സ്മാര്‍ട് ഫോണ്‍ വാങ്ങുന്നവർക്ക് 6,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറുമായി എയര്‍ടെല്‍

‘മേരാ പെഹ്‌ല സ്മാര്‍ട് ഫോണ്‍’ പ്രോഗ്രാമിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നിലവാരമുള്ള പുതിയ സ്മാര്‍ട് ഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനും ലോകോത്തര നിലവാരമുള്ള വേഗമേറിയ നെറ്റ്‌വര്‍ക്ക് ആസ്വിദിക്കുന്നതിനുമായി ഭാരതി എയര്‍ടെല്‍ ( എയര്‍ടെല്‍ ) ആകര്‍ഷകമായൊരു ഓഫര്‍ അവതരിപ്പിക്കുന്നു. പ്രമുഖ ബ്രാന്‍ഡുകളുടെ 12,000 രൂപ വരെയുള്ള പുതിയ സ്മാര്‍ട് ഫോണ്‍ വാങ്ങുമ്പോള്‍ 6,000 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്നതാണ് എയര്‍ടെല്‍ ഓഫര്‍. 150ലധികം സ്മാര്‍ട് ഫോണുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.airtel. in/4gupgrade സന്ദര്‍ശിക്കുക. 6,000 രൂപ ക്യാഷ്ബാക്ക് […]
കണ്ടെത്തിയത് വിചിത്ര കാഴ്ച! ഒരു ഉപഗ്രഹത്തിന് 3 സൂര്യൻ, ഇത് ആദ്യ സംഭവമെന്ന് ഗവേഷകർ

ഒരു ദിവസം രാവിലെ ഉണരുമ്പോള്‍ ഒന്നിലേറെ സൂര്യന്മാരെ ആകാശത്ത് കണ്ടാലോ? അങ്ങനെയൊരു കാഴ്ച നമ്മുടെ ക്ഷീരപഥത്തിലെ പല ഗ്രഹങ്ങള്‍ക്കും പുതുമയല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇപ്പോഴിതാ മൂന്ന് നക്ഷത്രങ്ങളെ വലംവെക്കുന്ന ഗ്രഹങ്ങളേയും കണ്ടെത്തിയിരിക്കുന്നു. നേരത്തെയും മൂന്ന് നക്ഷത്രങ്ങളുള്ള നക്ഷത്രസമൂഹത്തെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതില്‍ ഏതെങ്കിലും ഒരു നക്ഷത്രത്തെയാവും ഗ്രഹങ്ങള്‍ ഭ്രമണം ചെയ്യുക. എന്നാല്‍ പുതിയ കണ്ടെത്തലില്‍ മൂന്ന് നക്ഷത്രങ്ങളേയും കൂടി വലംവെക്കുന്ന ഗ്രഹങ്ങളെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇത് പ്രപഞ്ചശാസ്ത്രത്തിന്റെ അറിവില്‍ ആദ്യത്തേതാണെന്ന് കൂടി ഗവേഷകര്‍ അവകാശപ്പെടുന്നുണ്ട്. ഏതെങ്കിലും ഒറ്റപ്പെട്ട കേന്ദ്രങ്ങളിലല്ല നക്ഷത്രങ്ങള്‍ […]
ഭൂമിയെ രക്ഷിക്കാൻ ബഹിരാകാശത്ത് ആണവ സ്ഫോടനം! അവകാശവാദവുമായി വീണ്ടും ഗവേഷകര്‍

ഭൂമിയുമായി കൂട്ടിയിടിക്കാന്‍ വരുന്ന ഛിന്നഗ്രഹത്തെ ആണവ സ്‌ഫോടനം വഴി തകര്‍ക്കാനാവുമെന്ന അവകാശവാദവുമായി ഒരു കൂട്ടം ഗവേഷകര്‍. ഛിന്നഗ്രഹത്തിന് നേരെ നടത്തുന്ന ആണവ സ്‌ഫോടനം വഴി അപകടകരമല്ലാത്ത ചെറു പാറകളായി ഇവയെ ചിതറിക്കാനാകുമെന്നാണ് അവകാശവാദം. ആക്ട ആസ്ട്രോനോട്ടിക്ക ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പഠനത്തിന്റെ ഭാഗമായി ഒരു മെഗാടണ്‍ ശേഷിയുള്ള അണുബോംബ് 100 മീറ്റര്‍ വ്യാസമുള്ള ഒരു ഛിന്നഗ്രഹത്തില്‍ പതിച്ചാല്‍ സംഭവിക്കുന്നതിനെക്കുറിച്ച് ഗവേഷകര്‍ കണക്കുകൂട്ടി. ഇതിനൊപ്പം അഞ്ച് വ്യത്യസ്ത വലുപ്പങ്ങളിലുള്ള ഉല്‍ക്കകളില്‍ ഭൂമിയില്‍ കൂട്ടിയിടിക്കുന്നതിനേക്കാള്‍ ഒരു ആഴ്ച മുതല്‍ […]
How 800 Million Pounds of Himalayan Salt Are Mined Each Year | Big Business
Traditional market food full of sincerity, rolled egg, chicken, hotteok, gimbap / korean street food
BEEF COOKED IN A GLASS JAR!I COOKED THE MEAT IN THE FALL AND I WILL EAT IT IN THE WINTER
ഇന്ത്യയുടെ ജനാധിപത്യ സംസ്കാരം തകരുന്നു – കാരൂർ സോമൻ, ലണ്ടൻ.

ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ മൃഗീയ നരഹത്യ നടക്കുന്ന സംസ്ഥാനമാണ് ഉത്തരപ്രദേശ്. എത്രയോ പാവപ്പെട്ട പെൺകുട്ടികളെ ശാരീരികമായി പീഡിപ്പിച്ചു കൊന്നു. അതിലൊരാൾ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ എം.എൽ.എ എന്ന് കേൾക്കുമ്പോൾ നിർവ്വികാരത മാത്രമല്ല ഞെട്ടലുമുണ്ടാകുന്നു. പാവപ്പെട്ട കൃഷിക്കാരെ, പട്ടിണി പാവങ്ങളെ, ന്യൂന പക്ഷങ്ങളെ വ്യാപകമായി നിഷ്ടുരമായി കൊന്നൊടുക്കുന്നത് കാണുമ്പൊൾ ഇന്ത്യൻ ജനാധിപത്യം ഇത്രമാത്രം അധപതിച്ചുപോയല്ലോ എന്നോർത്ത് അമ്പരപ്പാണ് തോന്നുന്നത്. ഇപ്പോഴിതാ സമാധാനപരമായി പ്രതിഷേധം നയിച്ച കർഷകരുടെയിടയിലേക്ക് വാഹനം ഓടിച്ചു കയറ്റി എട്ടിലധികം പേരെ കൊല്ലുകയും അതിലധികമാളുകളെ ആശുപതിയിലാക്കുകയും […]
പാക്കിസ്ഥാനിൽ ഭൂചലനം: 22 മരണം, മുന്നൂറിലേറെ പേർക്കു പരുക്ക്

കറാച്ചി ∙ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 22 പേർ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേർക്കു പരുക്കേറ്റു. മരിച്ചവരിലും പരുക്കേറ്റവരിലും ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ഒട്ടേറെ വീടുകൾ നിലംപൊത്തി. മലയോരങ്ങളിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. ഇന്നലെ പുലർച്ചെ 3.20ന് ഹർനായ് ജില്ലയിലാണ് ഭൂചലനം ആദ്യം അനുഭവപ്പെട്ടത്. ഏറ്റവും കൂടുതൽ നാശവും ഇവിടെയാണ്. ക്വറ്റ, സിബി, പിഷിൻ, ക്വില സൈഫുല്ല, ചമൻ, സിയാറത്, സോബ് എന്നിവിടങ്ങളിലും കനത്ത നാശമുണ്ടായി. 5.9 തീവ്രതയുള്ള ഭൂചലനത്തിന്റെ […]
സാഹിത്യ നൊബേൽ ഗുർനയ്ക്ക്; ഇംഗ്ലിഷിൽ എഴുതുന്ന ടാൻസനിയൻ നോവലിസ്റ്റ്

