നോവലെറ്റ് (സ്വർണ്ണ മത്സ്യം) – മിനി സുരേഷ് (നോവൽ ആരംഭിക്കുന്നു )

ട്രഷറിയിലേക്കുള്ള സിമന്റ് പടികൾ ശ്രദ്ധാപൂർവ്വം കയറുകയായിരുന്നു രാമൻകുട്ടി നായർ.തലേന്നു പെയ്ത മഴയുടെ വെള്ളവും ,മുറ്റത്തിനരികെ നിൽക്കുന്ന പേരറിയാത്ത മരം കൊഴിച്ച ഇലകളുമെല്ലാം ചേർന്ന് പടികൾ വല്ലാതെ തെന്നുന്നുണ്ട്. ” അച്ഛനീ പെൻഷൻ ബാങ്കിലേക്കാക്കിക്കൂടേ?” “വയ്യാതെ എല്ലാ മാസവും എന്തിനാ മനുഷ്യാ ഇങ്ങനെ കഷ്ടപ്പെടുന്നത്?’ പെൻഷൻ വാങ്ങാനിറങ്ങുമ്പോൾ കേൾക്കാറുള്ള സ്ഥിരം പല്ലവികൾ… പടികൾ കയറാനുള്ള ബുദ്ധിമുട്ടേയുള്ളൂ.കയറിച്ചെന്നാൽ ‘പ്ലാറ്റ്ഫോറം’ പോലുള്ള ഇടമാണ്. ഒരു മേശയിട്ട് ചായയും ,ചെറുകടിയും ഒക്കെയായി ഒരു ലഘുഭക്ഷണശാല കുടുംബശ്രീക്കാർ അവിടെ നടത്തുന്നുണ്ട്. കടുപ്പത്തിലൊരു ചായ കുടിച്ച് […]
ആന്തരികാവയവങ്ങളുടെ ഉള്ളറ കാണാം, രോഗം കണ്ടെത്താം

ന്യൂഡൽഹി ∙ ശരീരത്തിലെ ആന്തരികാവയങ്ങളുടെ ഉള്ളറകൾ കൃത്യമായി കണ്ടു രോഗനിർണയം ചെയ്യാൻ സഹായിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തു. വൈദ്യശാസ്ത്രരംഗത്തെ സഹായിക്കുന്നതിനു ഫെയ്‌സ്ബുക് സ്ഥാപകൻ മാർക്ക് സക്കർബർഗും ഭാര്യ പ്രസില്ല ചാനും ചേർന്നു രൂപം നൽകിയ ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തിലാണ് ഇതു വികസിപ്പിച്ചത്. കോവിഡ് ചികിത്സയിൽ അതിനിർണായകമായ ശ്വാസകോശ പരിശോധനയ്ക്ക് വരെ ഉപകരിക്കുന്ന ഏറ്റവും തെളിച്ചമുള്ള, കൃത്യതയുള്ള എക്സ്റേ വികസിപ്പിച്ചുവെന്നാണ് സക്കർബർഗ് ഫെയ്സ്ബുക്കിൽ കുറിച്ചത്. ശ്വാസകോശ പൊതുചിത്രം, അതിനുള്ളിൽ രക്തധമനികൾ, അറകൾ തുടങ്ങിയവ വ്യക്തമാകുന്ന ത്രിമാന ചിത്രവും […]
ബഹിരാകാശത്ത് നട്ടു നനച്ച് മുളക് ചെടി; ബീഫിനൊപ്പം എരിപൊരി

വാഷിങ്ടൻ ∙ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നട്ടു നനച്ചു വളർത്തിയ മുളക് ചെടി പൂത്തു, പിന്നെ കായ്ച്ചു. ഈ മുളകും കൂട്ടി ബഹിരാകാശത്തു ലഭിക്കാവുന്ന ഏറ്റവും മികച്ച ടാക്കോസ് തയാറാക്കി കഴിച്ചെന്ന് യുഎസ് ബഹിരാകാശ സഞ്ചാരി മെഗാൻ മക്ആതരുടെ രുചിസാക്ഷ്യം. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നട്ടുവളർത്തിയ മുളക് ചെടി പൂവിട്ടപ്പോൾ. ബീഫിനൊപ്പം ചൂടാക്കിയെടുത്ത തക്കാളിയും മുൾച്ചെടി വർഗത്തിൽപെട്ട ആർട്ടിചോക്കുമെല്ലാം ചേർത്തു തയാറാക്കിയ മെക്സിക്കൻ വിഭവമായ ടാകോസിനു രുചിയുടെ മികവ് പകർന്നതു വിണ്ണിൽ വിളഞ്ഞ മുളകാണ്. 2 […]
മരംമുറിയിൽ പറഞ്ഞൊഴിയാനാകാതെ സർക്കാർ: പിന്മാറ്റം കുറ്റസമ്മതം; കോൺഗ്രസ്

