A beautiful poem by nobel laureate Sir Robindra Nath Tagore ( poem by Tagore.)

poem by Tagore. When I’m dead. Your tears will flow But I won’t know Cry with me now instead. You will send flowers, But I won’t see Send them now instead You’ll say words of praise But I won’t hear. Praise me now instead You’ll forgive my faults, But I won’t know….. So forget them […]
രണ്ടു കണ്ണുകൾ – സിന്ദുമോൾ തോമസ്

എനിക്ക് രണ്ടു കണ്ണുകൾ ഉണ്ട് ഒന്നാമത്തെ കണ്ണുകൊണ്ട് ഞാൻ നേരെ നോക്കുന്നു ഞാൻ ഭാവി കാണുന്നു ചിലപ്പോഴൊക്കെ ശാന്തമായ താഴ് വരപോലെയും മറ്റുചിലപ്പോൾ കാറ്റും കോളും നിറഞ്ഞ ചുഴികളും മലരികളുമുള്ള കടൽ പോലെയും കാണപ്പെടുന്ന ഭാവി എന്നിരുന്നാലും ഭാവിയെക്കുറിച്ചു ഞാൻ സ്വപ്‌നങ്ങൾ നെയ്യുന്നു സ്വപ്നങ്ങൾക്ക് പ്രിയപ്പെട്ട നിറങ്ങൾ നൽകുന്നു രൂപവും വലുപ്പവും സങ്കൽപ്പിക്കുന്നു നോക്കി നിൽക്കെ എന്റെ സ്വപ്നങ്ങളെ കടപുഴക്കി ഒരു ചുഴലിക്കാറ്റ് വീശുന്നു ഞാനതിനു വിധിയെന്നു പേര് വിളിക്കുന്നു എന്റെ രണ്ടാമത്തെ കണ്ണുകൊണ്ട് ഞാൻ പിന്നിലേക്ക് നോക്കുന്നു ഓർമ്മകളിലേക്ക് ചരിത്രത്തിലേക്ക് പിൻ തലമുറകളിലേക്ക് അവരുടെ കുഴിമാടങ്ങളിലേക്ക് അവരുടെ സ്വപ്നങ്ങളിലേക്ക് അവിടെ സുന്ദരമായ കാഴ്ച്ചകളിൽ മാത്രം എന്റെ ഒറ്റക്കണ്ണ് അഭിരമിക്കുന്നു കളഞ്ഞുപോയവയെ ഞാൻ തിരയുന്നു ഒരിക്കൽക്കൂടി ആസ്വദിക്കാനായെങ്കിലെന്നു വിങ്ങുന്നു സ്വപ്നങ്ങളെ തേടിയെടുക്കുന്നു; സാക്ഷാത്ക്കാരത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെക്കുന്നു നോക്കി നിൽക്കെ എനിക്കും ഭൂതകാലത്തിനുമിടയിൽ ഒരു ഗർത്തം ഞാൻ കാണുന്നു ഞാനതിനെ കാലമെന്നു പേര് വിളിക്കുന്നു കഴിഞ്ഞുപോയവയ്ക്കും വരാനുള്ളവയ്ക്കുമിടയിൽ ഇളവിരിക്കുന്ന വർത്തമാനത്തിന്റെ ഈ നിമിഷാർദ്ധം കാണാൻ എനിക്ക് മൂന്നാമതൊരു കണ്ണ് തരൂ
അടുക്കളശ്രീപോതി – കാവ്യ ഭാസ്ക്കർ

പുലരിപ്പെണ്ണ് കതകേ തട്ട്യാ വീട്ടിലെപെണ്ണ് ചട പടേ …യൊരുങ്ങും. അടുക്കള പോതിക്ക് വിളക്ക് വെച്ച് വീട്ടിലെ വയറോളെ പോറ്റാൻ മുക്കല്ലടുപ്പിൽഅന്നം വേവും. വെട്ടിത്തിളക്കണ വെള്ളത്തിൽ ഒരീസത്തെ മുഴ്വൻ ഉന്മേഷമൂറ്റിപ്പൊടിയിടും. ചായക്കോപ്പേൽ ആവിപാറിച്ച് തിണ്ണേലെ തേവന് ദക്ഷിണ വെക്കും. വെന്തും നീറിം പുകഞ്ഞും മരിക്കാൻ അടുക്കളക്കൊട്ടേൽ ആരൊക്കെയോ കാണും. ചൂടു കല്ലിൽ പൊള്ളി മൊരിഞ്ഞ് പരന്ന് കുറേയെണ്ണം പാത്രത്തിലടുങ്ങും. പൊള്ളിത്തടിച്ച് മേടേലെ മാമനെ പോലെ ചില ആളോള് നുറുങ്ങി തവിടുപൊടി – യാവാൻനിക്കും. ചില കൂട്ടര് അമ്മിക്കല്ലിൽ ചതഞ്ഞരയും […]
പുനർജ്ജനികൾ – യു.ജി.രാജൻ.

