ചുമരില്‍ കൊളുത്തിയിട്ട കണ്ണാടിയിലേക്ക് എത്തി നോക്കി. ജാനറ്റ് നെറുകയിലെ സിന്ദൂരം ഒന്നുകൂടി ശരിയാക്കിയെടുത്തു. കൂടെ കിടന്ന സിമ്രാന്‍റെ ശബ്ദം അവള്‍ കേട്ടില്ലെന്നു നടിച്ചു.
“എന്തോന്നാടി കോപ്പെ ചെവികേള്‍ക്കില്ലേ?” ധൃതിയില്‍ ചലിക്കുന്ന ശരീരത്തില്‍ നിന്നും ജാനറ്റ് പറഞ്ഞു.
“ഞാന്‍ ….. വെറുതെ ഒന്ന് പുറത്തേക്ക്………
കൂടെ?
ആരുമില്ല.
“ങും…….അതെന്താ ….. പതിവില്ലാതെ ഒറ്റയ്ക്കൊരു സഞ്ചാരം”
കോറിഡോറിലെത്തിയ ജാനറ്റ് വാതില്‍ ചാരി നിന്നു. കയ്യിലെ പ്ലാസ്റ്റിക് കവര്‍ പുറകിലേക്ക് മാറ്റിപ്പിടിച്ചു.
അരിശം നിറഞ്ഞ മുഖത്തോടെ കട്ടിലല്ല് എഴുന്നേറ്റിരുന്ന സിമ്രാന്‍റെ നോട്ടം അവളില്‍ പതിച്ചു നിന്നു.
“ഞാന്‍ ഇവിടെ വരയെ പോകുന്നുള്ളു”
“അതല്ലേടി ഞാനും ചോദിച്ചത്…. എവിടെയാണ് ഈ ഇവിടം”
“വൈറ്റല്‍ റിയാലിറ്റി”
കിടക്കയില്‍ മുഷ്ടി ചുരുട്ടിയിടച്ച് സിമ്രാന്‍ തലകള്‍ ഇളക്കി ചിരിച്ചു. അത് ഇടനാഴിയിലൂടെ ചിന്നിച്ചിതറി ഓരോ വാതിലിലും തട്ടിയുണര്‍താതന്‍ തുടങ്ങി. അത് ഭയന്ന് ജാനറ്റ് അകത്ത് കയറി വാതിലടച്ചു.
ചിരിയുടെ ക്ലൈമാക്സില്‍ സിമ്രാന്‍റെ കണ്ണുകള്‍ നിറഞ്ഞു. അവളത് അആമര്‍ത്തി തുടയ്ക്കുമ്പോള്‍ തല താഴ്ത്തി ജാനറ്റ് അവളെയുരുമ്മി നിന്നു.
ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതിന്‍റെ മൂന്നാം ദിനം ഓവബ്രിഡ്ജിനടിയിലൂടെ നടക്കവെ; ശരീരഭാഗങ്ങള്‍ ഒന്നും പറിഞ്ഞുപോകുന്നില്ലെന്നതില്‍ ജാനറ്റ് ആശ്വസിച്ചു. ആനയുടമകളുടെ സംസ്ഥാന സമ്മേളനത്തിന്‍റെ ഫ്ളക്സില്‍ നാട്ടിലെ പ്രശസ്തനായ അച്ഛന്‍റേയും മകന്‍റേയും ചിത്രം നോക്കവെ സിമ്രാന്‍ അവളുടെ ശ്രദ്ധയെ മറ്റൊരിടത്തത്തേക്ക് ആകര്‍ഷിച്ചു.
“ദി കോണ്ടം ഷോപ്പ്”
തലസ്ഥാന നഗരിയും റോയലില്‍നിന്നും മെട്രോവല്‍ക്കരിക്കപ്പെടുന്നു.
