നിളയൊഴുകുന്നു – എൻ
പുഴയൊഴുകുന്നു.
നീർച്ചാലു മാത്രമായ് ,
ഇന്നൊരു
നീർച്ചാലുമാത്രമായ് .
ഓർത്തെടുക്കട്ടെ, ഞാനെൻ പഴയ കാലം
(നീളയൊഴുകുന്നു…)
നിളയുടെ മനം നിറയുന്ന കാലം….
നുര നുരയായ് നുരയൊഴുകും കാലം.
നിള നിറഞ്ഞൊഴുകുന്ന കാലം,
ആളുകളോടിയൊളിക്കും കാലം,
മഴ പെയ്തു തിമിർക്കും
കാലം,
ഭീതിയുതിർത്തൊരു കാലം,
പുഴയൊഴുകും കാലം.. എൻ ,
നിളയൊഴുകും കാലം..
(നിളയൊഴുകുന്നു)
( എന്നാൽ, ഇന്ന്! )
“നിളയൊഴുകാത്തൊരു
കാലം
കിണറിലെ വെള്ളം
വറ്റിയ കാലം …..
ഭൂജലമില്ലാതായൊരു
കാലം,
ഭീതിയുതിർക്കും കാലം,
പുഴ വറ്റിവരണ്ടൊരു കാലം.
നിളയൊരു പുഴയായ് ഒഴുകിയതും ,
പുഴയൊരു ചാലായ് മാറിയതും..
ഓർത്തെടുക്കട്ടെ… ഞാനെൻ പഴയ കാലം ..
( നിളയൊഴുകുന്നു.. )
…..
കവിത:ദീപശ്രീ..
About The Author
No related posts.