അച്ഛൻ
======
🌹🌹🌹
അച്ഛൻ മരിച്ചു പോയ്
ഇല്ലിനിക്കാണില്ല
അച്ഛന്റെ സ്നേഹം അമൃതതുല്യം
ഇന്ന് മക്കളെ പോറ്റി വളർത്തുന്ന അച്ഛനോ
മക്കൾക്കറിയില്ല ആ
സ്നേഹമിന്നും
വാർദ്ധക്യമേറി
വെള്ളിനരവീണമുടിയും
ചുളിവീണനെറ്റിത്തടം തന്നിലായ്
ചന്ദനം ഭസ്മക്കുറി സിന്ദൂര പൊട്ടെഴും വെണ്മയാം
മുഖമിനിക്കാണില്ല
ഒക്കെ മറഞ്ഞു ആ നിറദീപം അണഞ്ഞു പോയ്
പഠിപ്പിച്ചു മക്കളോരോ രുത്തരെ
പടിയിറങ്ങുന്നു
അന്യനോടൊത്തുള്ള ജീവിതം പേറുന്ന വർക്കിന്നു
ദുഃഖത്തിന് കയ്പ്പ്നീർ
വറ്റിവരണ്ടുവോ
അച്ഛന്റെ ഓർമ്മയ്ക്ക്
നിറമേകുവാനില്ലൊന്നുമേ ആ വീടിന്ന് അന്യന്റെതാവളം
ബാങ്ക്കാർ ജപ്തിയ്ക്ക് വച്ചൊരാവീട് തുച്ഛമാം വിലയേകി വിറ്റുപോയ്
അച്ഛന്റെ കുഴിമാടം പോലും ഓർമ്മയില്ലിനി ആരും തേടി വരില്ല അച്ഛന്റെ മണ്ണിലേയ്‌ക്ക്
സുമ രാധാകൃഷ്ണൻ
🙏🙏🌹🌹🌹🌹🙏🙏
About The Author
No related posts.