ബർലിൻ ∙ യൂറോപ്പിൽ 12നും 15നും ഇടയിൽ പ്രായമുള്ളവർക്കു ഫൈസർ നിർമിത വാക്സീൻ നൽകാമെന്നു യൂറോപ്യൻ മെഡിസിൻസ് ഏജൻസി (ഇഎംഎ) ശുപാർശ ചെയ്തു. ഇതിനു യൂറോപ്യൻ യൂണിയൻ കൂടി അനുമതി നൽകിയാൽ വിവിധ രാജ്യങ്ങൾക്കു തീരുമാനമെടുക്കാം. 12–15 വയസ്സുകാർക്കു വാക്സീൻ നൽകാൻ കഴിഞ്ഞ മാസം യുഎസും കാനഡയും തീരുമാനിച്ചിരുന്നു.
യുഎസിൽ 2,000 കുട്ടികളിൽ നടത്തിയ ട്രയലിൽ സുരക്ഷിതമെന്നു കണ്ടതിന്റെ അടിസ്ഥാനത്തിലാണു കുട്ടികളിൽ കുത്തിവയ്ക്കാൻ ശുപാർശ ചെയ്തത്. കഴിഞ്ഞ ഡിസംബറിലാണു 16 വയസ്സിനു മുകളിലുള്ളവർക്കു ഫൈസർ വാക്സീൻ നൽകാൻ യൂറോപ്യൻ യൂണിയൻ അനുമതി നൽകിയത്.
Content Highlight: Covid Vaccine
FROM – MALAYALA MANORAMA













