LIMA WORLD LIBRARY

ഹെയ്റ്റിയിൽ മിഷനറി സംഘത്തെ തട്ടിക്കൊണ്ടുപോയി; ബന്ദികളായത് കുട്ടികളടക്കം 17 പേർ

വാഷിങ്ടൻ ∙ യുഎസിൽനിന്നുള്ള ക്രിസ്ത്യൻ മിഷനറിമാരും കുടുംബാംഗങ്ങളും ഉൾപ്പെടെ 17 പേരെ കരീബിയൻ രാജ്യമായ ഹെയ്റ്റിയിൽ അക്രമിസംഘം തട്ടിക്കൊണ്ടുപോയി. ഹെയ്റ്റിയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന ക്രിസ്ത്യൻ എയ്ഡ് മിനി‌സ്ട്രീസ് അംഗങ്ങൾ ശനിയാഴ്ച അനാഥമന്ദിരം സന്ദർശിച്ചു ബസിൽ വിമാനത്താവളത്തിലേക്കു മടങ്ങുമ്പോഴായിരുന്നു ഡ്രൈവറെ ഭീഷണിപ്പെടുത്തി വാഹനം വഴിതിരിച്ചുവിട്ടത്. ബന്ദികളാക്കപ്പെട്ടവരിൽ കുട്ടികളും ഉണ്ട്.

ജൂലൈയിൽ പ്രസിഡന്റ് വധിക്കപ്പെട്ടതു മുതൽ ഹെയ്റ്റിയിൽ രാഷ്ട്രീയ അനിശ്ചിതാവസ്ഥയാണ്. രണ്ടായിരത്തിലേറെപ്പേരുടെ ജീവനെടുത്ത ഭൂകമ്പത്തിനുശേഷം തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷമാണ്. അക്രമിസംഘങ്ങൾ ആളുകളെ ബന്ദികളാക്കി മോചനദ്രവ്യം ആവശ്യപ്പെടുന്ന സംഭവങ്ങൾ വർധിച്ചു. ഈ വർഷം മാത്രം 600ലേറെ സംഭവങ്ങളാണു റിപ്പോർട്ട് ചെയ്തത്.

English Summary: American missionaries and family members kidnapped in Haiti

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px