Mother!! – Diyaprathap

Even in the darkest nights, I see the gleam shining.. From the million stars… admist the clouds… One looked Unique Glowing brightly In the clouds… Moving in the fairy street Just gave an eye to the sky, Where the moon gleamed the stars, Showering it’s entire glow to the stars…. […]
വിരൽത്തുമ്പിലെ കുഞ്ഞ് – ജനീഷ് മോഹൻ

പോകണം തിരികെയിനിയെങ്കിലും, എൻ്റെ പൂർവികർ നടകൊണ്ട വഴി തേടണം. വെയിൽ പരക്കും മുൻപുണർന്നീടണം, നാലഞ്ചു മൈൽ ദൂരം നടന്നിടേണം.. തിരുമുറ്റം നിറയെ പൂച്ചെടികൾ വളർത്തണം, വാടാതെ നീർ കോരി വളവും നൽകീടണം. വാഴയും വെണ്ടയും വഴുതന ചാമ്പയും, വിഷധൂളിയേൽക്കാതെ കറിവേപ്പും വളർത്തണം. തൂമ്പ പിടിച്ചതിൻ തഴമ്പില്ലയെങ്കിലും, മെയ്യൊന്നനക്കീ വിയർപ്പൊന്നൊഴുക്കണം. ചെറുമീൻ തുടിക്കുന്ന കൈത്തോടിന്നോരത്തെ, നടവഴിയിലൂടച്ഛൻ നടന്നിരുന്നു. വയൽക്കിളിക്കൊഞ്ചലും , കുയിലിന്റെയീണവും കേൾക്കാതെയെങ്ങും പരതി നോക്കി, അച്ഛന്റെ ചെറുവിരൽത്തുമ്പിന്നുറപ്പിൽ , ചേമ്പിലത്തുമ്പത്ത് തെന്നി നീങ്ങും, നീർകണം പോലെ ഞാൻ […]
റഷ്യൻ യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്; 6 മരണം: അക്രമി 18 വയസ്സുള്ള വിദ്യാർഥി

മോസ്കോ ∙ റഷ്യയിലെ പേം സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ 18 വയസ്സുള്ള വിദ്യാർഥി നടത്തിയ വെടിവയ്പിൽ 6 പേർ കൊല്ലപ്പെട്ടു. 28 പേർക്കു പരുക്കേറ്റു. പൊലീസ് എത്തി അക്രമിയെ കീഴടക്കി. ഇതേ സർവകലാശാലയിലെ വിദ്യാർഥിയാണെന്നാണു സൂചന. മോസ്കോയിൽ നിന്ന് 1300 കിലോമീറ്റർ അകലെയുള്ള പേം നഗരത്തിലാണു സർവകലാശാല. രാവിലെ 11ന് ക്യാംപസിൽ നായാട്ട് റൈഫിളുമായി എത്തിയാണു വെടിയുതിർത്തത്. ഭയന്ന കുട്ടികൾ വാതിലടച്ചിട്ടു കസേരകൾ നിരത്തി. പേടിച്ചരണ്ടു പലരും ഒന്നാം നിലയിലെ ജനലിലൂടെ താഴേക്കു ചാടി.പൊലീസ് നടപടിയിൽ പരുക്കേറ്റ അക്രമി […]
യുഎൻ പൊതുസഭ മുഖ്യസമ്മേളനം ഇന്നു മുതൽ

ന്യൂയോർക്ക് ∙ ഐക്യരാഷ്ട്ര സംഘടന (യുഎൻ) യുടെ ഏറ്റവും പ്രധാനപ്പെട്ട നയരൂപീകരണ വിഭാഗമായ പൊതുസഭയുടെ 76ാം സമ്മേളനത്തിലെ ‘ജനറൽ ഡിബേറ്റ്’ യോഗങ്ങൾ ഇന്നു മുതൽ 27 വരെ നടക്കും. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ശനിയാഴ്ചയാണ്. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ന്യൂയോർക്കിലെത്തി. പ്രസിഡന്റ് ഷി ചിൻപിങ് ചൊവ്വാഴ്ച വിഡിയോ ലിങ്ക് വഴി പ്രസംഗിക്കുമെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരിയും അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളുമാണു […]
മീൻ വിൽക്കാനും ബസ് ഉപയോഗിക്കും; ഡ്രൈവർമാർ വണ്ടി ഓടിച്ചാൽ മതി: മന്ത്രി