നഗരത്തില്‍ പുതിയതായതിനാല്‍ ജാനറ്റ് നാണിച്ചു. ഖോഡ് മുറിച്ച് കടക്കവെ എതിര്‍വശത്തെ ബില്‍ഡിംഗിലെ ഒരോ ബോര്‍ഡിലും അവളുടെ കണ്ണുകള്‍ പരതി കൊണ്ടിരുന്നു…… കാഴ്ചകള്‍ അവള്‍ ക്ക് പുതുമയാണ ് അവളൊരു പുതുമുഖമാണല്ലോ…. അനന്തപത്മനാഭന്‍റെ മണ്ണില്‍. നിര്‍ത്തിയിട്ടിരിക്കുന്ന കാറുകള്‍ക്കിടയിലൂടെ മുന്നോട്ട് ആ ബോര്‍ഡും അതിനു താഴെയുള ള കടയും കണ്ടത്….. മുന്‍പില്‍ നടക്കുന്ന സിമ്രാന്‍റെ കൈകളില്‍ അവള്‍ ബലമായി പിടിച്ചു.
“ഞാന്‍ വരില്ല”
“അതെന്താ?”
ഗ്ലാസ് വാതിലുകള്‍ക്ക് പുറകിലെ മാനിക്യൂനുകളെ അവള്‍ ഇടം കണ്ണില്‍ ചൂണ്ടിക്കാട്ടി…..
“ഓ പിന്നെ കടകളിലൊക്കെ ….. ബുര്‍ഖയണിഞ്ഞ പെണ്ണുങ്ങളെ നിര്‍ത്താം … ഒന്നു പോടി…..”
കടയിലേക്ക് ചാടിക്കയറിയ സിമ്രാനെ അനുഗമിക്കാതെ നിവൃത്തിയില്ലാതായി ജാനറ്റിന്. സിമ്രാന്‍ ഡിസ്പ്ലേ ചെയ്ത വകകളിലേക്ക് തിരിഞ്ഞു. തിരക്കു കുറവായിരുന്ന കടയിലെ സേവനത്തിനായി നില്‍ക്കുന്നവരെല്ലാം ആണുങ്ങളായിരുന്നു. ഇളം നീല ജീന്‍സും വെളുത്ത ഷര്‍ട്ടും ധരിച്ച അവര്‍ക്ക് കണ്ണുതട്ടാതിരിക്കാനെന്നപോലെ ക്യാഷ് കൗണ്ടറില്‍ പെണ്‍സാന്നിധ്യമുണ്ടായിരുന്നു.
ഡിസ്പ്ലേ ബോര്‍ഡിലേക്ക് കൈചൂണ്ടി സിമ്രാന്‍ ചോദിച്ചു.
ആ മെറൂണ്‍ ലെയ്സ് വച്ചതിന് എത്രയാ…?
മുന്നൂറ്റമ്പത്
അതിന്‍റെ 34 ബി. വേറെ കളറുകള്‍ ഉഎലില്‍ അതും കൂടി.
ഷെല്‍ഫില്‍ തിരയവെ സെയില്‍സ്മാന്‍ ചോദിച്ചു.
മാഡം ……….. 32 ബി പോരെ………?
ഹണിമൂണ്‍ ശേഖരത്തില്‍ തറച്ചു നിന്നിരുന്ന അവളുടെ ശ്രദ്ധ ആ ഒറ്റ ചോദ്യത്തില്‍ വേര്‍പേട്ടുപോയി.
എന്താ..?
അല്ല സൈസ് 32 ബി പോലെ….?
തന്നെക്കാള്‍ അഞ്ചാറു വയസ്സ് കുറവുള്ള അവന്‍റെ നോട്ടം ശരീരത്തന്‍റെ അസ്ഥാനത്തേക്ക് നീളുന്നത് അവളറിഞ്ഞു.
“ഫിദല്‍”
അവള്‍ അവന്‍റെ നെയിംപ്ലേറ്റ് നോക്കി മനസ്സില്‍ വായിച്ചു.
പോരാ …… മോനെ 34 സി തന്നെ വേണം.
