_ചാലക്കുടി: വയലാർ രാമവർമ്മയുടെ ഇളയ മകൾ സിന്ധു (53) കോവിഡ് ബാധിച്ചു മരിച്ചു._
_സംസ്കാരം ഇന്ന് (30-05-2021-ഞായർ) ഉച്ചകഴിഞ്ഞ് നടക്കും._
_ചാലക്കുടി പാലസ് റോഡിൽ ലായത്തിൽ മഠം കൃഷ്ണകുമാറിന്റെ ഭാര്യയാണ്._
_മകൾ : മീനാക്ഷി (ഗവേഷണ വിദ്യാർത്ഥി)._
_ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് ഇന്നലെ രാത്രിയിലാണ് സിന്ധുവിനെ പാലക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്._
_ചാലക്കുടിയിൽ താമസിക്കുന്ന സിന്ധു വൈദ്യപരിശോധനയുമായി ബന്ധപ്പെട്ടാണ് ഒരാഴ്ച മുമ്പ് പാലക്കാട് എത്തിയത്._
_ദീർഘ കാലമായി അർബുദം ബാധിച്ചു ചികിത്സയിൽ ആയിരുന്നു._
_മരണശേഷം നടന്ന പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്._