മുല്ലപ്പെരിയാറിലെ മരം മുറി പ്രശ്നം പ്രതിപക്ഷം ഇന്ന് നിയമസഭയിലുന്നയിക്കും. വിവാദ ഉത്തരവ് സർക്കാർ മരവിപ്പിച്ചെങ്കിലും ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് പ്രതിപക്ഷം ആരോപിക്കും. ഇക്കാര്യത്തിൽ തൃപ്തികരമായ വിശദീകരണം നൽകുന്നതും തമിഴ്നാടുമായുള്ള ചർച്ചകൾ വഴിമുട്ടാതെ നോക്കുന്നതും സർക്കാരിന് മുന്നിലെ വെല്ലുവിളിയാണ്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് എടുത്തു ചാടിയുണ്ടായ നടപടിയെന്നു പറഞ്ഞു മുല്ലപ്പെരിയാർ മരംമുറി ഉത്തരവിനെക്കുറിച്ച് സർക്കാരിന് പറഞ്ഞൊഴിയാനാവില്ല. ഇരു സംസ്ഥാനങ്ങളെ ബാധിക്കുന്ന നയപരമായ തീരുമാനം എങ്ങിനെ മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പു മന്ത്രിമാരും അറിയാതെ കൈക്കൊണ്ടു എന്നതാവും പ്രതിപക്ഷം നിയമസഭയിൽ ഉയർത്തുന്ന പ്രധാന […]
ലൈസൻസും ആർ സിയും ഇനി കൈയിൽ കൊണ്ടുനടക്കേണ്ട. പോലീസ് പരിശോധിച്ചാൽ ഈ ആപ്പ് കാണിച്ചാൽ മതി

Provides Transport Service access to citizens through a mobile-based application. This app empowers citizen with instant access to various information, services and utilities related to the Transport Sector. Aimed to bring convenience to citizen and transparency in the system. It is a genuine government app for all India RTO vehicle registration number search. It provides […]
ഇന്ധനവില: അതിര്‍ത്തി കടന്ന് ‘എണ്ണയടി’, കേരളത്തിന്‍റെ നികുതിവരുമാനം കുറയ്ക്കും

തിരുവനന്തപുരം:കേരളത്തിൽ ദിവസം ശരാശരി 1.2 കോടി ലിറ്റർ ഇന്ധനം വിൽക്കുന്നുണ്ട്. 60 ശതമാനത്തോളം ഡീസലും 40 ശതമാനത്തോളം പെട്രോളും. പെട്രോൾ ഇനത്തിൽ ദിവസം 47 കോടി രൂപയുടെയും ഡീസൽ ഇനത്തിൽ 63 കോടി രൂപയുടെയും വ്യാപാരമാണ് നടക്കുന്നത്. കേരളത്തിൽ വിൽക്കുന്ന ഡീസലിൽ 45 ശതമാനം ഉപയോഗവും അയൽസംസ്ഥാനങ്ങളിലെ വണ്ടികളാണ്. കേരളം മൂല്യവർധിത നികുതി (വാറ്റ്) കുറയ്ക്കാത്ത സാഹചര്യത്തിൽ അയൽസംസ്ഥാന വണ്ടികൾ കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയിലേക്ക് നീങ്ങി. കേരളത്തിൽ വിൽപ്പന കുറയുന്നത് നികുതി വരുമാനവും കുറയ്ക്കും. […]
ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം നവംബര്‍ 19ന്..!!!

ഈ ആകാശവിസ്മയം സംബന്ധിച്ച് നാസ പുതിയ വിവരങ്ങള്‍ പുറത്തുവിട്ടു.കാര്‍ത്തിക പൂര്‍ണിമ നാളാണ് നവംബര്‍ 19. ഈ ദിവസം സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി കടന്നുപോകുന്നത് ഏറെ ദൈര്‍ഘ്യമുള്ള ചന്ദ്രഗ്രഹണത്തിനിടയാക്കും. മൂന്നു മണിക്കൂര്‍, 28 മിനുട്ട്, 23 സെക്കന്‍ഡ് സമയം ഗ്രഹണം നീണ്ടുനില്‍ക്കും. അതിനാല്‍ 2001 നും 2100 നുമിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗ്രഹണമാണിത്. ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30 ഓടെ ചന്ദ്രഗ്രഹണം പൂര്‍ണ നിലയിലെത്തും. ചന്ദ്രന്റെ 97 ശതമാനം ഭാഗവും ഭൂമിയുടെ മറയിലായി സൂര്യപ്രകാശമില്ലാതാകും. ഇതോടെ ചന്ദ്രന് […]
അധ്യാപനം സ്നേഹത്തിന്‍റെ പ്രകാശനമാകണം – അഡ്വ. ചാര്‍ളി പോള്‍