ഉത്തരം അവന്‍റെ മുഖത്ത് ചുളിപ്പുകള്‍ വീഴ്ത്തി. അത് ആസ്വദിക്കാനാണ് അവള്‍ ജാനറ്റിനെ തിരഞ്ഞത്. അത്ഭുതലോകത്തിലെത്തിയ ആലീസിനെപ്പോലെയുള്ള അവളുടെ അവസ്ഥ സിമ്രാനില്‍ ചിരിയുണര്‍ത്തി.
“നിനക്കെന്തുപ്പറ്റി മുഖം വീര്‍പ്പിക്കാന്‍”
ന് വേറെ ഷോപ്പൊന്നും കണ്ടില്ലേ? എല്ലാം ആണുങ്ങള്‍ മാത്രം….. ഓരോന്നിന്‍റെ നോട്ടം കണ്ടാല്‍ മതി.
മേഡം……
ഫിദല്‍ ആണ്.
ഓരോരോ ആവശ്യങ്ങള്‍ക്കായി ഫിദലിനെ വട്ടം കറക്കുകയാണ് സിമ്രാന്‍. ജാനറ്റിന് അടിമുടി പെരുത്ത് വന്നു. എങ്കിലും ഫിദലിനെ അവളുടെ കണ്ണുകള്‍ അളന്നു കൊണ്ടേയിരുന്നു. അവനതു മനസ്സിലാവുകയും ചെയ്തു.
ബില്ലിങ്ങിനും പാക്കിങ്ങിനുമിടയിലുള്ള സമയം സിമ്രാന്‍ അവളെ മറ്റൊരുരംഗം കാട്ടികൊടുത്തു.
തന്‍െ പെണ്ണിനുവേണ്ടി വാങ്ങാനെത്തിയ ചെറുപ്പക്കാരനെ ചൂണ്ടി അവള്‍ ചിരിക്കാന്‍ തുടങ്ങി.
കണ്ടോടി…? ആ സെയില്‍സ്മാനെ കവര്‍ തുറക്കാന്‍ പോലും അയാള്‍ അനുവദിക്കുന്നില്ല…. അതില്‍ മറ്റാരുടേയും കൈവിരല്‍ പതിയുന്നതുപോലും അയാള്‍ക്കിഷ്ടമല്ല.
അയാളുടെ ചേഷ്ടകള്‍ ജാനറ്റിലും ചിരി പടര്‍ത്തി.
ബില്ലുംകൊണ്ട് അവരുടെയടുത്തെത്തിയ ഫിദല്‍ ജാനറ്റിനെ നോക്കി ചോദിച്ചു.
മാഡത്തിനൊന്നും വേണ്ടേ?
ഓ, ഞാനതുമറന്നു… നിനക്ക് വേണ്ടേ?
വേണ്ട…. ജാനറ്റ് കൗണ്ടറിലേക്ക് നടന്നു….. പിന്നെ എന്തോ ഓര്‍ത്തപോലെ പറഞ്ഞു.
” ഇപ്പോള്‍ വേണ്ട. നേരെ വൈകി”
ഹോസ്പിറ്റല്‍ മുറിയില്‍ കൂട്ടുകാര്‍ ഫിദലിനുചുറ്റുമിരുന്നു… ഓള്‍ഡ് പോര്‍ട്ട് റമ്മിന്‍റെ മണവും ഫില്‍റ്റര്‍ സിഗററ്റിന്‍റെ ഗന്ധവും ഏവനിലും മനം പുരട്ടലുണ്ടാക്കി.
