നമ്മുടെ ജീവിതം തനിച്ചാക്കാതെ ചുറ്റുപാടുള്ളവരെക്കൂടി കൂട്ടിയിണക്കി നദി സമാനം ജീവിക്കുക. നദി കുലംകുത്തി ഒഴി കിയാലും ശാന്തമായൊഴുകിയാലും ചുറ്റുപാടുള്ള പ്രദേശങ്ങളെയും വൃക്ഷലതാദികളെയും നനച്ചു കുളിരണിയിച്ചാണ് ഒഴുകുന്നത്. ഇതു പോലെ നമ്മെ സമീപിക്കുന്നവരിലും നമുക്ക് ചുറ്റുമുള്ളവരിലും പ്രകാശം പരത്തി കടന്നു പോകണം. അപ്പോൾ നമ്മൾ കടന്നു പോകുമ്പോൾ ഒരിടത്തും അന്ധകാരം ഉണ്ടാകില്ല. ഇരുൾ പരത്താതെ കടന്നു പോകുമ്പോൾ ശേഷിക്കുന്നവർക്ക് പീറ്റർ മിൽനെക്കുറിച്ച് പറഞ്ഞതുപോലെ നമ്മെക്കുറിച്ചും പറയാനാകും; രേഖപ്പെടുത്താനാകും: ” When he came there was no light. When he died there was no darkness.”
ജീവിതത്തിൻ്റെ ഓരോ നിമിഷവും ഫലപ്രദമായി ഉപയോഗിക്കുക.
സുപ്രഭാതം!
ജോസ് ക്ലെമൻ്റ്












