മൗനം എന്ന നിമിഷകവിത – ചാക്കോ ഡി അന്തിക്കാട്

മൗനം എന്ന നിമിഷകവിത (കവികളായ എ.അയ്യപ്പന്റെയും, മുല്ലനേഴിയുടെയും സ്മരണകൾക്ക് മുൻപിൽ സമർപ്പണം) ✍️ ചോളമണികൾ ഉതിർന്നു വീഴുംപോലെ, പറക്കാൻ തുടങ്ങും കുഞ്ഞുപക്ഷിയുടെ ആദ്യ തൂവൽ കൊഴിയുംപോലെ, കാലത്തിന്റെ സ്വപ്നക്കൂടിൽനിന്നും, ഭാവനയുടെ അനർഘ നിമിഷങ്ങൾ, അടർന്നു വീഴുമ്പോൾ… കണ്ണുകളടച്ച്, ഒന്നു കാതോർക്കൂ… മൗനത്തിന്റെ പ്രണയഭാഷ, ആത്മസമർപ്പണത്തിന്റെ നിമിഷ കവിതകൾക്കായ്, ഇരുട്ടിൽ ഏകയായി, സ്വയം തൂലിക ചലിപ്പിക്കുന്നതിന്റെ മർമ്മരങ്ങൾ കേൾക്കാം…
അന്ധകാരം പരത്താതിരിക്കുക! – ജോസ് ക്ലെമൻ്റ്

നമ്മുടെ ജീവിതം തനിച്ചാക്കാതെ ചുറ്റുപാടുള്ളവരെക്കൂടി കൂട്ടിയിണക്കി നദി സമാനം ജീവിക്കുക. നദി കുലംകുത്തി ഒഴി കിയാലും ശാന്തമായൊഴുകിയാലും ചുറ്റുപാടുള്ള പ്രദേശങ്ങളെയും വൃക്ഷലതാദികളെയും നനച്ചു കുളിരണിയിച്ചാണ് ഒഴുകുന്നത്. ഇതു പോലെ നമ്മെ സമീപിക്കുന്നവരിലും നമുക്ക് ചുറ്റുമുള്ളവരിലും പ്രകാശം പരത്തി കടന്നു പോകണം. അപ്പോൾ നമ്മൾ കടന്നു പോകുമ്പോൾ ഒരിടത്തും അന്ധകാരം ഉണ്ടാകില്ല. ഇരുൾ പരത്താതെ കടന്നു പോകുമ്പോൾ ശേഷിക്കുന്നവർക്ക് പീറ്റർ മിൽനെക്കുറിച്ച് പറഞ്ഞതുപോലെ നമ്മെക്കുറിച്ചും പറയാനാകും; രേഖപ്പെടുത്താനാകും: ” When he came there was no light. […]
പരിസ്ഥിതി പഠനം എന്ന പ്രഹസനങ്ങൾ – എം.തങ്കച്ചൻ ജോസഫ്.

പരിസ്ഥിതി പഠനം എന്ന പ്രഹസനങ്ങൾ ~~~~~~~~~ ഏതു പദ്ധതികൾ വന്നാലും അതു വളഞ്ഞു തിരിഞ്ഞു ഒടുക്കം,അധികാരകേന്ദ്രങ്ങളിൽ പിടിപാടും ധനശേഷിയും ഇല്ലാത്ത കുറെ പാവങ്ങളുടെ ഞെഞ്ചത്തേക്ക് വന്നു ചേരും! കോവിഡ് 19 പോലുള്ള മഹാമാരിയാൽ സാധാരണമായ മനുഷ്യ ജീവിതങ്ങൾ ഗതിമുട്ടി നട്ടം തിരിയുന്ന ഇക്കാലത്തും ഇവിടെ നിരവധി കർഷക കുടുബങ്ങളെ ഇത്തരമൊരു പദ്ധതിമൂലം ആശങ്കകളുടെ മുൾമുനയിൽ നിർത്തുന്നു. എറണാകുളം ജില്ലയിൽ അങ്കമാലി ബ്ലോക്കിൽ പ്പെട്ട അയ്യംപുഴ പഞ്ചായത്തിലെ നിർദിഷ്ട ഗിഫ്റ്റ്‌സിറ്റി (ഗ്ലോബൽ ഫിനാൻസ് ട്രേഡ് സിറ്റി)പദ്ധതിക്കുവേണ്ടി സ്ഥലം കണ്ടെത്തിക്കൊണ്ടിരിക്കുന്ന […]
എനര്‍ജി ബില്ലുകളില്‍ ആശ്വാസത്തിന് വകയില്ല; വാറ്റ് വെട്ടിക്കുറയ്ക്കാനാവില്ലെന്ന് ചാന്‍സലര്‍