കെ.എസ്.ആർ.ടി.സി ബസുകൾ മാലിന്യനീക്കത്തിന് ഉപയോഗിക്കാനുള്ള നീക്കത്തിനെതിരെ യൂണിയനുകൾ പരാതി അറിയിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണിരാജു മാധ്യമങ്ങളോട് പറഞ്ഞു. തദ്ദേശവകുപ്പ് നിലപാട് അറിയിച്ചാൽ പദ്ധതി ഉടൻ നടപ്പാക്കും. കട്ടപ്പുറത്തായ കെ.എസ്.ആർ.ടി.സി ബസുകൾ മീൻവിൽപ്പനയ്ക്ക് ഉപയോഗിക്കുന്നതും പരിഗണനയിലാണ്. കെ.എസ്.ആർ.ടി.സി ബസുകൾ മാലിന്യനീക്കത്തിന് ഉപയോഗിക്കാനുള്ള നീക്കത്തിനെതിരായ യൂണിയനുകളുടെ പ്രതിഷേധം അറിയില്ലെന്ന നിലപാടിലാണ് ഗതാഗതമന്ത്രി ആന്റണി രാജു. തെറ്റിദ്ധാരണയുണ്ടെങ്കിൽ നീക്കുമെന്ന പറഞ്ഞ മന്ത്രി, സർക്കാരിന്റെ തീരുമാനങ്ങൾ അംഗീകരിക്കാൻ ജീവനക്കാരും യൂണിയനുകൾ ബാധ്യസ്ഥരാണെന്ന് കൂട്ടിച്ചേർത്തു. ഡ്രൈവർമാർ മാലിന്യം നീക്കേണ്ടതില്ലെന്നും വാഹനം ഓടിച്ചാൽ മാത്രം മതിയാകുമെന്നും മന്ത്രി […]
സംസ്ഥാനത്ത് ഇന്ന് 15,768 പേര്‍ക്ക് കോവിഡ്, 214 മരണം; ആകെ മരണം 23,897 ആയി; ടി.പി.ആര്‍ 14 ശതമാനം

സംസ്ഥാനത്ത് ഇന്ന് 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട് 1419, കൊല്ലം 1407, മലപ്പുറം 1377, ആലപ്പുഴ 1250, കോഴിക്കോട് 1200, കണ്ണൂര്‍ 993, പത്തനംതിട്ട 715, ഇടുക്കി 373, വയനാട് 237, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,513 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ […]
തിയേറ്ററുകള്‍ തുറക്കുന്നകാര്യം പരിഗണനയില്‍; അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാൻ. സംസ്ഥാനത്ത് ടിപിആർ കുറഞ്ഞുവരികയാണ് വാക്സിനേഷനും 90 ശതമാനത്തോളം ജനങ്ങളിലെത്തി കഴിഞ്ഞു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നത് പരിഗണിക്കുന്നത്. സംസ്ഥാനത്ത് സീരിയൽ സിനിമാ ചിത്രീകരണത്തിന് അനുമതിയുണ്ട്. മാത്രവുമല്ല കോളേജുകളും സ്കൂളുകളും തുറക്കാൻ ഒരുങ്ങുകയാണ്. അതുകൊണ്ടു തന്നെ തിയേറ്ററുകൾ തുറക്കുന്നതും ആലോചിക്കാമെന്നാണ് സർക്കാറിന്റെ നിലപാട്. ആരോഗ്യ വിദഗ്ധരോടടക്കം കൂടിയാലോചിച്ചതിന് ശേഷമേ സർക്കാർ അന്തിമ തീരുമാനമെടുക്കൂ.
ക്ലബ് ഹൗസില്‍ തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളെന്ന് പൊലീസ്; നിരീക്ഷണം ശക്തമാക്കി

സമൂഹമാധ്യമമായ ക്ളബ് ഹൗസ് പൊലീസ് നിരീക്ഷണത്തില്‍. ക്ളബ് ഹൗസില്‍ തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളെന്ന് പൊലീസ്. ലൈംഗിക ചാറ്റും അധിക്ഷേപങ്ങളും നടത്തുന്ന സംഘങ്ങളും ഗ്രൂപ്പുകളുടെ ഭാഗമായുണ്ടെന്ന് കണ്ടെത്തല്‍. അഡ്മിന്‍മാരെ കണ്ടെത്തി, നടപടിക്ക് സൈബര്‍ പൊലീസ് നിരീക്ഷണം തുടങ്ങി.
കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-19