നിറുത്തുക നരാധമാ നിറുത്തുക നരബലി പരക്കുന്നു നിണമണം, വെറുപ്പിൻ്റെ കണങ്ങളും…! നിൻ്റെ ശപിക്കപ്പെട്ട ആവനാഴിയിൽ ഒടുങ്ങുന്നില്ലല്ലോ പകയുടെ പാഷാണബാണങ്ങൾ! നിൻ്റെ വിഷമുനകൾ പ്രപഞ്ചത്തിൻ്റെ പഞ്ചേന്ദ്രിയങ്ങളും ചീന്തിയെറിയുന്നു! പെരുമഴയായി പെയ്യുന്ന തീയമ്പുകൾ ഗാസയെ ചുട്ടെടുക്കുന്നു: ഒരു മാൻപേട ഘോരമായ കാട്ടുതീയിൽ അകപ്പെട്ടിരിക്കുന്നു! അതിൻ്റെ ദീനരോദനങ്ങൾ ചാട്ടുളി പോലെ നെഞ്ചകം തകർത്തെറിയുന്നു! മനം തകർന്ന മാതാവിനെപ്പോൽ കനം തൂങ്ങി നില്ക്കുന്നു മാനം: രണ്ടു മക്കൾ കലഹിക്കെ ആർക്കൊപ്പം നില്ക്കുവാ,നല്ലേ?! ഇവിടെയുമുണ്ട് , നൊന്തുവെന്ത മനവുമായ് ഒരമ്മ. എവിടെ കലഹം നടന്നാലും […]
യൂറോപ്പിലെ 12–15 വയസ്സുകാർക്ക് വാക്സീൻ
ബർലിൻ ∙ യൂറോപ്പിൽ 12നും 15നും ഇടയിൽ പ്രായമുള്ളവർക്കു ഫൈസർ നിർമിത വാക്സീൻ നൽകാമെന്നു യൂറോപ്യൻ മെഡിസിൻസ് ഏജൻസി (ഇഎംഎ) ശുപാർശ ചെയ്തു. ഇതിനു യൂറോപ്യൻ യൂണിയൻ കൂടി അനുമതി നൽകിയാൽ വിവിധ രാജ്യങ്ങൾക്കു തീരുമാനമെടുക്കാം. 12–15 വയസ്സുകാർക്കു വാക്സീൻ നൽകാൻ കഴിഞ്ഞ മാസം യുഎസും കാനഡയും തീരുമാനിച്ചിരുന്നു. യുഎസിൽ 2,000 കുട്ടികളിൽ നടത്തിയ ട്രയലിൽ സുരക്ഷിതമെന്നു കണ്ടതിന്റെ അടിസ്ഥാനത്തിലാണു കുട്ടികളിൽ കുത്തിവയ്ക്കാൻ ശുപാർശ ചെയ്തത്. കഴിഞ്ഞ ഡിസംബറിലാണു 16 വയസ്സിനു മുകളിലുള്ളവർക്കു ഫൈസർ വാക്സീൻ നൽകാൻ […]
ഇസ്രയേൽ– ഹമാസ് സംഘർഷം: യുദ്ധക്കുറ്റങ്ങൾ യുഎൻ അന്വേഷിക്കും

