LIMA WORLD LIBRARY

പരിസ്ഥിതി പഠനം എന്ന പ്രഹസനങ്ങൾ – എം.തങ്കച്ചൻ ജോസഫ്.

പരിസ്ഥിതി പഠനം എന്ന പ്രഹസനങ്ങൾ
~~~~~~~~~
ഏതു പദ്ധതികൾ വന്നാലും അതു വളഞ്ഞു തിരിഞ്ഞു ഒടുക്കം,അധികാരകേന്ദ്രങ്ങളിൽ പിടിപാടും ധനശേഷിയും ഇല്ലാത്ത കുറെ പാവങ്ങളുടെ ഞെഞ്ചത്തേക്ക് വന്നു ചേരും! കോവിഡ് 19 പോലുള്ള മഹാമാരിയാൽ സാധാരണമായ മനുഷ്യ ജീവിതങ്ങൾ ഗതിമുട്ടി നട്ടം തിരിയുന്ന ഇക്കാലത്തും ഇവിടെ നിരവധി കർഷക കുടുബങ്ങളെ ഇത്തരമൊരു പദ്ധതിമൂലം ആശങ്കകളുടെ മുൾമുനയിൽ നിർത്തുന്നു.

എറണാകുളം ജില്ലയിൽ അങ്കമാലി ബ്ലോക്കിൽ പ്പെട്ട അയ്യംപുഴ പഞ്ചായത്തിലെ നിർദിഷ്ട ഗിഫ്റ്റ്‌സിറ്റി (ഗ്ലോബൽ ഫിനാൻസ് ട്രേഡ് സിറ്റി)പദ്ധതിക്കുവേണ്ടി സ്ഥലം കണ്ടെത്തിക്കൊണ്ടിരിക്കുന്ന പ്രദേശത്ത് ഈ പദ്ധതിക്ക് വേണ്ടി പരിസ്ഥിതി പഠനം നടത്തിയെന്ന് പറയുന്നു. എന്നാൽ വര്ഷങ്ങക്കു മുമ്പ് രണ്ടു തവണയും, 2018 ൽ കഴിഞ്ഞ മഹാ പ്രളയ കാലത്തും ഉരുൾപൊട്ടൽ ഉണ്ടായ ഈ പ്രദേശത്ത് എന്തു പഠനം നടത്തിയാണ് ഇങ്ങനെയൊരു വൻ പ്രോജക്റ്റിന് ഇവിടെ അനുമതി കൊടുത്തതെന്ന് ഇതിനോട്‌ ബന്ധപ്പെട്ടവർ വ്യക്തമാക്കണം.

2018ൽ ഇവിടെ ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ ഈ മലയോരമേഖലയിൽ പെട്ട ഇരുപത്തിയഞ്ചോളം കുടുംബങ്ങൾ സമീപത്തുള്ള ക്യാമ്പുകളിൽ ദിവസങ്ങളോളം കഴിഞ്ഞതുമാണ്.അന്ന് മലവെള്ളത്തോടൊപ്പം ഉരുണ്ടുവന്ന വലിയകല്ലുകളും മൺതിട്ടകളും ആ ഭീകര സത്യത്തിന്റെഅടയാളമായി ആ കുടുംബങ്ങളുടെ മുകളിലായി ഇന്നും നില നിൽക്കുന്നു. മാത്രമല്ല ഇത്തരമൊരു സാഹചര്യത്താലും അന്നുണ്ടായിരുന്ന പാറ ഖനങ്ങളാലും വളരെയധികം പരിസ്ഥിതി ദുര്ബലമായിരിക്കുന്ന ഈ പ്രദേശത്ത് ഇനിയൊരു വൻ പദ്ധതികളും താങ്ങാനാവില്ലയെന്നത് ഈ പ്രദേശത്തെ കുറിച്ചു അല്പം ജ്ഞാനമുള്ള ഏതൊരു കൊച്ചു കുട്ടികൾക്കും അറിയാമെന്നിരിക്കെ മുകളിൽ പറഞ്ഞ കാര്യങ്ങൾ എന്തുകൊണ്ട് പരിസ്ഥിതി പഠനം നടത്തിയവരുടെ കണ്ണിൽപ്പിടിച്ചില്ല.?