” എടാ… ഇന്ന് നിന്‍റെയടുത്ത് കിടിലന്‍ ചരക്ക് വന്നില്ലേ…. വെളുത്ത് മെലിഞ്ഞ്….. അഴകളവുകളൊത്ത്….. അവളിവിടെ പുതിയതെന്നാ തോന്നുന്നത്…. കൂടെവന്നവള്‍ സ്ഥിരം കസ്റ്റമറാ… ടെക്നോപാര്‍ക്ക് കക്ഷി……
അവര്‍ അന്നുവന്നവര്‍ ഓരോരുത്തരേയായി അളന്നുതൂക്കാന്‍ തുടങ്ങി. കൂട്ടത്തില്‍ ചേരാനിരിക്കാനായി അവനുറങ്ങാന്‍ കിടന്നു. എപ്പോഴോ വന്ന ഉറക്കത്തില്‍ മരുഭൂമിയിലൂടെ വെള്ളം കിട്ടാതെ അലയുന്നതും ഭ്രാന്തിയായി വീടുവിട്ടിറങ്ങിയ അമ്മ മുലപ്പാല്‍ നല്‍കുന്നതായും സ്വപ്നം കണ്ട് അവന്‍ ഇടയ്ക്കിടെ ഞെട്ടിയുണര്‍ന്നു.
ബാത്റൂമിന്‍റെ വാതില്‍ തുറക്കുന്നതും ആരുടേയോ ശ്വാസോച്ഛ്വാസങ്ങള്‍… രതിമൂര്‍ച്ഛയിലെത്തുന്നതും അവനറിഞ്ഞു. പിന്നെ വീണ്ടും വാതിലടയ്ക്കുന്നതുവരെ മൂടിപ്പുതച്ചുകിടന്നു. അപ്പോഴും ജാനറ്റിന്‍റെ അളവൊത്ത ശരീരം, അവനുമാത്രമായി കാത്തിരിക്കുന്നതായുള്ള തോന്നല്‍… ജ്വലിച്ച ചിന്തയായി… പടന്നുനിന്നു.
പഴയ ഓര്‍മ്മകളില്‍ നിന്നുണര്‍ന്ന സിമ്രാന്‍ പറഞ്ഞു…. ജാനറ്റ് ഞാനും വരാം….. അവള്‍ അപ്പോഴേക്കും കട്ടിലില്‍നിന്നുമിറങ്ങി. ദേഹശുദ്ധിവരുത്തി…. ജാനറ്റിന്‍റെ മണവും ചുംബനങ്ങളുടെ ചൂടും നഷ്ടമാവുമെന്നറിഞ്ഞും അവളത് ചെയ്തത്… ജാനറ്റിനുവേണ്ടിയായിരുന്നു….. അവള്‍ ഇന്നും പഴഞ്ചനാണ്…. ഉണര്‍ന്നെണീറ്റാല്‍ കുളിച്ചു… പൊട്ടുതൊടണം…..
വേണ്ട….. ഞാന്‍ പോകാം… എത്രയോ തവണ നിനക്കൊപ്പം ഞാനും അവിടെ വന്നിരിക്കുന്നു… ഇന്ന് എനിക്കായ് ഞാന്‍ അവിടെ പോവാമെന്നേ….
” വേണ്ട”….. ജാനറ്റ്…. ഞാനും വരാം… പക്ഷെ ജാനറ്റ് ഇറങ്ങി നടന്നിരുന്നു….
എന്താ… ഇവിടെനിന്നും ഒന്നും വാങ്ങാത്തത്…. എന്നും കൂട്ടുകാരിക്ക് തുണവരികയേയുള്ളൂ…..
ആദ്യമായാണ് ഫിദല്‍ അവളോട് സംസാരിക്കുന്നത്. അവന്‍റെ നോട്ടം അവളുടെ ശരീരത്തെ…. അളന്നെടുത്തിട്ടുണ്ടെങ്കിലും….
ദേ… കൂട്ടുകാരി എത്തിയല്ലോ…? ഒന്നും പറയാനാകാതെ നിന്ന അവളെ രക്ഷിച്ചതും ഫിദല്‍ ആയിരുന്നു.
ദേഷ്യം കലര്‍ന്ന മഖത്തോടെ സിമ്രാന്‍ അവള്‍ക്കരികിലെത്തി….
