LIMA WORLD LIBRARY

തടവറയിലെ തിരിനാളം – ശാമിനി

ഈ അടുത്ത കാലത്ത് ശ്രീമതി.മിനി സുരേഷിന്റെ
നൊമ്പരച്ചിന്തുകൾ എന്ന കവിതാ സമാഹാരം
വായിച്ചു.ഈ കഥാ സമാഹാരം പ്രഭാത് ബുക്ക് ഹൗസ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഗാർഹിക ജോലികളുടെയും,മറ്റു ചുമതലകളുടെയും ഇടയിൽ ഉള്ളിലടക്കിപ്പിടിച്ച
സർഗ്ഗവാസനയുമായി കൊക്കൂണിൽ നിന്നും
ശലഭം പുറത്തു വരുന്നതു പോലെ കഥാകാരിയുടെ
പിറവിയെ വീക്ഷിക്കാം.ഓരോ കഥകളും മനസ്സിന്റെ
നൊമ്പരങ്ങളാണ്,മനസ്സിൽ പോറലേൽപ്പിച്ചു
കൊണ്ട് കടന്നു പോയ സംഭവങ്ങളാണ് എന്ന്
കഥാകാരി തന്നെ ആമുഖത്തിൽ പറയുന്നുണ്ട്.
പുസ്തകത്തിന് അവതാരിക എഴുതിയ പ്രമുഖ
പ്രവാസി സാഹിത്യകാരൻ കഥകളെ വിശേഷിപ്പിച്ചി
ട്ടുള്ളതും ‘അനുഭവബോധ്യമായ സംഭവങ്ങൾ’ എന്നു തന്നെയാണ്.”നൊമ്പരച്ചിന്തുകളിലെ മിക്ക
കഥകളും പ്രകടമാക്കുന്നത് സാമൂഹ്യ തിന്മകൾക്കെതിരെയുള്ള ഏറ്റുമുട്ടലുകളും ,ജീവിതവ്യാകുലതകൾ നിറഞ്ഞ
ഹൃദയസ്പർശിയായിട്ടുള്ള കഥകളാണ്.കഥകളിലെ
രചനാശൈലി പുതുമ നിറഞ്ഞതും,ആർക്കും മനസ്സിലാകുന്നതുമാണ്.മിനിയുടെ ആദ്യം പ്രസിദ്ധീകരിച്ച രചന
കവിതാ സമാഹാരമാണ്. കവിത പോലെ കഥകളും
കഥാകാരിയുടെ കയ്യിൽ സുരക്ഷിതമാണ്.കാരൂർ
അവതാരികയിൽ അടിവരയിട്ടു പറയുന്നു.
കേരള സാഹിത്യഅക്കാദമി പ്രസിഡന്റ് ശ്രീ.വൈശാഖനാണ് നൊമ്പരച്ചിന്തുകൾ പ്രകാശനം
ചെയ്തത്.
ഇനിയൊരു ജന്മമുണ്ടെങ്കിൽ എന്ന കഥയിൽനിന്ന്
മാതാവിന്റെ പിടിവാശി മൂലം വേർപ്പെട്ടു പോകേണ്ടി
വന്ന രണ്ടു പ്രണയിതാക്കളുടെ ആത്മനൊമ്പരങ്ങളും.തെറ്റു തിരിച്ചറിയുന്ന അമ്മയുടെ ആത്മാവിന്റെ പശ്ചാത്താപവുമാണ്.
‘കാലങ്ങളുടെ സങ്കടചക്രങ്ങളിൽ ഒരു പാട് യാത്ര
ചെയ്തതിന്റെ ക്ഷീണം അവളുടെ മുഖത്തുണ്ടായിരുന്നു.’സ്നേഹിക്കുന്ന മനസ്സുകളെ
വേർപെടുത്തിയിട്ട് എന്തു നേടി? എന്നീ വരികളിലൂടെ കടന്നു പോകുമ്പോൾ തോരാത്ത
സങ്കട മഴ തന്നെ വായനക്കാരന്റെ ഹൃദയത്തിലും
പെയ്തിറങ്ങും.എന്നിരുന്നാലും കഥക്ക് കുറച്ചു കൂടി
നീളം ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി.
വായിച്ചു കഴിയുമ്പോൾ ഹൃദയത്തിലേക്ക് പ്രണയത്തിന്റെ,വിരഹത്തിന്റെ വേദന ആഴത്തിലിറങ്ങുന്ന കഥയാണ് കാതൽക്കഥ.
അന്ധവിശ്വാസങ്ങളെ ശാസ്ത്രബോധത്തിന്റെ
