ആദിതാളം (ഗാനം)
ആദിതാളം ആരോഹണങ്ങളി-
ലവരോഹണങ്ങളിലണയുന്നു…
എന്നിലെ രാഗങ്ങൾ ആനന്ദിക്കാൻ
നിന്നിൽനിന്നുയരുന്നീ ആദിതാളം!!
സപ്തസ്വരങ്ങളെ രാഗാർദ്രമാക്കി
സാധകം ചെയ്യുന്നീലയതാളം
കൈലാസശൈത്യത്തിൽ ചൂടുപകരുന്ന
കൈവല്യപൂർണ്ണമാം ലയതാളം!!
ആയിരമായിരം വീചികളായി
ആത്മാവിലലിയുന്ന മണിവിളക്കേ
മംഗളമുഹൂർത്തമാം സംഗീതസദസ്സിൽ
മന്ദ്രധ്വനിയുടെ പ്രപഞ്ചമായ് നിങ്ങൾ!!
നാലുകാലങ്ങളും നാദമുയർത്തി
നാടിന്റെ സ്പന്ദനത്തിൽ നടനമാടാൻ
കണ്ണായ് ക്കരളായ് കല്ലോലമാലയായ്
കമനീയഭാവമായ്കടന്നു വരൂ…!!
ബേബിജോൺ താമരവേലി














ആദിതാളം എന്നഈഗാനം പ്രസിദ്ധീകരിച്ച lima മികവുറ്റ സാഹിത്യാദി പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കുന്നതിൽ അഭിമാനമുണ്ട്.ആദിതാളത്തിന്റ ദൃശ്യാവിഷ്കാരം എല്ലാവരും കാണണമെ.