LIMA WORLD LIBRARY

നിളയൊഴുകുന്നു കവിത:ദീപശ്രീ – ദീപശ്രീ അജയൻ

നിളയൊഴുകുന്നു – എൻ പുഴയൊഴുകുന്നു. നീർച്ചാലു മാത്രമായ് , ഇന്നൊരു നീർച്ചാലുമാത്രമായ് . ഓർത്തെടുക്കട്ടെ, ഞാനെൻ പഴയ കാലം (നീളയൊഴുകുന്നു…) നിളയുടെ മനം നിറയുന്ന കാലം…. നുര നുരയായ് നുരയൊഴുകും കാലം. നിള നിറഞ്ഞൊഴുകുന്ന കാലം, ആളുകളോടിയൊളിക്കും കാലം, മഴ പെയ്തു തിമിർക്കും കാലം, ഭീതിയുതിർത്തൊരു കാലം, പുഴയൊഴുകും കാലം.. എൻ , നിളയൊഴുകും കാലം.. (നിളയൊഴുകുന്നു) (   എന്നാൽ,  ഇന്ന്!    )   “നിളയൊഴുകാത്തൊരു കാലം കിണറിലെ വെള്ളം വറ്റിയ കാലം ….. ഭൂജലമില്ലാതായൊരു […]

ഇമ്മിണി ബല്യ സാകിത്യം – സന്ധ്യാ ജയേഷ് പുളിമാത്ത്

“അറിഞ്ഞോ ബീവാത്തൂ ? നമ്മുടെ സുമിത്ര കഥയെഴുതി “. വേലിക്കരുകിൽ നിന്ന് ആടിന് തീറ്റകൊടുത്തുകൊണ്ടിരുന്ന ബീവാത്തു അന്തംവിട്ടുപോയി. “കതയോ? എന്ത് കത? “അറിഞ്ഞൂടാ… സുമിത്ര കഥയെഴുതിയെന്ന് തെക്കേലെ ലീലാമ്മയാ പറഞ്ഞത്. “മാധവി അറിഞ്ഞത് വെളിപ്പെടുത്തി. “നീ വാ… ഞമ്മക്ക് ലീലാമ്മയോട് ചോതിക്കാം “. മോളേ.. പാത്തൂ… നീ.. യീ ആടിനെ നോക്കിക്കോണം അഴിഞ്ഞോണ്ട് പോയാ പിടിച്ചാ കിട്ടൂല “. ബീവാത്തു വീട്ടിനകത്തേയ്ക്ക് നോക്കി പാത്തൂന് നിർദ്ദേശം കൊടുത്ത് മുൻപേ നടന്നു… ലീലാമ്മയുടെ വീട്ടിൽ ഒരു “കുടുംബശ്രീക്ക് “ഉള്ള […]

മൈക്രോസോഫ്റ്റ് മുന്നറിയിപ്പ്: യുഎസിൽ വീണ്ടും റഷ്യയുടെ വൻ സൈബർ ആക്രമണം

സാൻ ഫ്രാൻസിസ്കോ ∙ യുഎസിൽ വീണ്ടും റഷ്യൻ ഇന്റലിജൻസ് വൃത്തങ്ങളുടെ പിന്തുണയുള്ള ‘നൊബീലിയം’ എന്ന ഹാക്കിങ് കൂട്ടായ്മ വൻ സൈബർ ആക്രമണം നടത്തിയതായി മൈക്രോസോഫ്റ്റ് വെളിപ്പെടുത്തി. കഴിഞ്ഞ വർഷം യുഎസിനെ ഞെട്ടിച്ച ‘സോളർ വിൻഡ്സ്’ എന്ന സൈബർ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരാണ് നൊബീലിയം. വിദേശ സഹായം നൽകുന്നതിനായി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ യുഎസ് എയ്ഡ് ഫോർ ഇന്റർനാഷനൽ ഡവലപ്മെന്റിന്റെ ഇമെയിൽ സംവിധാനത്തിൽ കടന്നുകയറിയ ഹാക്കർമാർ അതിൽ നിന്നു 150 സ്ഥാപനങ്ങളിലെ മൂവായിരത്തിലധികം പേർക്ക് വൈറസ് ബന്ധിപ്പിച്ച ഇമെയിലുകൾ […]

