ന്യൂഡൽഹി ∙ ശരീരത്തിലെ ആന്തരികാവയങ്ങളുടെ ഉള്ളറകൾ കൃത്യമായി കണ്ടു രോഗനിർണയം ചെയ്യാൻ സഹായിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തു. വൈദ്യശാസ്ത്രരംഗത്തെ സഹായിക്കുന്നതിനു ഫെയ്‌സ്ബുക് സ്ഥാപകൻ മാർക്ക് സക്കർബർഗും ഭാര്യ പ്രസില്ല ചാനും ചേർന്നു രൂപം നൽകിയ ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തിലാണ് ഇതു വികസിപ്പിച്ചത്.
കോവിഡ് ചികിത്സയിൽ അതിനിർണായകമായ ശ്വാസകോശ പരിശോധനയ്ക്ക് വരെ ഉപകരിക്കുന്ന ഏറ്റവും തെളിച്ചമുള്ള, കൃത്യതയുള്ള എക്സ്റേ വികസിപ്പിച്ചുവെന്നാണ് സക്കർബർഗ് ഫെയ്സ്ബുക്കിൽ കുറിച്ചത്. ശ്വാസകോശ പൊതുചിത്രം, അതിനുള്ളിൽ രക്തധമനികൾ, അറകൾ തുടങ്ങിയവ വ്യക്തമാകുന്ന ത്രിമാന ചിത്രവും ഒപ്പം പങ്കുവച്ചു. ഇതിന്റെ പ്രവർത്തനവും മറ്റു വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല.
നിർമിതബുദ്ധി ഉപയോഗിക്കുന്ന എക്സ്റേ, സിടി, എംആർഐ സ്കാനുകൾ തുടങ്ങിയവ വഴി വളരെ നേരത്തെ രോഗം കണ്ടെത്താനുള്ള സംവിധാനം സമീപഭാവിയിൽ വരുമെന്നും സക്കർബർഗ് വ്യക്തമാക്കി.
English Summary: Advance in biological imaging technology













