ഭാരതത്തിലെ മുഖ്യ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ ശബരിമലയും അനന്തപുരിയും തമ്മിലുള്ള ബന്ധം അനാദിയും അഭേദ്യവുമാണ്. നൈര്മല്യത്തിന്റെ കുളിരു കോരുന്ന വൃശ്ചികം — ധനു മാസങ്ങളിൽ സഹ്യന്റെ ഗിരി ശൃങ്ഗത്തിലെ
സന്നിധാനത്തിൽ വൃശ്ചികം ഒന്നിന് ഭക്തലക്ഷങ്ങൾക്കു കലിയുഗവരദനും അനാദ രക്ഷകനുമായ ശ്രീ അയ്യപ്പന്റെ ദർശനം ലഭ്യമാകുന്നതോടെ ആനന്തപുരിയിലും ശ്രീ ധർമ ശാസ്താവിന്റെ സാന്നിധ്യം നിറയുന്നു. അതോടെ അനന്തപുരിയിലെ നിരത്തു കളും ദേവാലയങ്ങളും ശരണം വിളികളാൽ മുഖരിതമാകുന്നു. ഇതവസാനിക്കുന്നതു മകരം ഒന്ന് കഴിഞ്ഞു മാത്രം. ശബരി എന്ന തപസ്വിനി അവിടെ തപസ്സനുഷ്ഠിച്ചിരുന്നതിനാലാണ് “ശബരിമല “എന്ന പേര് സിദ്ദിച്ചത്. പമ്പാ നദി നീലിമല കേറി ചെന്നാൽ ശബര്യാശ്രമം നിലകൊണ്ടിരുന്ന ശബരി പീഠം കാണാം. ശബരിമലയിൽ നിന്നുത്ഭവിച്ചു പടിഞ്ഞാറോട്ടൊഴുകുന്ന പുണ്യ നദിയാണ് പമ്പ. പമ്പാ സരസ്സിലെ സ്നാനവും, ബലി കർമ്മങ്ങളും പുണ്യദായകങ്ങളത്രെ. മലമുകളിലെ തുറസ്സായ ഭൂമിയുടെ ഒത്തനടുവിലാണ് ശബരിമല ക്ഷേത്രം. വൃശ്ചികം — ധനുമാസങ്ങൾ നീളുന്ന മണ്ഡലകാല മകരവിളക്ക് കാലമൊഴികെ മറ്റു മാസങ്ങളിൽ അഞ്ചു ദിവസമേ ദർശനവും, പൂജയുമുള്ളൂ. ഭക്തജനങ്ങൾ ഇവിടെയെത്തി ദർശനം നടത്തി സായൂജ്യമടയുന്നു. അയ്യപ്പ പ്രതിഷ്ട ചിൻമുദ്രിതവും, യോഗ പ്രൗഢവുമായ നിലയിലാണ്. ശാസ്താവാണെങ്കിലും അയ്യപ്പനെന്നാണ് വിഖ്യാതിയാര്ജിട്ടൂള്ളത്. ദർശനം കിഴക്കോട്ടാണ്. മകര സംക്രമ ദിവസം ഉത്രം നക്ഷത്രവും, പഞ്ചമി തിഥിയും, വൃശ്ചിക ലഗ്നവും കൂടി ചേർന്ന ശുഭ മുഹൂർത്തത്തിലാണ് — തിരുവവതാരം ചെയ്തത് എന്നു വിശ്വസിച്ചു പോരുന്നു. അതിനാലാണ് മകര വിളക്ക് അയ്യപ്പക്ഷേത്രങ്ങളിൽ ആഘോഷപൂർവം കൊണ്ടാടുന്നത്. അനന്തപുരിയിലെ ആരാധനാലയങ്ങളെപ്പറ്റി പരിചിന്തനം നടത്തുമ്പോൾ കേരളത്തിലെ ശാസ്താ ക്ഷേത്രങ്ങളിൽ മുഖ്യസ്ഥാന മലങ്കരിക്കുന്ന സാധാരണക്കാരൻ മുതൽ ഭരണാധികാരി വരെ എല്ലാം മറന്നു ഒന്നിച്ചു കൂടുന്നു. ഒരപൂർവ ദൈവീക സന്നിധി എന്ന നിലയിലും ശബരിമലക്ക് സുപ്രധാന സ്ഥാനമാണുള്ളത്. അസംഖ്യം ഭക്ത ജനങ്ങളെ ഹടാതാകര്ഷിച്ചുകൊണ്ടു നിൽക്കുന്നു ഈ ക്ഷേത്ര സമുച്ചയം. ശബരിമലയിൽ ഘോര വനാന്തരത്തിൽ, പമ്പാ നദിയുടെ കുളിരും, വെള്ളവും ചുറ്റിയൊഴുകുന്ന നീലിമലക്കു അലങ്കാരമായി കാലാതിവർത്തിയായ സ്നേഹത്തിന്റെയും, കാരുണ്യത്തിന്റെയും ദൈവരൂപമായി ചിന്മുദ്രയോടൊത്തു വിളങ്ങുന്ന അയ്യപ്പൻ അസാധാരണമായ ആകർഷണവും, അനന്യമായ ഒരു സാന്ത്വനവും കൂടിയാണ്. കാലവും ജനകോടികളും ഇടകലർന്നു ഭാഷാ — ദേശ വ്യതിയാസമില്ലാതെ മഹാ പ്രവാഹമായി അയ്യപ്പനെ വന്ദിച്ചു ഒഴുകിക്കൊണ്ടിരിക്കുന്ന അയ്യപ്പ ചരിതം വിളക്ക് ആകുന്നു. ഏതു വഴിപോകണമെന്നു സംശയമുണ്ടാകില്ല — വെളിച്ചം വഴികാട്ടും……. ! അയ്യപ്പോയസ്വാമിയെക്കുറിച്ചു ഒരു സരസ കവി എഴുതിയ ഒരു ശ്ലോകം ഇവിടെ ഉദ്ധരിക്കുന്നു. “കാലാഹിയാണ് ജനകന്റെ വിഭൂഷ, ശുദ്ധ , തുലാഭമാം ഫനിയിലമ്മകിടപ്പുമാക്കി ബാലാര്യനാം തിരുവടിക്കു പുലിപുറതാം ലീലാ സവാരി വളരെ സാദൃശ്യം പൊരുത്തം “.
About The Author
No related posts.