LIMA WORLD LIBRARY

കോവിഡ് അവബോധത്തിൽ മുൻപന്തിയിലുണ്ടായിരുന്ന ഡോ.കെ.കെ.അഗർവാൾ കോവിഡ് ബാധിച്ചു മരിച്ചു

_ന്യൂഡൽഹി: പത്മശ്രീ പുരസ്കാര ജേതാവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ ദേശീയ പ്രസിഡന്റുമായ ഡോ.കെ.കെ.അഗർവാൾ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു._

_ഡൽഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം._

_ഏതാനും ദിവസം മുൻപാണ് 62 കാരനായ ഡോ.അഗർവാളിനെ എയിംസിൽ പ്രവേശിപ്പിച്ചത്._

_കഴിഞ്ഞ ഒരാഴ്ചയായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്._

_കഴിഞ്ഞ വർഷം രാജ്യത്ത് കോവിഡ് മഹാമാരി പടർന്നുപിടിച്ചതു മുതൽ കോവിഡുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു._

_കോവിഡിന്റെ വിവിധ വശങ്ങളെക്കുറിച്ചും എങ്ങനെയാണ് അതിനെ നേരിടേണ്ടത് എന്നതിനെക്കുറിച്ചുമുളള വീഡിയോകൾ അദ്ദേഹം പങ്കുവച്ചിരുന്നു._

_പൊതുജനത്തിന് കോവിഡിനെക്കുറിച്ചുളള അവബോധത്തിനും അവരുടെ ആശങ്കകൾ നീക്കുന്നതിനും അദ്ദേഹത്തിന്റെ വീഡിയോകൾ സഹായിച്ചിരുന്നു._

_കാർഡിയോളജിസ്റ്റും ഹാർട്ട് കെയർ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ മേധാവിയുമാണ് ഡോ.അഗർവാൾ._

_2005 ൽ ഡോ.ബി.സി.റോയ് അവാർഡും 2010 ൽ പത്മശ്രീ പുരസ്കാരവും ലഭിച്ചു._

_ഡൽഹിയിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. നാഗ്പൂർ യൂണിവേഴ്സിറ്റിയിൽനിന്നാണ് എംബിബിഎസ് പൂർത്തിയാക്കിയത്._

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px