സ്റ്റോക്കോം ∙ കോളനിവാഴ്ചയുടെ പ്രത്യാഘാതങ്ങളും അഭയാർഥിജീവിതവും ആവിഷ്കരിച്ച ടാൻസനിയൻ നോവലിസ്റ്റ് അബ്ദുൽറസാഖ് ഗുർനയ്ക്ക് (72) സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. ഈ ബഹുമതി നേടുന്ന ആറാമത്തെ ആഫ്രിക്കൻ എഴുത്തുകാരനാണ്; ഈ വർഷം നൊബേൽ പുരസ്കാരം നേടുന്ന ആദ്യ ആഫ്രിക്കൻ വംശജനും. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസനിയയുടെ ഭാഗമായ സൻസിബർ ദ്വീപിൽ 1948 ൽ ജനിച്ച ഗുർന, ബ്രിട്ടനിലാണു താമസം. മാതൃഭാഷ സ്വാഹിലിയാണെങ്കിലും ഇംഗ്ലിഷിലാണ് എഴുതുന്നത്. 10 നോവലുകളും ഒട്ടേറെ ചെറുകഥകളും എഴുതിയിട്ടുണ്ട്. സമ്മാനത്തുക: ഒരു കോടി സ്വീഡിസ് […]
സംസ്ഥാനത്ത് ഇന്ന് 10,944 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു., ആകെ മരണം 26,000 കടന്നു; ടിപിആര്‍ 11.46%; 12,922 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 10,944 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 95,510 സാമ്പിളുകളാണ് പരിശോധിച്ചത്. ടിപിആർ 11.46 ശതമാനം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 120 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,072 ആയി. എറണാകുളം 1495, തിരുവനന്തപുരം 1482, തൃശൂര്‍ 1311, കോഴിക്കോട് 913, കോട്ടയം 906, മലപ്പുറം 764, കണ്ണൂര്‍ 688, കൊല്ലം 672, ആലപ്പുഴ 627, പത്തനംതിട്ട 557, പാലക്കാട് 548, ഇടുക്കി 432, വയനാട് 389, കാസര്‍ഗോഡ് 160 […]
കോവിഡ്: അടുത്ത മൂന്നു മാസം പ്രധാനപ്പെട്ടതെന്ന് കേന്ദ്ര സർക്കാർ.

കോവിഡ് രോഗ വ്യാപനത്തിനുള്ള സാധ്യത മുൻ നിർത്തി ഉത്സവകാലങ്ങളിൽ അതീവ ജാഗ്രത പുലർത്താൻ സംസ്ഥാനങ്ങൾക്ക് നിർദേശം. അടുത്ത മൂന്നു മാസം വളരെ പ്രധാനപ്പെട്ടതെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകി. പ്രതിദിന രോഗബാധിതരുടെ എണ്ണം വർധിക്കാതിരിക്കാൻ എല്ലാ സംസ്ഥാനങ്ങളും ശ്രദ്ധിക്കണമെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും കേന്ദ്ര നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്തിനുണ്ടായ വീഴ്ചകൾ ഇന്ന് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. മരണപ്പെട്ടവരുടെ പട്ടിക തയ്യാറാക്കിയതിലെ അവ്യക്തതയും, നഷ്ടപരിഹാരം നൽകാൻ സർക്കാർ സ്വീകരിച്ച നടപടികളും പര്യാപ്തമല്ലെന്ന് അടിയന്തര […]
സാമ്പത്തിക തട്ടിപ്പ് കേസ്; മോൻസൻ മാവുങ്കലിന് ജാമ്യമില്ല; തള്ളി കോടതി
മോന്‍സന്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ കൊച്ചി സി.ജെ.എം കോടതി തള്ളി. 10 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലും 1.72 കോടി രൂപ തട്ടിയെന്ന കേസിലുമാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-20

മുല്ലപ്പൂക്കള്‍ പൊഴിഞ്ഞു കിടന്നിരുന്ന പടിപ്പുരമുറ്റം കയറി വന്ന ദേവിക ചെരുപ്പഴിച്ചുവച്ച് പൂമുഖത്തേക്ക് കയറി വരുന്നതും നോക്കി ഉമ ഒരു നിമിഷം നിന്നു പോയി. വിനയന്‍ തിരുമേനിയെ കസേരയില്‍ ഇരുത്തി വീഴ്ചയില്‍ ക്ഷതമെന്തെങ്കിലും ഉണ്ടായോ എന്ന് പരിശോധിക്കുകയായിരുന്നു രവി. പുറം തിരിഞ്ഞു നിന്നിരുന്ന അയാളെ തള്ളിമാറ്റി ദേവിക തിരുമേനിയുടെ കരം കവര്‍ന്നു. സുന്ദരിയായ ആ പെണ്‍കുട്ടിയുടെ അപ്രതീക്ഷിതമായ വരവും പെരുമാറ്റവും തിരുമേനിയെ ചിന്താക്കുഴപ്പത്തിലാക്കി. അവളാവട്ടെ നിലത്ത് മുട്ടുകുത്തി വിനയന്റെ മടിയില്‍ തലവച്ച് അനിര്‍വ്വചനീയമായ നിര്‍വൃതിയിലെന്നവണ്ണം കണ്ണുകളടച്ചു. അവളെത്തള്ളിമാറ്റാന്‍ വിനയന്‍ […]



