LIMA WORLD LIBRARY

പാക്കിസ്ഥാനിൽ ഭൂചലനം: 22 മരണം, മുന്നൂറിലേറെ പേർക്കു പരുക്ക്

കറാച്ചി ∙ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 22 പേർ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേർക്കു പരുക്കേറ്റു. മരിച്ചവരിലും പരുക്കേറ്റവരിലും ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ഒട്ടേറെ വീടുകൾ നിലംപൊത്തി. മലയോരങ്ങളിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു.

ഇന്നലെ പുലർച്ചെ 3.20ന് ഹർനായ് ജില്ലയിലാണ് ഭൂചലനം ആദ്യം അനുഭവപ്പെട്ടത്. ഏറ്റവും കൂടുതൽ നാശവും ഇവിടെയാണ്. ക്വറ്റ, സിബി, പിഷിൻ, ക്വില സൈഫുല്ല, ചമൻ, സിയാറത്, സോബ് എന്നിവിടങ്ങളിലും കനത്ത നാശമുണ്ടായി. 5.9 തീവ്രതയുള്ള ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഹർനായ് ആണ്.

തുടർചലനങ്ങൾക്കു സാധ്യതയുള്ളതിനാൽ ജനം റോഡുകളിലും മറ്റുമായി അഭയം തേടിയിരിക്കയാണ്. മുൻകരുതലായി പ്രദേശത്തെ വൈദ്യുതി വിതരണം നിർത്തിവച്ചു.

ഹിമാലയൻ മേഖലയിലെ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള സ്ഥലമാണ് ബലൂചിസ്ഥാൻ പ്രവിശ്യ. 2013 ൽ ഇവിടെ ഭൂകമ്പത്തിൽ 825 പേർ കൊല്ലപ്പെട്ടിരുന്നു. 2005 ഒക്ടോബറിൽ രാജ്യത്തെ ഏറ്റവും വലിയ ഭൂകമ്പത്തിൽ 74,000 പേർ കൊല്ലപ്പെട്ടു.

English Summary: Earthquake in Pakistan

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px