മെയ്യ്തഴുകി കടന്നുപോയ കാറ്റിനും സ്‌നേഹത്തിന്റെ കുളിര്. അതിലലിഞ്ഞ്, കണ്ണുകളിറുക്കിയടച്ച് ഏതോ ഒരു അനുഭൂതിയിലെന്നവണ്ണം നിന്നിരുന്ന ഉമയെ രവി കുതൂഹലത്തോടെ നോക്കി. അവളുടെ മുഖത്തെ ഭാവഭേദങ്ങള്‍ കണ്ടുനില്‍ക്കേ ഇനിയൊന്നും അവളെ പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമില്ലെന്ന് രവിക്കുറപ്പായി. അനുഭവിച്ചറിയുകയാണവള്‍, കുഞ്ഞാത്തോലിന്റെ സാമീപ്യം. കുഞ്ഞാത്തോലിന്റെ സത്യം. ഇനിയൊന്നും ഭയക്കാനില്ല, കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ രഹസ്യവും പേറി നടന്ന് അയാള്‍ വളരെ ക്ഷീണിതനായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ കാറ്റൊന്നു നിലച്ചപ്പോള്‍ അവള്‍ മനയിലേക്കുള്ള ഇടവഴിയിലേക്കിറങ്ങി. രവി യാതൊന്നും മിണ്ടാതെ അവളെ അനുഗമിച്ചു. കൃത്യമായ ലക്ഷ്യങ്ങളുമായാണ് […]
കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-18

അനക്കമൊന്നും കേള്‍ക്കാഞ്ഞ് തിരഞ്ഞ് വന്ന രവി ഉമ്മറത്തിണ്ണയില്‍ വീണുകിടക്കുന്ന ഉമയെ കണ്ട് ഭയാക്രാന്തനായി. അവളെ വാരിയെടുത്ത് കുലുക്കി വിളിക്കുമ്പോഴേക്കും നാരായണേട്ടന്‍ ഒരു ലോട്ടയില്‍ വെള്ളം കൊണ്ടുവന്നു. അതല്‍പ്പം തളിച്ചപ്പോള്‍ അവള്‍ പതുക്കെ കണ്ണുകള്‍ തുറന്നു. മറ്റേതോ ലോകത്ത് നിന്നു കാലാന്തരങ്ങളിലൂടെ കടന്നുവന്ന മട്ടില്‍ അവള്‍ തുറിച്ചു നോക്കുന്നത് രവി ശ്രദ്ധിച്ചു. അല്‍പം വെള്ളം കുടിച്ച് എണീറ്റിരുന്ന അവളുടെ തളര്‍ന്ന കണ്ണുകള്‍ നാലുപാടും തിരയുന്നത് ദേവികയെയാണെന്ന് രവിക്ക് മനസിലായി. ദേവുവിനെ വിളിക്കാന്‍ നാരായണേട്ടനെ അയച്ച് രവി ഉമയെ താങ്ങി […]
കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-17

ധ്യാനനിമഗ്‌നനായിരുന്ന സൂര്യദേവന്‍ തിരുമേനി പൊടുന്നനെ കണ്ണുകള്‍ തുറന്നു. തൊട്ടരികില്‍ വച്ചിരുന്ന ചൂരലെടുത്ത് അന്തരീക്ഷത്തില്‍ കരിമ്പനയുടെ ദിശയിലേക്ക് ചൂണ്ടി. അതിവേഗതയില്‍ അടുത്തുകൊണ്ടിരുന്ന തടി എതിര്‍വശത്തേക്ക് തെന്നിമാറി നിമിഷങ്ങള്‍ക്കുള്ളില്‍ നെടുകെ പിളര്‍ന്ന് കഷണങ്ങളായി….! ഭയാനകമായ ആ കാഴ്ച കണ്ട് രവിശങ്കറും ഉമയും അസ്ത്രപ്രജ്ഞരായി. കൈമളാണെങ്കില്‍ ഇതൊക്കെ നിസ്സാരമെന്ന മട്ടില്‍ പൂജയ്ക്ക് ആവശ്യമായ വസ്തുക്കള്‍ ഒരുക്കുന്നതില്‍ വ്യാപൃതനായിരുന്നു. ദേവിക മാത്രം എല്ലാം കൗതുകപൂര്‍വം നോക്കിയിരുന്നു. തിരുമേനി കൈമളെ ഒന്നു നോക്കി. ഏതു നിമിഷവും അപകടമുണ്ടായേക്കാം, അര്‍ത്ഥപൂര്‍ണ്ണമായ ആ നോട്ടത്തിന്റെ നിര്‍ദ്ദേശം മനസിലാക്കി […]