രാജസ്ഥാനിലെ ചുരു ജില്ലയിലെ സ്വകാര്യ സ്ക്കൂളില്‍ ഗൃഹപാഠം ചെയ്യാത്തതിന്‍റെ പേരില്‍ അധ്യാപകന്‍റെ ക്രൂരമര്‍ദനത്തിനിരയായ ഏഴാം ക്ലാസുകാരന്‍ മരിച്ചു. ചുരുവിലെ സലാസര്‍ ഗ്രാമത്തിലാണ് സംഭവം. പതിമൂന്നുകാര നായ ഗണേശാണ് കൊല്ലപ്പെട്ടത്. വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ ഓംപ്രകാശിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകന്‍ മനോജിനെതിരെ പോലീസ് കേസെടുത്തു. 2021 ഒക്ടോബര്‍ 20 ബുധനാഴ്ച രാവിലെയാണ് സംഭവം. മര്‍ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തമിഴ്നാട്ടില്‍ ഒരധ്യാപകന്‍ തല്ലിയും ചവുട്ടിയും ഒരു വിദ്യാര്‍ത്ഥിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഈയിടെ ഫെയ്സ് ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഏത് […]
ഷാജി ജ്വലിക്കുമ്പോൾ – ഡോ. അജയ് നാരായണൻ

വാർത്ത – “ഹാ! ഇന്നത്തെ ചുടുവാർത്ത… പെട്രോളിന് വെലകൂടി, നാട്ടുകാർക്കുവേണ്ടി ഞങ്ങൾ റോഡ് തടയൽ സമരം”. “ഓ, ഇത് സാധാരണ കാര്യം അല്ലേ”. “അതല്ലെടോ. പിന്നീടല്ലേ തെരുവുനാടകം. ഇന്നേവരെ നിനക്കൊന്നും സാധിക്കാത്ത കാര്യമല്ലേ അയാൾ ചെയ്തത്, ഒറ്റയ്ക്ക്!” സംഭവങ്ങളുടെ 3D – ഷാജീ, ഇന്നലെവരെ നിങ്ങളൊരു സാദാ വ്യക്തിയായിരുന്നു! ഇന്നുപക്ഷേ, വെള്ളകീറിയപ്പോൾ സ്വേച്ഛയാൽ നിന്റെ ആകാശവാതിലുകൾ തുറന്നു നീ പുറത്തുവന്നു ലക്ഷ്മണരേഖകൾ തുടച്ചുമാറ്റി ചില ചോദ്യങ്ങൾ വായുവിൽ തൂക്കിയിട്ടപ്പോൾ നീ മറ്റെന്തോ ആയി ആഭാസൻ താന്തോന്നി മദ്യപാനി […]
എവിടെ മലയാളം? വിദ്യാഭ്യാസമന്ത്രി വായിച്ചറിയാന്‍ അധ്യാപകരില്‍ ഒരാള്‍ എഴുതുന്നത്

എത്രയും ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അവർകൾ വായിച്ചറിയാൻ അടുത്തൂൺപറ്റിപ്പിരിഞ്ഞ മലയാളം അധ്യാപകരിൽ ഒരാൾ എഴുതുന്നത് എന്തെന്നാൽ… കേരളത്തിലെ വിദ്യാലയങ്ങളിൽ കുട്ടികളെ മലയാളം അക്ഷരമാല പഠിപ്പിക്കുന്നില്ല! മലയാള പാഠപുസ്തകങ്ങളിൽ അക്ഷരമാല കാണിക്കുന്ന ഒരു പുറവുമില്ല. ഒന്നാംക്ളാസുമുതൽ 12ാം ക്ളാസുവരെയുള്ള ഒരു പാഠപുസ്തകത്തിലും ഇല്ല. 12 കൊല്ലമായി ഇതാണ് സ്ഥിതി! ഇപ്പറഞ്ഞത് കേരളത്തിലെ അനേകം വിദ്യാലയങ്ങളിലെ മലയാളം പഠിക്കാത്ത അനേകായിരം വിദ്യാർഥികളുടെ സ്ഥിതിയല്ല; മറിച്ച് മലയാളം ബോധനമാധ്യമമായ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെതന്നെ സ്ഥിതിയാണ്. പാലാക്കാരൻ ഫാ. തോമസ് മൂലയിൽ […]
ജാലകക്കാഴ്ചകൾ – സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