ബ്രിട്ടനില്‍ കുടുംബങ്ങളുടെ എനര്‍ജി ബില്ലുകളില്‍ ആശ്വാസത്തിന് വകയില്ല. എനര്‍ജി ബില്ലുകളില്‍ വാറ്റ് വെട്ടിക്കുറയ്ക്കാനാവില്ലെന്ന് റിഷി സുനാക്. ഗ്യാസ് വില വര്‍ദ്ധിച്ചതോടെ കടുത്ത ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങള്‍ക്കാണ് ഇതോടെ ബജറ്റില്‍ ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായത്. നികുതി കുറയ്ക്കണമെന്ന് മുറവിളി ഉയര്‍ന്നെങ്കിലും പാവപ്പെട്ടവര്‍ക്ക് ഗുണം ലഭിക്കുന്നതിന് പകരം ഇത് ധനിക കുടുംബങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നതിന് തുല്യമാകുമെന്നാണ് ട്രഷറി വിശ്വസിക്കുന്നത്. നിലവിലെ ഫ്യുവല്‍ ബില്ലുകളിലെ വാറ്റ് നിരക്കായ 5 ശതമാനം കുടുംബങ്ങള്‍ക്കു പ്രതിവര്‍ഷം 60 പൗണ്ട് ചെലവ് വരുത്തുമ്പോള്‍, ഇത് […]
സുഡാനിൽ പട്ടാളഭരണം, അടിയന്തരാവസ്ഥ; പ്രധാനമന്ത്രി അറസ്റ്റിൽ

കയ്റോ ∙ വടക്കൻ ആഫ്രിക്കയിലെ സുഡാനിൽ പ്രധാനമന്ത്രി അബ്ദല്ല ഹംദുക്കിനെയും മന്ത്രിമാരെയും അറസ്റ്റ് ചെയ്ത് സൈനിക ജനറൽ അബ്ദൽ ഫത്താഹ് ബുർഹാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തലസ്ഥാനമായ ഖാർത്തൂമിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനത്തിനുനേരെ സൈന്യം നടത്തിയ വെടിവയ്പിൽ 3 പേർ മരിച്ചു. 80 പേർക്കു പരുക്കുണ്ട്. പ്രധാനമന്ത്രിയും കുടുംബവും ഉൾപ്പെടെയുള്ളവർ എവിടെയാണെന്നു വിവരമില്ല. അട്ടിമറിയെ പിന്തുണച്ചു പ്രസ്താവനയിറക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഹംദുക്കിനെ അജ്ഞാതകേന്ദ്രത്തിലേക്കു മാറ്റിയതായാണു റിപ്പോർട്ട്. ഒന്നരവർഷം മുൻപ് ഹംദുക്കിനു നേരെ വധശ്രമം നടന്നിരുന്നു.രാഷ്ട്രീയ അരക്ഷിതാവസ്ഥയും സാമ്പത്തിക പ്രതിസന്ധിയും നിലനിൽക്കുന്ന […]
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന് ഗവർണർ

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തർക്കങ്ങളിൽ ശാശ്വത പരിഹാരമുണ്ടാക്കേണ്ടത് കോടതികളാണെന്നും ഗവർണർ പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ട് പഴയതാണെന്നും, പുതിയത് പണിയണമെന്നും, ജനങ്ങളുടെ ആശങ്ക സർക്കാരിനെ അറിയിച്ചുവെന്നും ഗവർണർ വ്യക്തമാക്കി. തമിഴ്‌നാട് സർക്കാരുമായുള്ള ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും ഗവർണർ അറിയിച്ചു. അതേസമയം, മുല്ലപ്പെരിയാറിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. 137.6 അടിയാണ് നിലവിലെ ജലനിരപ്പ്. ഇത് 138 അടിയിൽ എത്തിയാൽ തമിഴ്‌നാട് കേരളത്തിന് രണ്ടാം മുന്നറിയിപ്പ് നൽകും. ഡാമിലെ ജലനിരപ്പ് 136 അടി പിന്നിട്ടപ്പോൾ […]
പ്രമേഹ രോഗികൾക്ക് മധുരം കഴിയ്ക്കണോ? വീട്ടിൽ മിറക്കിൾ പഴം വളർത്തുക