ജനീവ ∙ 11 ദിവസം നീണ്ട ഇസ്രയേൽ– ഹമാസ് സംഘർഷത്തിലെ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താൻ ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ കൗൺസിൽ (യുഎൻഎച്ച്ആർസി) തീരുമാനിച്ചു. കമ്മിഷനെ നിയോഗിക്കാനുള്ള പ്രമേയത്തെ 24 രാജ്യങ്ങൾ അനുകൂലിച്ചപ്പോൾ 9 രാജ്യങ്ങൾ എതിർത്തു. ഇന്ത്യ അടക്കം 14 രാജ്യങ്ങൾ വിട്ടുനിന്നു. ഇസ്രയേൽ– പലസ്തീൻ സംഘർഷം ചർച്ച ചെയ്യാൻ യുഎൻഎച്ച്ആർസി ആസ്ഥാനത്തു ചേർന്ന പ്രത്യേക സമ്മേളനത്തിൽ പാക്കിസ്ഥാനാണ് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ ഓപ്പറേഷനു (ഒഐസി) വേണ്ടി പ്രമേയം അവതരിപ്പിച്ചത്. അന്വേഷണത്തെ അനുകൂലിച്ച രാജ്യങ്ങളിൽ […]
വിലകൂടി ഇന്നും: തിരുവനന്തപുരത്ത് പെട്രോള്‍ വില 96 നടുത്ത്
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം സെഞ്ചുറി കടന്ന പെട്രോള്‍ വില സംസ്ഥാനത്തും 100 ലേക്ക് കുതിക്കുന്നു. പെട്രോളിന് ഇന്ന് 26 പൈസയും ഡീസലിന് 29 പൈസയും വര്‍ദ്ധിപ്പിച്ചു. ഒരു മാസത്തിനിടെ പതിനഞ്ചാം തവണയാണ് ഇന്ധനിവിലയില്‍ വര്‍ധനവുണ്ടാകുന്നത്. പെട്രോളിന് ‘മികച്ച പിന്തുണയുമായി’ തൊട്ടുപിന്നാലെ ഡീസല്‍ വിലയും കുതിച്ചുകയറുന്നുണ്ട്. തിരുവനന്തപുരത്ത് പെട്രോളിന് 95.92 രൂപയും ഡീസലിന് 91.23 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ 95.04 രൂപ പെട്രോളിനും ഡീസലിന് 89.46 രൂപയുമാണ് ഇന്നത്തെ വില.
ലോക്ഡൗണ്‍ ജൂണ്‍ ഒന്‍പതു വരെ നീട്ടും; മദ്യശാലകള്‍ ഉടന്‍ തുറക്കില്ല
സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒന്‍പതു വരെ നീട്ടും. കയര്‍, കശുവണ്ടി ഫാക്ടറികള്‍ക്ക് 50 % ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാം. മദ്യശാലകള്‍ ഉടന്‍ തുറക്കില്ല. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയേക്കും. ഇളവുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളും. ഉച്ചക്ക് ശേഷം ചേരുന്ന കോവിഡ് അവലോകന യോഗത്തിലാവും അന്തിമ തീരുമാനം കൈക്കൊള്ളുക. തീരുമാനം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കും. ഇളവുകള്‍ ഘട്ടം ഘട്ടമായി നല്‍കുന്നതാണ് പരിഗണനയിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ എത്തിയാലെ നിയന്ത്രണങ്ങള്‍ ഇളവുചെയ്യാവൂ എന്നാണ് […]
ഇന്ന് 23,513 പേർക്ക് കോവിഡ് , 198 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.59

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 23,513 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3990 തിരുവനന്തപുരം 2767 പാലക്കാട് 2682 എറണാകുളം 2606 കൊല്ലം 2177 ആലപ്പുഴ 1984 തൃശൂർ 1707 കോഴിക്കോട് 1354 കോട്ടയം 1167 കണ്ണൂർ 984 പത്തനംതിട്ട 683 ഇടുക്കി 662 കാസർഗോഡ് 506 വയനാട് 244 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,759 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.59 ആണ്. റുട്ടീൻ സാമ്പിൾ, […]
തുണിക്കടകള്‍ മുതല്‍ കള്ള് പാഴ്സല്‍ വരെ; ലോക്ഡൗണ്‍ ഇളവുകള്‍ ഇങ്ങനെ
ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. വ്യവസായ സ്ഥാപനങ്ങള്‍ തുറക്കാം. പകുതി ജീവനക്കാര്‍ക്ക് അനുമതി. വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള അസംസ്കൃത വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. ആവശ്യമനുസരിച്ച് കെ.എസ്.ആര്‍.ടി.സി വ്യവസായമേഖലകളിലേക്ക് സര്‍വീസ് നടത്തും. കൂടുതല്‍ മേഖലകള്‍ തുറക്കും: തുണിക്കടകള്‍, ചെരുപ്പുകടകള്‍, ജ്വല്ലറികള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍. പ്രവര്‍ത്തനസമയം രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ. ബുക്കുകള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ക്കുവേണ്ട ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. ബാങ്ക് സമയം നീട്ടി: ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ […]
പ്രാണദ്യൂതം .. ചെറുകഥാ സമാഹാരം- ജോജിത വിനീഷ്

ജോജിതയുടെ, ജനുവരി 2020ൽ പുറത്തിറങ്ങിയ ആദ്യ ചെറുകഥാ സമാഹാരമായ ദേജാവുവിനു ശേഷം രണ്ടാമത്തെ കൃതിയായ പ്രാണദ്യൂതം എന്ന പുസ്തകത്തിൻ്റ് പ്രകാശനം ഓൺലൈനിൽ ഏപ്രിൽ 25ന് നൂറ് സൗഹൃദയർ ചേർന്ന് ഒരേ സമയം നിർവഹിച്ചു .മലയാള സാഹിത്യത്തിലെ പ്രശസ്തർ പങ്കെടുത്തിരുന്ന ഈ ചടങ്ങ് നിങ്ങൾ മുഖപുസ്തകത്തിലൂടെ കണ്ടിരിക്കുമല്ലൊ .. സത്യവും മിഥ്യയും തമ്മിലുള്ള ചൂതുകളി .പ്രാണൻ പണയം വച്ചു കൊണ്ടുള്ള ഒരു ചൂതുകളി .അതാണ് പ്രാണദ്യൂതം! ദേ ജാവു എന്ന ആദ്യ കൃതിയിൽ നിന്നും വളരെ വ്യത്യസ്തമാണ് ഇതിലെ […]



