LIMA WORLD LIBRARY

മിത്രം – ബിന്ദു കെ എം

മിത്രങ്ങൾ പലതുണ്ട് ഭാവനാ പുഷ്പങ്ങൾ തന്നിലെ തേനുണ്ണുവായ് എത്തുന്ന ശലഭങ്ങൾ അതു തന്നെയാണിന്ന് മിത്രമേ നീയെന്റെ പുസ്തകം ഗ്രന്ഥങ്ങളെക്കുറിച്ചിന്നു നീ നൽകിടും ശബ്ദാഢ്യ സന്ദേശമെന്നിലിടം നേടുമ്പോൾ സദ്ചിന്തയെന്നിലുണർത്തുന്നു നിത്യവും പൊൻതിരി ദീപ്തം ചൊരിഞ്ഞിടുന്നു. നീ തരും ചിന്തകൾ മാനസോല്ലാസമായ് ത്തീരുന്നതെങ്കിലു- മെൻ ഭാവന ക്കേഴു വർണ്ണങ്ങൾ ചാലിച്ച ങ്ങക്ഷരച്ചെപ്പുതുറക്കാൻ പഠിപ്പിച്ച മിത്രമേ നീ തന്നെയാണെന്റെ പുസ്തകം ഏകാന്തമാമൊരു മാനസം തന്നിലിന്നാ ശ്വാസമെത്രമേൽ തങ്ങിടുന്നു. ജൻമം മുഴുവൻ കടപ്പെട്ടു നിൽക്കയാ ണെന്നാത്മ മിത്ര മാം തന്നിൽത്തന്നെ . എന്നുമുണ്ടായിട്ടും […]

അച്ഛൻ – സുമ രാധാകൃഷ്ണൻ

അച്ഛൻ ====== 🌹🌹🌹 അച്ഛൻ മരിച്ചു പോയ്‌ ഇല്ലിനിക്കാണില്ല അച്ഛന്റെ സ്നേഹം അമൃതതുല്യം ഇന്ന് മക്കളെ പോറ്റി വളർത്തുന്ന അച്ഛനോ മക്കൾക്കറിയില്ല ആ സ്നേഹമിന്നും വാർദ്ധക്യമേറി വെള്ളിനരവീണമുടിയും ചുളിവീണനെറ്റിത്തടം തന്നിലായ് ചന്ദനം ഭസ്മക്കുറി സിന്ദൂര പൊട്ടെഴും വെണ്മയാം മുഖമിനിക്കാണില്ല ഒക്കെ മറഞ്ഞു ആ നിറദീപം അണഞ്ഞു പോയ്‌ പഠിപ്പിച്ചു മക്കളോരോ രുത്തരെ പടിയിറങ്ങുന്നു അന്യനോടൊത്തുള്ള ജീവിതം പേറുന്ന വർക്കിന്നു ദുഃഖത്തിന് കയ്പ്പ്നീർ വറ്റിവരണ്ടുവോ അച്ഛന്റെ ഓർമ്മയ്ക്ക്‌ നിറമേകുവാനില്ലൊന്നുമേ ആ വീടിന്ന് അന്യന്റെതാവളം ബാങ്ക്കാർ ജപ്തിയ്ക്ക് വച്ചൊരാവീട് തുച്ഛമാം […]

നാഡീ ജ്യോതിഷം – മിനി സുരേഷ്

മനുഷ്യൻറെ യുക്തികൾക്കുമപ്പുറത്ത് ജന്മജന്മാന്തരങ്ങളുടെ ഒരു വലിയ രഹസ്യം മറഞ്ഞിരിപ്പുണ്ട്.ഏതൊരു മനുഷ്യനും അതറിയുവാൻ ആകാംക്ഷ കാണും.മുൻ ജന്മങ്ങളിലെ പാപങ്ങൾക്ക് പരിഹാരം ചെയ്തു ആത്മാവിനു മുക്തി നേടുന്നതോടെ ഈ ജന്മത്തിലെ കഷ്ടങ്ങൾക്ക് പരിഹാരമാകുമെന്നൊരു വിശ്വാസവും,ആകാംക്ഷയുമാണ് വിശ്വാസികളെ നാഡിജ്യോതിഷത്തിലേക്ക് ആകർഷിക്കുന്നത്. ഐതിഹ്യപ്രകാരം ശ്രീപരമേശ്വരൻ ഒരിക്കൽപാർവ്വതി ദേവിയോട് ഭൂമിയിൽ ജനിക്കുവാൻ പോകുന്ന ആളുകളെ ക്കുറിച്ച് പറയുകയുണ്ടായി.കലിയുഗത്തിലെ മഹാവിഷ്ണുവിൻറെ കൽക്കി അവതാരവുമായി ബന്ധപ്പെട്ടിട്ടായിരുന്നുവത്രെ ആ സംഭാഷണം. പിന്നീട് മഹാദേവൻറെ ആജ്ഞപ്രകാരം ത്രികാലജ്ഞാനികളായഅഗസ്ത്യൻ,വിശ്വാമിത്രൻ,വസിഷ്ഠൻ തുടങ്ങിയമഹർഷിമാർ ജനിക്കുവാൻ പോകുന്ന സർവ്വ മനുഷ്യരുടെയും ഭൂത.ഭാവി വർത്തമാനങ്ങൾ താളിയോലകളിൽ സംസ്കൃതത്തിലേക്കു […]

