കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് കേന്ദ്രസർക്കാർ പാക്കേജ് പ്രഖ്യാപിച്ചു. 10 ലക്ഷം രൂപ വീതം ബാങ്കില്‍ നിക്ഷേപിക്കും. 23 വയസാകുമ്പോള്‍ പിന്‍വലിക്കാം. കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് 18 വയസുമുതല്‍ സ്റ്റൈപന്‍ഡ് നൽകും. 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്. 18 വയസുവരെ പ്രീമിയം പിഎം കെയേഴ്സ് ഫണ്ടില്‍ നിന്ന്. വിദ്യാഭ്യാസം സൗജന്യം. കേന്ദ്രീയ വിദ്യാലയം, സൈനിക, നവോദയ സ്കൂളുകളില്‍ പ്രവേശനം നൽകും.