ഫിദല്‍ മനസ്സുതുറക്കാനാകാതെ വിമ്മിഷ്ടനായി. ഒരു ശലഭമായി ജാനറ്റിനെ വലംവയ്ക്കാന്‍ അവന്‍ മോഹിച്ചു. അവന്‍റെ വിരലുകള്‍… കബോഡുകളില്‍ ചലിച്ചു…. നിറങ്ങള്‍… അഴകളവുകള്‍ക്കനുസൃതമായി നൃത്തം വച്ചു.
കൗണ്ടര്‍ മേശയില്‍…. അടിവസ്ത്രങ്ങള്‍….. വര്‍ണ്ണരാജി തീര്‍ത്തു….
” വേറെ ഏതെങ്കിലും തരമാണോ വേണ്ടത്….”
ഒന്നും പറയാതെ നില്‍ക്കുന്ന ജാനറ്റിനോട് ഫിദല്‍ ചോദിച്ചു.
സിമ്രാന്‍റെ മുഖമാണ് ഇപ്പോള്‍ വിളറിയത്. ജാനത്ത് ഉറച്ച സ്വരത്തില്‍ പറഞ്ഞു.
” പാഡ് ആണ് വേണ്ടത്…. പോസ്റ്റ് സര്‍ജറി”
ജാനറ്റ് അതുപറയവേ അരുതാത്തത് കേട്ടപോലെ അവന്‍ ഞടുങ്ങി
പുഞ്ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു
സൈസ് 30
ഇപ്പോള്‍ വരാം എന്ന അംഗ്യത്തോടെ അവന്‍ അകത്തേയ്ക്ക് പോയി
അകലെ പുതുമണവാളന്‍ പുതുമണവാട്ടിക്ക് ഏറ്റവും സുന്ദരമായത് സെലക്ട് ചെയ്യുകയാണ്. മണവാട്ടിയുടെ കവിളില്‍ നാണം പ്രകാശം പരത്തുന്നു. അത് കറുത്ത തട്ടവും കടന്ന് കടയാകെ നിറഞ്ഞു.
വാതില്‍ തുറക്കവേ…. അവന്‍ അങ്ങോട്ട് തിരിഞ്ഞു…
” ആവശ്യക്കാര്‍ കുറവായതിനാല്‍ ഇവിടെ വയ്ക്കാറില്ല”
ഫിദല്‍ ക്ഷമാപണസ്വരത്തില്‍ പറഞ്ഞു. ജാനറ്റ് അവനൊരുപുഞ്ചിരി തിരികെ നല്‍കി. അപ്പോഴും ഫിദല്‍ സംശയാലുവായിരുന്നു.
തനിക്ക് ഇഷ്ടപ്പെട്ടത് തിരിഞ്ഞെടുത്ത് ബില്ലടച്ചശേഷമേ ജാനറ്റ് സിമ്രാനെ നോക്കിയുള്ളു. അന്ന് ഹോസ്റ്റല്‍ മുറിയിലെത്തും വരെ മൗനമായിരുന്നു അവരുടെ ഭാഷ. പാചകവും കുളിയും പതിവ് തമാശകളും മുടക്കമില്ലാതെ തുടര്‍ന്നു…. തങ്ങള്‍ക്ക് എങ്ങനെ ഇതുപോലെ പെരുമാറാന്‍ പറ്റുന്നുവെന്ന് അവള്‍ അതിശയിച്ചു.
എന്നിട്ടും ഒരേ കിടക്കയില്‍ ഉറങ്ങാന്‍ കിടക്കവേ… ഉള്ളിലെ വിങ്ങല്‍ അവര്‍ രണ്ടാളും ഒരുപോലെ തിരിച്ചറിഞ്ഞു. അത് അവരുടെ ഉറക്കം കെടുത്തുകതന്നെ ചെയ്തു. പിന്നേയും ആരുടേയോ ഉറക്കം അന്നത്തെ രാവ്, മോഷ്ടിച്ചെടുത്തു. അത് അവര്‍ രണ്ടുപേരുടേയും മാത്രമായിരുന്ന രഹസ്യം പങ്കിട്ടെടുത്തവരുടേതായിരുന്നു.
About The Author
No related posts.