ആദിതാളം – ബേബിജോൺ താമരവേലി (ഗള്‍ഫ്)

ആദിതാളം          (ഗാനം) ആദിതാളം ആരോഹണങ്ങളി- ലവരോഹണങ്ങളിലണയുന്നു… എന്നിലെ രാഗങ്ങൾ ആനന്ദിക്കാൻ നിന്നിൽനിന്നുയരുന്നീ ആദിതാളം!! സപ്തസ്വരങ്ങളെ രാഗാർദ്രമാക്കി സാധകം ചെയ്യുന്നീലയതാളം കൈലാസശൈത്യത്തിൽ ചൂടുപകരുന്ന കൈവല്യപൂർണ്ണമാം ലയതാളം!! ആയിരമായിരം വീചികളായി ആത്മാവിലലിയുന്ന മണിവിളക്കേ മംഗളമുഹൂർത്തമാം സംഗീതസദസ്സിൽ മന്ദ്രധ്വനിയുടെ പ്രപഞ്ചമായ് നിങ്ങൾ!! നാലുകാലങ്ങളും നാദമുയർത്തി നാടിന്റെ സ്പന്ദനത്തിൽ നടനമാടാൻ കണ്ണായ് ക്കരളായ് കല്ലോലമാലയായ് കമനീയഭാവമായ്കടന്നു വരൂ…!! ബേബിജോൺ താമരവേലി

വായിച്ചു തീരാത്ത പുസ്തകങ്ങൾ – രമ പ്രസന്ന പിഷാരടി

വായിച്ചു തീരാത്ത പുസ്തകങ്ങൾ വന്ന് വാതിലിൽ മെല്ലെ  മുഖം താഴ്ത്തിനിൽക്കുന്നു വായനക്കായി മറന്നിട്ട ജീവൻ്റെ പ്രാരബ്ദ- പുസ്തകം മുന്നിൽ ജ്വലിക്കുന്നു. പാണൻ്റെ പാട്ടുകൾ പാഴ്മുളം തണ്ടിലെ ഓടക്കുഴൽ സ്വരം നീർമാതളപ്പൂക്കൾ വായിച്ചുവെങ്കിലും തീരാതെ തീരാതെ ഭൂമി, പ്രപഞ്ചം, പ്രകാശയാത്രാവഴി ലോകസഞ്ചാരം നടത്തുന്ന പുസ്തക- ത്താളിലേയ്ക്കിറ്റിറ്റു വീഴും  നിലാവൊലി. വായിക്കുവാനായി സൂക്ഷിച്ച പുസ്തകം വായനക്കായി തപസ്സ് ചെയ്തീടുന്നു വായിക്കുവാനായ് തിരഞ്ഞോരു പുസ്തകം കാലത്തിനുള്ളിൽ മറഞ്ഞങ്ങരിക്കുന്നു വായിച്ചുപേക്ഷിച്ച പുസ്തകങ്ങൾ വന- വാസത്തിലേയ്ക്ക് നടന്ന് നീങ്ങീടുന്നു. വായിച്ചുവെങ്കിലും ഇന്നും അപൂർണ്ണമാം താളുകൾക്കുള്ളിൽ പ്രപഞ്ചം അചഞ്ചലം ഓരോ ഋതുക്കളും വന്നുപോകുമ്പോഴും […]