വാക്കുകൾക്കപ്പുറം മൗനവല്മീകങ്ങൾക്ക് ചിറകുമുളയ്ക്കുമ്പോൾ ജാലകക്കാഴ്ചകൾക്ക് ഇനിയുമുണ്ട് ഏറെ കഥകൾ പറയുവാൻ….. പെയ്തൊഴിയാത്ത കണ്ണീരിന്റെ നൊമ്പരച്ചാലുകൾക്ക് ഉപ്പുനീരിന്റെ രുചിയുണ്ടെന്നാദ്യം പഠിപ്പിച്ചത് അമ്മയായിരുന്നു…. ബന്ധങ്ങളുടെ ചങ്ങലക്കെട്ടുകളെ ഒരു മാന്ത്രികനും പൊട്ടിച്ചെറിയാൻ കഴിയില്ലെന്ന സത്യം നേരിന്റെ, അനുഭവത്തിന്റെ വെളിച്ചം പകർന്നു പഠിപ്പിച്ചത് അച്ഛനായിരുന്നു…. അക്ഷരങ്ങളമൃതാണെന്ന സത്യം ഹൃദയത്തിലേറ്റി മനസ്സിന്റെ ജാലകം തുറന്നുതന്ന ഗുരുക്കൻമാർക്കെല്ലാം ദൈവത്തിന്റെ പ്രതിരൂപങ്ങളുടെ മുഖച്ഛായ മാത്രമായിരുന്നു…. ചില്ലുജാലകത്തിനപ്പുറം ചിന്തകൾക്കന്തമില്ലാത്ത അന്തരമുണ്ടെന്ന പാഠം പഠിപ്പിച്ചത് ഇടവഴിയിലുപേക്ഷിച്ചുപോയവളാണ്…. കാലനിയോഗങ്ങളുടെ കാല്പനികതയിൽ കാലനും കൈപിടിക്കാൻ മറന്നപ്പോൾ സാന്ത്വനം പകർന്നു ജീവിതത്തിന്റെ പുതിയ പാഠം […]
എല്ലാവരേയും പ്രിയപ്പെട്ടവരായി കാണുക – ജോസ് ക്ലെമൻ്റ്

നമുക്ക് ഭീഷണിയാണെന്ന് തോന്നുന്നവരെപ്പറ്റി നൻമ പറയാൻ നമുക്ക് വിമുഖതയാണ്.മദർ തെരേസയെക്കുറിച്ചോ, അബ്ദുൾ കലാമിനെക്കുറിച്ചോ നമുക്ക് നന്മ പറയാൻ ബുദ്ധിമുട്ടുണ്ടാകില്ല.പക്ഷെ, നമ്മുടെ സഹപ്രവർത്തകർ, സുഹൃത്തുക്കൾ, അയൽക്കാർ, സഹപാഠികൾ, ബന്ധുമിത്രാദികൾ, സഹോദരങ്ങൾ ഇവരെക്കുറിച്ചൊക്കെ നന്മ പറയാൻ നമുക്ക് ബുദ്ധിമുട്ടനുഭവപ്പെടും.കാരണം, ഇവരൊക്കെ നമ്മുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കും നിലനിൽപ്പിനും ഭീഷണിയാകുമോയെന്ന ഭയം. നമുക്ക് നന്മ പറയാനും കാണാനും ചെയ്യാനും അറിയാഞ്ഞിട്ടല്ല. നന്നായിട്ടറിയാവുന്നവർ തന്നെയാണ്. പക്ഷെ വേണ്ടെന്നു വയ്ക്കുകയാണ്.കാരണം, അവർ നമ്മേക്കാൾ വലുതാകുമോയെന്ന ഭയം! അപരൻ നമ്മേക്കാൾ വലുതാകുമോയെന്ന ഭയമാണ് അപരനെക്കുറിച്ച് നന്മ പറയുന്നതിൽ […]
കേര ജീവിതം – സൈമൺ കുര്യൻ

കേരമുഖരിതം എൻ മലകളുടെ ആളം കൈരളിക്ക് നാളമീ നാളികേരം .. അടക്കപോൽ കായ്ക്കുമിത് കുലകണക്കെ തടം നിറച്ചുകൊടുക്കുന്ന മർത്യന് കൊലമറിഞ്ഞു തിരിച്ചു നൽകും കായ്‌ഫലമത്രയും ഈ കേര കാരണവർ .. പിശുക്ക് ലേശമെന്യേ ചുറ്റും കുലച്ചങ്ങു എണ്ണത്തിലേറി എണ്ണക്കായ് മെരുങ്ങുമീ നാരിൽ വസിക്കും നീരിന്റെ കുടങ്ങൾ .. അമ്മിയിൽ ചതയാന്‍ അമ്മയോടിണങ്ങും ചക്കിലാടാൻ കൊഴവിയെ പുണരും ഇങ്ങനെ കുലമറിഞ്ഞൊരീ ജീവിതം ഈ കേര ജീവിതം …



