LIMA WORLD LIBRARY

പരീക്ഷക്കാലം…പരീക്ഷണ കാലം – ശ്രീകല മോഹന്‍ദാസ്

ഇത് പരീക്ഷക്കാലം..
കുട്ടികള്‍ക്കു മാത്രമല്ലാ
മാതാ പിതാക്കള്‍ക്കും
ഇതൊരു പരീക്ഷണ
കാലമാണു..
പരീക്ഷയടുത്താല്‍
വീടുകളില്‍ പഠിക്ക്
പഠിക്ക്
എന്നൊരു പല്ലവി മാത്രമേ
കേള്‍ക്കാനുണ്ടാവൂ
പ്രത്യേകിച്ചും പത്താം
ക്ലാസുകാരുണ്ടെങ്കില്‍
പറകയും വേണ്ടാ.
വീട്ടില്‍ ടീവിയും വെക്കില്ല
സിനിമക്കും പോകില്ല
എല്ലാ ആഘോഷങ്ങള്‍ക്കും
ഫുള്‍ സ്റ്റോപ്പിടും..
ആകപ്പാടെ ഒരു പട്ടാളച്ചിട്ട
നിലവില്‍ വരും..
പരീക്ഷയടുക്കും തോറും
പ്രാര്‍ത്ഥനയായി വഴിപാടയി..
പിള്ളേരെ കൂടി ടെന്‍ഷനടിപ്പിക്കും..
അതു കൊണ്ടെന്താ അവരും ഉഷ്ണിച്ചും
ഉത്സാഹിച്ചും പഠിക്കയും ചെയ്യും..
എത്ര പഠിച്ചാലും പരിശ്രമിച്ചാലും
ചിലപ്പൊഴെങ്കിലും ഭാഗ്യം കൂടി
തുണക്കേണ്ടതായ് വരും..
കഷ്ടപ്പെട്ടു പഠിച്ചതൊക്കെയും
വരണമല്ലോ…
എന്നിരുന്നാലും നന്നായ് പഠിച്ചു
തയ്യാറെടുത്തു പോയാല്‍
ഒരു പരിധി വരെ വിജയം
സുനിശ്ചിതമായിരിക്കും…
പരീക്ഷ എഴുതാനിരിക്കുന്ന
കുട്ടികളുടെ മുഖം കണ്ടുവോ..
എത്ര ഗൗരവത്തോടെയാണവര്‍
പരീക്ഷയെഴുതുന്നതു..
മറ്റെല്ലാം മറന്നു സശ്രദ്ധം എഴുത്തില്‍
മുഴുകിയിരിക്കുകയാണവര്‍..
പരീക്ഷ കഴിയുന്ന ദിവസം
ഇവരുടെ ഒരു ആഹ്ലാദത്തിമര്‍പ്പുണ്ടു..
ഇവരെയിങ്ങനെ കണ്ടിരിക്കെ
പണ്ടത്തെ നമ്മുടേയും പരീക്ഷക്കാലമൊക്കെ
ഓര്‍മ്മയില്‍ വന്നു നിറയുന്ന പോലെ…

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px