അശാന്തം – ചാക്കോ ഡി അന്തിക്കാട്

പ്രിയ സുഹൃത്തേ… ആദരാഞ്ജലികൾ… കവിത *”അശാന്തം”* ചാക്കോ ഡി അന്തിക്കാട് *2021 ജൂൺ 17* (സുഹൃത്തായ പ്രശസ്ത നാടകകൃത്ത്, എ.ശാന്തകുമാറിന്റെ സ്മരണകൾക്കുമുൻപിൽ സമർപ്പണം) പ്രിയ സുഹൃത്തേ, അശാന്തമായ ലോകത്തെ നേരിടാനുള്ള നാടകനേരിന്റെ, നീറിപ്പുകയുന്ന, നല്ല നാഡിമിടിപ്പുള്ള, നാടിന്നകം ചികയുംവാക്കുകൾ, നീ ഞങ്ങൾക്ക് പകർന്നുതന്നു… ‘പ്രതീക്ഷിതം’… ഏതുനിമിഷവും ‘അപ്രതീക്ഷിത’മായിമാറും മഹാമാരിത്താണ്ഡവക്കാലം! കണ്ണുകളടയ്ക്കുമ്പോൾ വിടർന്ന പൂക്കൾ, കണ്ണുതുറക്കുമ്പോഴേക്കും, വാടിക്കരിഞ്ഞുവീണിരിക്കും! ‘സുന്ദരമായ ഭ്രാന്തൻമനസ്സി’ലെ, ഭാവനയുടെ നിലവറകൾ, ‘രംഗബോധമില്ലാത്ത കോമാളി’, പെട്ടെന്ന് വലിച്ചടയ്ക്കുന്നു! നിസ്സഹായരായി തളർന്നുനിന്ന ഞങ്ങളെ, ഏകാന്തതയുടെ കാവൽക്കാരാക്കി, നീ, ശാന്തമായി […]

എനിക്കും ഓർക്കാൻ സുഖമുള്ള ഒരച്ഛനുണ്ടായിരുന്നെങ്കിൽ – പി. ടി. പൗലോസ് (അമേരിക്ക)

അച്ഛനെക്കുറിച്ച് ഓർക്കുവാൻ ഒന്നുമില്ലാതെ ഒരച്ഛൻദിനം കൂടി കടന്നുപോയപ്പോൾ മനസ്സിനൊരു മരവിപ്പ്.  അച്ഛനെ മഹത്വീകരിച്ചു സുഖമനുഭവിക്കുന്നവരോടുള്ള നേരിയ അസൂയ ഹൃദയത്തിന്റെ അടിത്തട്ടുകളിൽനിന്നും അനുവാദമില്ലാതെ പൊന്തിവരുമ്പോൾ, ആ അരുതായ്മയെ അടക്കിനിറുത്തുവാനുള്ള ആത്മനിയന്ത്രണത്തില്‍ ഞാൻ ചിലപ്പോൾ പരാജിതനാകുന്നു, ഞാനും ഒരച്ഛനാണെന്ന സത്യം ഉള്ളിലൊതുക്കിക്കൊണ്ടുതന്നെ, എനിക്കും ഓർക്കാൻ സുഖമുള്ള ഒരച്ഛനുണ്ടായിയുന്നെങ്കിൽ എന്ന ആശയോടെ. കുട്ടിക്കാലത്ത് ഞാൻ വായിച്ച പുസ്തകങ്ങളിലെ നന്മ നിറഞ്ഞ നായകന്മാരെ ഓരോരുത്തരെയും എന്റെ അച്ഛനായിരുന്നെങ്കിൽ എന്ന് സങ്കല്പിക്കാറുണ്ടായിരുന്നു. അക്ഷരം പഠിച്ചപ്പോൾ എഴുതാൻ ഒരു കല്ലുപെൻസിൽ എന്റെ അച്ഛൻ വാങ്ങിത്തന്നായിരുന്നെങ്കിൽ അത് […]

370 കിലോ മീറ്റര്‍ നീളം…. മെഗാ വാല്‍നക്ഷത്രം ഭൂമിയിലേക്ക്, ഛിന്നഗ്രഹമാണോ? 2031ല്‍ അത് സംഭവിക്കും!!

