നനവിൻ ഓർമ്മപീലികൾ തന്നെചെങ്ങോ
പോയവളേ…
നോവിൻ ശൂലമുനകൾ നിഞ്ചിൽ തന്നേച്ചെങ്ങോ
പോയവളേ..
കനവിൻ തിരിനാളം ഊതിയണച്ചെങ്ങോ
പോയവളേ…
എൻ സ്വപ്നപുലരികൾ കാണാതെങ്ങോ
പോയവളേ. .
എൻ ചിത്തം കാണാതെങ്ങോ
പോയവളേ..
പറയാം ഞാനൊരുവാക്ക് പതിരുകളില്ലാ
വാക്ക്….
പ്രണയം നിന്നോടെന്നും പകൽ വെട്ടത്തിൻ
പൊരുൾപോലെന്നും……
വിജു കടമ്മനിട്ട











