LIMA WORLD LIBRARY

കേര ജീവിതം – സൈമൺ കുര്യൻ

കേരമുഖരിതം എൻ മലകളുടെ ആളം
കൈരളിക്ക് നാളമീ നാളികേരം ..

അടക്കപോൽ കായ്ക്കുമിത് കുലകണക്കെ
തടം നിറച്ചുകൊടുക്കുന്ന മർത്യന്
കൊലമറിഞ്ഞു തിരിച്ചു നൽകും
കായ്‌ഫലമത്രയും ഈ കേര കാരണവർ ..

പിശുക്ക് ലേശമെന്യേ ചുറ്റും കുലച്ചങ്ങു
എണ്ണത്തിലേറി എണ്ണക്കായ് മെരുങ്ങുമീ
നാരിൽ വസിക്കും നീരിന്റെ കുടങ്ങൾ ..

അമ്മിയിൽ ചതയാന്‍
അമ്മയോടിണങ്ങും
ചക്കിലാടാൻ കൊഴവിയെ പുണരും
ഇങ്ങനെ കുലമറിഞ്ഞൊരീ ജീവിതം
ഈ കേര ജീവിതം …

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px