വാഷിംഗ്ടണ്‍: സൗരയൂഥത്തില്‍ നടക്കുന്ന ഓരോ കാര്യവും നമ്മളെ ശരിക്കും അമ്പരിപ്പിക്കുന്നതാണ്. എന്നാല്‍ ഇപ്പോഴും പൂര്‍ണമായും നമ്മള്‍ ഗ്രഹങ്ങളെ കുറിച്ചും ഭൂമി ഉണ്ടായതിനെ കുറിച്ചൊന്നും മനസ്സിലാക്കിയിട്ടുമില്ല. ഭൂമിയിലേക്ക് നിരന്തരം വന്നുകൊണ്ടിരിക്കുന്നവയാണ് വാല്‍നക്ഷത്രങ്ങളും ഛിന്നഗ്രഹങ്ങളും, ഇവയൊന്നും പക്ഷേ ഭീഷണിയല്ലെന്ന് ശാസ്ത്രജ്ഞര്‍ അടിവരയിട്ട് പറയാറുണ്ട്. എന്നാല്‍ അപ്രതീക്ഷിതമായി ഇത് ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയേറെയുണ്ട്. റഷ്യയില്‍ മുമ്പ് അത്തരത്തിലൊരു സംഭവം നടന്നിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു വാല്‍നക്ഷത്രം കൂടി ഭൂമിയിലേക്ക് വരികയാണ്. വിശദാംശങ്ങളിലേക്ക്…. കര്‍ണാടകയില്‍ ബസ് ഗതാഗതം പുനസ്ഥാപിച്ചു; ചിത്രങ്ങള്‍ കാണാം സൗരയൂഥം ഉണ്ടായതില്‍ […]

പ്രളയം, മലയിടിച്ചിൽ; നേപ്പാളിൽ 18 മരണം

കഠ്മണ്ഡു∙ നേപ്പാളിൽ ഒരാഴ്ചയ്ക്കിടെ മലയിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 18 ആയി. 21 പേരെ കാണാതായി. മരിച്ചവരിൽ 4 സ്ത്രീകളും 3 കുട്ടികളും ഉൾപ്പെടുന്നു. കാണാതായവരിൽ 20 പേരും സിന്ധുപാൽചൗക്കിലെ മേലാംചിയിൽ നിന്നുള്ളവരാണ്. മഹാകാളി നദിയിലെ വെള്ളപ്പാച്ചിലിൽ കഞ്ചൻപുരിൽ നിർമാണത്തിലിരുന്ന പാലം ഒഴുകിപ്പോയി. English Summary: Flood in Nepal

പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പാറശ്ശാല പൊന്നമ്മാള്‍ അന്തരിച്ചു

തിരുവനന്തപുരം: വിഖ്യാത കർണാടക സംഗീതജ്ഞ പാറശ്ശാല പൊന്നമ്മാൾ (96) അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ വലിയശാലയിലുള്ള വസതിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു.

സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കും; 15 പേര്‍ക്ക് മാത്രം പ്രവേശനം

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അടച്ചിട്ടിരുന്ന ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16‑ല്‍ താഴെയുള്ള പ്രദേശങ്ങളിലാണ് ആരാധനാലയങ്ങള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. പരമാവധി 15 പേര്‍ക്ക് മാത്രമാണ് പ്രവേശനം. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വേണ്ടെന്ന തീരുമാനം നേരത്തെ തന്നെ വന്നിരുന്നു. നിലവിലെ നിയന്ത്രണങ്ങള്‍ രണ്ടാഴ്ച കൂടി തുടരാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചത്. ടിപിആര്‍ അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് തുടരും. ടെസ്റ്റ് പോസിറ്റവിറ്റി കൂടുതലുള്ള മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ […]

വിസ്മയയുടേത് തൂങ്ങിമരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്, മേല്‍നോട്ടം ഐ.ജി. ഹര്‍ഷിത അട്ടല്ലൂരിക്ക്; ഒരിക്കലും വിശ്വസിക്കില്ലെന്ന് സുഹൃത്ത്

കൊല്ലം: വിസ്മയയുടേത് തൂങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ, ഇത് പ്രാഥമികമായ നിഗമനമാണെന്നും വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂവെന്നും കൊല്ലം റൂറൽ എസ്.പി. പറഞ്ഞു. ഓരോ ചെറിയ കാര്യങ്ങൾ പോലും പരിശോധിക്കേണ്ടതുണ്ട്. അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകും. വിശദമായ തെളിവെടുപ്പടക്കം നടത്തുമെന്നും റൂറൽ എസ്.പി. പറഞ്ഞു. കേസ് അന്വേഷണത്തിന്റെ മേൽനോട്ടം ഐ.ജി. ഹർഷിത അട്ടല്ലൂരിയെ ഏൽപ്പിച്ചതായി സംസ്ഥാന പോലീസ് […]

ഇന്ന് 12,617 പേർക്ക് കോവിഡ്, 141 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 12,617 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345, തൃശൂർ 1298, പാലക്കാട് 1204, കോഴിക്കോട് 817, ആലപ്പുഴ 740, കോട്ടയം 609, കണ്ണൂർ 580, പത്തനംതിട്ട 441, കാസർഗോഡ് 430, ഇടുക്കി 268, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.   കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,720 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72 ആണ്. റുട്ടീൻ സാമ്പിൾ, […]