LIMA WORLD LIBRARY

പ്രമേഹ രോഗികൾക്ക് മധുരം കഴിയ്ക്കണോ? വീട്ടിൽ മിറക്കിൾ പഴം വളർത്തുക

പടിഞ്ഞാറൻ ആഫ്രിക്കകാരനായ Syndespalum dulciferum എന്ന മിറക്കിൾ ബെറി pയുടെ ചരിത്രം രസകരമാണ്. പ്രമേഹ രോഗികൾക്കും കീമോ തെറാപ്പി കഴിഞ്ഞ് രുചി മുകുളങ്ങളുടെ സംവേദന ക്ഷമത കുറഞ്ഞവർക്കും ഒക്കെ മധുരത്തെ ഭയക്കാതെ മധുരം കഴിക്കാൻ ഇവനെ ഒരെണ്ണം വായ്‌ക്കകത്താക്കി അല്പനേരം കഴിഞ്ഞ് പുളിയുള്ള എന്തെങ്കിലും കഴിച്ചാൽ മതി. മധുരം ചേർക്കാതെ നാരങ്ങ വെള്ളമോ സോഡയോ ചെറു നാരങ്ങാ തന്നെയോ കഴിക്കുക. നിങ്ങൾ ശരിക്കും അദ്‌ഭുതപ്പെടും. ഇതൊരെണ്ണം കൊടുത്ത് കുട്ടികളെക്കൊണ്ട് നെല്ലിയ്ക്ക രണ്ടെണ്ണം കഴിപ്പിക്കുകയും ചെയ്യാം. മധുരമുള്ള ഓറഞ്ച് കൂടുതൽ മധുരതരമായി അനുഭവപ്പെടും.ഒരു പത്തു പതിനഞ്ച് മിനിറ്റ് നേരം ഈ പ്രതിഭാസം നില നിൽക്കും.

ഇതിന്റെ പഴത്തിൽ ഉള്ള മിറക്കുലിൻ എന്ന പ്രൊട്ടീൻ ആണ് ഈ അത്ഭുതത്തിന് കാരണം. നാവിലെ പുളിരസം അറിയുന്ന കോശങ്ങളെ അവ മറയ്ക്കുന്നു. പകരം മധുരം അനുഭവവേദ്യമാക്കുന്നു. ഒരു മായാജാലം.

വിദേശങ്ങളിൽ ചില റെസ്റ്ററന്റ് കളിൽ ഈ പഴം കഴിക്കാൻ കൊടുത്തതിനു ശേഷം മധുരമില്ലാത്ത ഐസ് ക്രീം, പുഡിങ്, ലെമൺ ഡ്രിങ്ക് എന്നിവ കൊടുക്കും.(Flavour tripping ). അപ്പോൾ അവ കലോറി കുറഞ്ഞ ഭക്ഷണമായി. എന്നാൽ നല്ല മധുരം തോന്നുകയും ചെയ്യും. ഡയറ്റിങ് ചെയ്യുന്നവർക്കും ഇത്  നന്ന്.

1725ൽ ഫ്രഞ്ച് കാരനായ റെയ്നാഡ് ദേ മാർചങ്, പടിഞ്ഞാറൻ ആഫ്രിക്കൻ വർഗക്കാർ  പലരും മധുരം കുറഞ്ഞ അല്പം പഴകിയ ബ്രെഡ് ഈ പഴത്തിന്റെ സഹായത്തോടെ രുചിയോടെ കഴിക്കുന്നത് രേഖപ്പെടുത്തിയിട്ടുണ്ട്.

1960 ൽ റോബർട്ട്‌ ഹാർഡി എന്ന സംരംഭകൻ ഈ പഴത്തെ പഞ്ചസാരയുടെ പകരക്കാരൻ ആയി ചില ഭക്ഷ്യോൽപ്പന്നങ്ങളിൽ സന്നിവേശിപ്പിച്ചു ഒരു വിപ്ലവത്തിനൊരുങ്ങി. സംഗതി ക്ലെച് പിടിക്കുമെന്നായപ്പോൾ കരുത്തരായ അമേരിക്കൻ പഞ്ചസാര ലോബി FDA യുടെ സഹായത്തോടെ ഹാർഡിയുടെ മിറാലിൻ കമ്പനിയെ   തേച്ചൊട്ടിച്ചു. അത് ഒരു സേഫ് അല്ലാത്ത food additive ആണെന്ന് റിപ്പോർട്ട്‌ ഉണ്ടാക്കി ഷുഗർ ലോബിയെ കാത്തു. ഇന്നും miraculin ചേർത്ത ഭക്ഷ്യ ഉൽപ്പന്നങ്ങൾ അമേരിക്കയിൽ വിൽക്കാൻ FDA തയ്യാറായിട്ടില്ല. അമേരിക്കയ്ക്ക് പുറത്ത് ആകാം എന്നാണ് അവരുടെ  നിലപാട്.പഞ്ചസാര ലോബിയുടെ തിണ്ണ മിടുക്ക്.

എന്തായാലും ‘അർമാദപ്പഴം ‘തിരിച്ചു വരികയാണ്.  കലോറി കുറഞ്ഞ മധുരം ജനിപ്പിക്കാൻ  ഉള്ള കഴിവിനെ പ്രയോജന പ്പെടുത്തി ഡയറ്റ് ഉൽപ്പന്നങ്ങൾ ഇറക്കാൻ ആണ് ചില സംരംഭകരുടെ ശ്രമം.

വീടുകളിൽ ചട്ടികളിൽ വളർത്താൻ ഇത് വളരെ അനുയോജ്യം. വിത്ത് വഴി തൈകൾ ഉണ്ടാക്കാം. നാല് കൊല്ലം പ്രായമുള്ള ഒരു ചെടിയിൽ നിന്നും 800പഴങ്ങൾ വരെ ലഭിക്കും. ഇതിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന Miraculin ഗുളികകളും വിദേശ വിപണിയിൽ  ലഭ്യമാണ്. പഴത്തിന്റെ നീര് വായിലും നാവിലും മേലണ്ണാക്കിലും പുരട്ടി 2-3 മിനിറ്റ് കാത്തതിന് ശേഷം മാത്രം പുളിയുള്ള പഴങ്ങൾ കഴിക്കുക. അദ്‌ഭുതത്തിന് കാക്കുക.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px