കോവിഡ് രോഗ വ്യാപനത്തിനുള്ള സാധ്യത മുൻ നിർത്തി ഉത്സവകാലങ്ങളിൽ അതീവ ജാഗ്രത പുലർത്താൻ സംസ്ഥാനങ്ങൾക്ക് നിർദേശം. അടുത്ത മൂന്നു മാസം വളരെ പ്രധാനപ്പെട്ടതെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകി. പ്രതിദിന രോഗബാധിതരുടെ എണ്ണം വർധിക്കാതിരിക്കാൻ എല്ലാ സംസ്ഥാനങ്ങളും ശ്രദ്ധിക്കണമെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും കേന്ദ്ര നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്തിനുണ്ടായ വീഴ്ചകൾ ഇന്ന് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. മരണപ്പെട്ടവരുടെ പട്ടിക തയ്യാറാക്കിയതിലെ അവ്യക്തതയും, നഷ്ടപരിഹാരം നൽകാൻ സർക്കാർ സ്വീകരിച്ച നടപടികളും പര്യാപ്തമല്ലെന്ന് അടിയന്തര പ്രമേയത്തിലൂടെ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. ശബരിമല വിമാനത്താവള പദ്ധതിക്കുണ്ടായ പ്രതിസന്ധി എൻ.ജയരാജ് ശ്രദ്ധക്ഷണിക്കലിൽ ഉന്നയിക്കും