അവരുടെ കണ്ണിൽ തിമിരം ബാധിച്ചിരുന്നുവോ?
പരിസ്ഥിതി ആഹാത പഠനം നടത്താനെന്നന്നും പറഞ്ഞു രണ്ടു സ്ത്രീകൾ ഈ ഭാഗത്ത് അന്ന് വീടുകൾ കയറിയിറങ്ങിയിരുന്നു. പക്ഷെ അവർ വീടിനെക്കുറിച്ചും,വീടിരിക്കുന്ന സ്ഥലത്തിന്റെ സർവ്വേ നമ്പറുമാണ് ചോദിച്ചത്,കൂടാതെ നിങ്ങൾ പദ്ധതിക്കുവേണ്ടി സ്ഥലവും വീടും വിട്ടു നൽകുമ്പോൾ പകരം പണം വേണോ,ഭൂമി വേണോ എന്നും ചോദിക്കുകയുണ്ടായി.ഇതാണോ പരിസ്ഥിതി ആഹാത പഠനം!!

പാവങ്ങളായ കർഷകകുടുംബങ്ങളെ കണ്ണുനീർ കുടിപ്പിച്ചു കൊണ്ടും അവരുടെ കൃഷി ഭൂമികൾ കൈവശപ്പെടുത്തിക്കൊണ്ടും ഗിഫ്റ്റ്‌സിറ്റി പദ്ധതിക്ക് വേണ്ടി നടപടികൾ തുടരുന്നതിനിടയിലും ഇവിടെത്ത പരിസ്ഥിതി ദുര്ബലമെന്നു സാഷൃപ്പെടുത്തുന്ന ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടേയും കേരള സംസ്ഥാന പ്രകൃതി ദുരന്ത നിവാരണ അതോറിറ്റിയുടെയുംഇടപെടലുകളും ർറിപ്പോർട്ടുകളുംരേഖകളും ഇക്കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിട്ടുണ്ട്.( വിവരങ്ങളും ഫോട്ടോയും കമന്റ് ബോക്‌സിൽ)
അഥവാ താണിക്കോട് മലയുടെ രണ്ടുസൈഡും പ്രകൃതി ദുരന്ത മേഖലകളായി ബന്ധപ്പെട്ട സർക്കാർ രേഖകളായി പുറത്തു വരുമ്പോഴും ഗിഫ്റ്റ്‌സിറ്റി പോലൊരു വൻ പദ്ധതി ഈ പ്രകൃതിദുരന്ത മേഖലയിൽ എങ്ങിനെ സാധ്യമാകും.? ഈ യാഥാർഥ്യങ്ങളെ മറച്ചുപിടിച്ചുകൊണ്ടു ,ഏതു പദ്ധതികൾക്കും കമ്മീഷൻ പണം കൈപ്പറ്റിയും, ജനങ്ങളെ പറ്റിച്ചും ജീവിക്കുന്ന രാഷ്ടീയ ഭൂമാഫിയാഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടു കെട്ടിന്റെ ഛിദ്ര ശക്തികൾ ഇവിടെയും പ്രവർത്തിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അത് കണ്ടെത്തി അതു തടഞ്ഞു കൊണ്ട് ഈ പഞ്ചായത്തിന്റെ പരിസ്‌ഥിതിയേയും പ്രകൃതി ശോഭയും ജനങ്ങളുടെ ജീവനും സ്വത്തും കാത്തു പരിരക്ഷിക്കുവാനുള്ള നടപടികൾ ഉടൻ തന്നെ സർക്കാർ കൈകൊള്ളേണ്ടതാണ്.കാരണം പ്രഹസനങ്ങളും പ്രകൃതി നശീകരണവും അല്ല വികസനമെന്നോർക്കുക.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px