ചട്ടക്കൂട്ടിലേക്ക് കൊണ്ടു വരുന്ന കഥയാണ് കുഞ്ഞിന്റെ അച്ഛൻ.ഒരു പാട് വർണ്ണനകൾക്കൊന്നും
പോകാതെ കഥാകാരി ചില ജീവിതയാഥാർത്ഥ്യങ്ങൾ
വിളിച്ചു പറയുന്നു. ഈ കഥയിൽ ജന്മി കുടിയാന്മാരെയും തുറന്നു കാട്ടുന്നു.സമകാലിക
ജീവിതത്തിലെ പല കാപട്യങ്ങളെയും ഈ കഥ
തുറന്നു കാട്ടുന്നുണ്ട്.
വിശപ്പടക്കുവാനും,ഒരു കൂരയിൽ തല ചായ്ക്കുവാനും വേണ്ടി അലയുന്ന അത്താഴ പട്ടിണി
ക്കാരന്റെ വിഹ്വലതകൾ,വേട്ടയാടപ്പെടുന്ന സ്ത്രീകളുടെ ചിത്രം എല്ലാം നന്നായിത്തന്നെ
വരച്ചു കാണിച്ചിരിക്കുന്നു ‘ നിറം മാറേണ്ടവർ’ എന്ന കഥയിൽ.
‘ഈ കെട്ടിൽ ഒരെണ്ണം പിടിച്ചിരുന്നേൽ തലയുടെ
ഭാരമത്രയും കുറഞ്ഞേനേ’കഥാനായിക ലക്ഷ്മിയും
ഒരു കാറ്റ് പോലെ എന്ന കഥയിലെ പ്രേമകുമാരിയും
അവഹേളിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ പ്രതീകങ്ങളാണ്.
ബാല്യത്തിൽ കുഞ്ഞുങ്ങൾക്ക് അനുഭവിക്കേണ്ടി വരുന്ന അവഗണനകളുടെ ആഴം ഹൃദയത്തിൽ എന്നും പതിഞ്ഞു കിടക്കുമെന്ന് അമ്മ വീട് എന്ന
കഥ ചൂണ്ടിക്കാണിക്കുന്നു.
‘ഈ വീടിന്റെ ഭൂതകാലവും,വർത്തമാനകാലവും
അറിയുന്ന ഒരേ ഒരാൾ അവൾ മാത്രമായിരുന്നു.
കുറച്ചു കഥാപാത്രങ്ങളെക്കൂടി കഥയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഒന്ന് കൂടി
മിഴിവ് വന്നേനെ എന്നൊരു അഭിപ്രായം തോന്നി.
മാതൃത്വത്തിന്റെ വിങ്ങലോതുന്ന അമ്മ മനസ്സ്,
പ്രവാസികളുടെ ഗുഹാതുരത്വം വിളിച്ചോതുന്നകഥ
പ്രവാസി.ഇലക്ഷന്റെയും,രാഷ്ട്രീയക്കാരുടെയും പൊള്ളയായ മുഖം തുറന്നു കാട്ടുന്ന ചുമന്ന പത്തു
മണിപ്പൂക്കൾ,എന്നീ കഥകളിലെല്ലാം എഴുതിത്തെളിഞ്ഞു വരുന്ന തുടക്കക്കാരിയുടെ
വളർച്ച കാണാം.
ഇതിലെ കഥകൾക്ക് കാലാതീതമായ മൂല്യം
കാണുന്നുണ്ട്.മനുഷ്യജീവിതത്തിന്റെ ഗന്ധമുള്ള
‘നിശ്വാസം’ എന്ന കഥ തന്നെ ഉദാഹരണം.പല കഥാപാത്രങ്ങളും,സംഭാഷണങ്ങളും കാല്പനിക.
ഭാവത്തിലൂടെയാണ് സഞ്ചരിക്കുന്നത്.
പാശ്ചാത്യരാജ്യങ്ങളിൽ കഥകളും,കവിതകളും
എഴുതുന്ന മിനി ഈ കഥകൾ ആമസോണിലും
കൊടുത്തിൽ കൂടുതൽ വായനക്കാരിലേക്ക്
എത്തിച്ചേരാൻ അത് അവസരമൊരുക്കും.
ശ്രീമതി.മിനി സുരേഷിന്റെ കഥകൾ ആസ്വാദന
ബോധത്തെ കൈപിടിച്ചുയർത്താനും,ഇതിനെക്കാൾ
മെച്ചപ്പെട്ട കഥകൾ എഴുതുവാനും ഇട വരട്ടെയെന്ന്
ആശംസിക്കുന്നു.

mini suresh book review

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px