പടിഞ്ഞാറൻ ആഫ്രിക്കകാരനായ Syndespalum dulciferum എന്ന മിറക്കിൾ ബെറി pയുടെ ചരിത്രം രസകരമാണ്. പ്രമേഹ രോഗികൾക്കും കീമോ തെറാപ്പി കഴിഞ്ഞ് രുചി മുകുളങ്ങളുടെ സംവേദന ക്ഷമത കുറഞ്ഞവർക്കും ഒക്കെ മധുരത്തെ ഭയക്കാതെ മധുരം കഴിക്കാൻ ഇവനെ ഒരെണ്ണം വായ്‌ക്കകത്താക്കി അല്പനേരം കഴിഞ്ഞ് പുളിയുള്ള എന്തെങ്കിലും കഴിച്ചാൽ മതി. മധുരം ചേർക്കാതെ നാരങ്ങ വെള്ളമോ സോഡയോ ചെറു നാരങ്ങാ തന്നെയോ കഴിക്കുക. നിങ്ങൾ ശരിക്കും അദ്‌ഭുതപ്പെടും. ഇതൊരെണ്ണം കൊടുത്ത് കുട്ടികളെക്കൊണ്ട് നെല്ലിയ്ക്ക രണ്ടെണ്ണം കഴിപ്പിക്കുകയും ചെയ്യാം. മധുരമുള്ള ഓറഞ്ച് […]
മുല്ലപ്പെരിയാർ 138 അടിയിലേക്ക് അടുക്കുന്നു; ഉന്നതതല യോഗം ഇന്ന്

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137.55 അടിയായി ഉയര്‍ന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. എന്നാൽ തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്‍റെ അളവ് കൂട്ടാത്തതിനാല്‍ ജലനിരപ്പ് കുറഞ്ഞില്ല. ജലനിരപ്പ് ഉയരുന്നതിനിടെ തിരുവനന്തപുരത്തും ഇടുക്കിയിലും ഇന്ന് പ്രധാന യോഗങ്ങൾ നടക്കും. കേരള -തമിഴ്നാട് സർക്കാരുകളുടെ ഉന്നതതല അടിയന്തിര യോഗം വൈകിട്ട് മൂന്നിന് നടക്കും. 142 അടി പരമാവധി സംഭരണ ശേഷിയുള്ള ഡാമിലെ ജലനിരപ്പ് രണ്ടാം മുന്നറിയിപ്പായ 138 അടിയിലേക്ക് അടുക്കുകയാണ്. തമിഴ്നാട് കൊണ്ടു പോകുന്നതിനേക്കാളാണ് ഡാമിലേക്കുള്ള നീരൊഴുക്കിൻ്റെ തോത്. ഇന്നലെ വൈകിട്ട് മഴ കനത്തതോടെ […]
മധ്യപ്രദേശില്‍ കൊറോണ എവൈ.4 വകഭേദം; വൈറസ് ബാധിച്ചത് രണ്ടു ഡോസ് വാക്സിനും എടുത്ത ആറുപേർക്ക്

ഭോപ്പാൽ:മധ്യപ്രദേശിലെ ഇൻഡോറിൽ വാക്സിനേഷൻ പൂർത്തീകരിച്ച ആറുപേരിൽ കൊറോണ വൈറസിൻറെ പുതിയ വകഭേദമായ എവൈ.4 സ്ഥിരീകരിച്ചു. ഡൽഹി ആസ്ഥാനമായുള്ള നാഷണൽ സെന്റർ ഫോർ ഡീസീസ് കൺട്രോളിൽ നടത്തിയ പരിശോധനയിലാണ് ഇവരിൽ പുതിയ വകഭേദം കണ്ടെത്തിയത്. സെപ്റ്റംബറിലാണ് ഇവരുടെ സാമ്പിളുകൾ ജനിതക ശ്രേണി കണ്ടെത്താനുള്ള പരിശോധനയ്ക്കയച്ചതെന്ന് മധ്യപ്രദേശ് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ബി.എസ്. സത്യ പറഞ്ഞു. ആദ്യമായാണ് സംസ്ഥാനത്ത് കോവിഡിന്റെ ഈ വകഭേദം കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ആറ് പേരും വാക്സിനേഷൻ പൂർത്തീകരിച്ചിരുന്നെന്നും നിലവിൽ ചികിത്സ നേടി […]