11 രാജ്യങ്ങളിൽ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് നീക്കി സൗദി

യുഎഇ അടക്കം 11 രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് നീക്കി. ഇന്ത്യയടക്കം ഒൻപതുരാജ്യങ്ങളിൽ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് തുടരും. യുഎഇ, അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, അയർലൻഡ്. പോർച്ചുഗൽ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുന്നതായി സൗദി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർ ഒരാഴ്ച ക്വാറൻറീനിൽ കഴിയണമെന്നാണ് നിർദേശം. ഇതോടെ സൗദിയിലേക്ക് പോകാനായി യുഎഇയിലെത്തി കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് യാത്രയ്ക്കുള്ള വഴിയൊരുങ്ങി. […]

കോവിഡ് അനാഥരാക്കിയ കുട്ടികള്‍ക്ക് 10 ലക്ഷം; കേന്ദ്രപാക്കേജ് ഇങ്ങനെ

കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് കേന്ദ്രസർക്കാർ പാക്കേജ് പ്രഖ്യാപിച്ചു. 10 ലക്ഷം രൂപ വീതം ബാങ്കില്‍ നിക്ഷേപിക്കും. 23 വയസാകുമ്പോള്‍ പിന്‍വലിക്കാം. കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് 18 വയസുമുതല്‍ സ്റ്റൈപന്‍ഡ് നൽകും. 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്. 18 വയസുവരെ പ്രീമിയം പിഎം കെയേഴ്സ് ഫണ്ടില്‍ നിന്ന്. വിദ്യാഭ്യാസം സൗജന്യം. കേന്ദ്രീയ വിദ്യാലയം, സൈനിക, നവോദയ സ്കൂളുകളില്‍ പ്രവേശനം നൽകും.

രാജ്യം ഓക്സിജന്‍ ക്ഷാമത്തെ സംയമനത്തോടെ നേരിട്ടു; മന്‍ കി ബാത്തില്‍ മോദി

ഇന്ത്യയുടെ ചരിത്രത്തില്‍ 100 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി. സര്‍വശക്തിയുമെടുത്ത് നേരിടുകയാണ്. ഇതിനൊപ്പം തന്നെ പ്രകൃതി ദുരന്തങ്ങളേയും നേരിടുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കര, വ്യോമ, നാവിക സേനകളുടെ സേവനം അതുല്യമാണ്. ഓക്സിജന്‍ ദൗര്‍ലഭ്യം സംയമനത്തോടെ രാജ്യം കൈകാര്യം ചെയ്തുവെന്നും മന്‍ കി ബാത്തില്‍ അദ്ദേഹം പറഞ്ഞു.

വയലാര്‍ രാമവര്‍മ്മയുടെ മകള്‍ സിന്ധു അന്തരിച്ചു

_ചാലക്കുടി: വയലാർ രാമവർമ്മയുടെ ഇളയ മകൾ സിന്ധു (53) കോവിഡ് ബാധിച്ചു മരിച്ചു._ _സംസ്കാരം ഇന്ന് (30-05-2021-ഞായർ) ഉച്ചകഴിഞ്ഞ് നടക്കും._ _ചാലക്കുടി പാലസ് റോഡിൽ ലായത്തിൽ മഠം കൃഷ്ണകുമാറിന്റെ ഭാര്യയാണ്._ _മകൾ : മീനാക്ഷി (ഗവേഷണ വിദ്യാർത്ഥി)._ _ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് ഇന്നലെ രാത്രിയിലാണ് സിന്ധുവിനെ പാലക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്._ _ചാലക്കുടിയിൽ താമസിക്കുന്ന സിന്ധു വൈദ്യപരിശോധനയുമായി ബന്ധപ്പെട്ടാണ് ഒരാഴ്ച മുമ്പ് പാലക്കാട് എത്തിയത്._ _ദീർഘ കാലമായി അർബുദം ബാധിച്ചു ചികിത്സയിൽ ആയിരുന്നു._ _മരണശേഷം നടന്ന പരിശോധനയിലാണ് കോവിഡ് […]

സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 186 മരണം

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂര്‍ 2034, എറണാകുളം 1977, പാലക്കാട് 1970, കൊല്ലം 1841, ആലപ്പുഴ 1530, കോഴിക്കോട് 1306, കണ്ണൂര്‍ 991, കോട്ടയം 834, ഇടുക്കി 675, കാസര്‍ഗോഡ് 532, പത്തനംതിട്ട 517, വയനാട് 249 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,537 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]