ടിബറ്റിനെച്ചൊല്ലി യുഎസുമായി ചൈനയുടെ വാക്പോര്

ബെയ്ജിങ് ∙ ടിബറ്റിലെ സ്പെഷൽ കോഓർഡിനേറ്റർ ആയി ഇന്ത്യൻ വംശജയായ നയതന്ത്രജ്ഞ ഉസ്ര സേയയെ നിയമിച്ച യുഎസ് നടപടി ആഭ്യന്തരകാര്യങ്ങളിലുള്ള കടന്നുകയറ്റമാണെന്ന് ചൈന പ്രതികരിച്ചു. ദലൈ ലാമയുമായി ചർച്ചയ്ക്കു കളമൊരുക്കി ടിബറ്റ് വിഷയത്തിൽ പരിഹാരം കാണുകയുമാണ് ഉസ്രയുടെ ദൗത്യമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞിരുന്നു. ടിബറ്റിലെ കാര്യങ്ങൾ തങ്ങളുടെ ആഭ്യന്തരവിഷയമാണെന്നും യുഎസ് ഇടപെടേണ്ടതില്ലെന്നും ചൈനയുടെ വിദേശകാര്യ വക്താവ് സാവോ ലിജിയാൻ പറഞ്ഞു. ടിബറ്റിനെ ചൈനയുടെ ഭാഗമായി അംഗീകരിക്കുകയാണ് യുഎസ് ചെയ്യേണ്ടത്. യുഎസ് അവരുടെ നാട്ടിലെ […]
പ്രവാസികള്‍ക്ക് തിരിച്ചടിയായി വിമാന നിരക്ക്; മടക്ക യാത്ര ടിക്കറ്റിന് മൂന്നിരട്ടിയിലേറെ വര്‍ധന

കോഴിക്കോട്: ക്രിസ്മസ്, പുതുവത്സര കാലത്ത് യാത്രക്കാരെ കൊള്ളയടിച്ച് വിമാന കമ്പനികള്‍. ഗള്‍ഫ് മേഖലയിലേക്ക് ഉള്‍പ്പെടെ ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടിയോളം കൂട്ടിയത് യാത്രക്കാരെ ദുരിതത്തിലാക്കി. കൊവിഡില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് നിരക്ക് വർധന ഇരുട്ടടിയാണ്. ക്രിസ്തുമസ് – പുതുവത്സര അവധിക്കാലം നാട്ടില്‍ ആഘോഷിക്കാനെത്തിയ പ്രവാസികളാണ് വിമാന നിരക്ക് കൂട്ടിയതോടെ വെട്ടിലായത്. സംസ്ഥാനത്തെ എല്ലാ അന്താരാഷ്ട്ര സര്‍വ്വീസുകളും നിരക്ക് കൂട്ടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള ഗള്‍ഫ് മേഖലയിലേക്ക് തിരിച്ച് പോകാന്‍ മൂന്ന് ഇരട്ടിയിലധികം തുക നല്‍കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍. ശരാശരി […]
കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു

മാധവന്‍ അയ്യപ്പത്ത് തൃശ്ശൂർ: കവി മാധവൻ അയ്യപ്പത്ത് (87) അന്തരിച്ചു. ഇന്നലെ (ശനിയാഴ്ച) രാത്രിയോടെയായിരുന്നു അന്ത്യം. തൃശ്ശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്ത് ചൊവ്വന്നൂരിൽ അയ്യപ്പത്ത് ലക്ഷ്മിക്കുട്ടിയമ്മയുടെയും പെരിങ്ങോട്ട് കരുമത്തിൽ രാമുണ്ണി നായരുടെയും മകനായി 1934 ഏപ്രിൽ 24-നാണ് മാധവൻ അയ്യപ്പത്തിന്റെ ജനനം. മദ്രാസ് സർവകലാശാലയിൽനിന്ന് ഇക്കണോമിക്സിൽ ബി.എയും ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എയും നേടി. 1992 വരെ കേന്ദ്ര സർക്കാർ സർവീസിൽ സേവനമനുഷ്ഠിച്ചു. ജീവചരിത്രക്കുറിപ്പുകൾ, കിളിമൊഴികൾ (കവിതാസമാഹാരം), ശ്രീ നാരായണ ഗുരു (ഇംഗ്ലീഷ്), ധർമ്മപദം (തർജ്ജമ), മണിയറയിൽ, മണിയറയിലേക്ക് തുടങ്ങിയവയാണ് […]
ബൂസ്റ്റര്‍ ഡോസ് ജനുവരി 10 മുതല്‍; 15 – 18 വയസുകാർക്കും വാക്സീൻ

രാജ്യത്ത് കൗമാരക്കാര്‍ക്ക് ജനുവരി മൂന്ന് മുതല്‍ കോവിഡ് വാക്സീന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബൂസറ്റര്‍ഡോസ് ജനുവരി പത്തുമുതല്‍ മുന്‍ഗണനാക്രമത്തില്‍ നല്‍കും. ഒമിക്രോണ്‍ വ്യാപനത്തിന്റെ സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. 15 മുതല്‍ 18 വരെയുള്ള കൗമരക്കാരക്കാര്‍ക്കായിരിക്കും ജനുവരി മൂന്ന് മുതല്‍ കോവിഡ് വാക്സീന്‍ നല്‍കുക. സ്കൂളുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും പ്രവര്‍ത്തനം തുടങ്ങിയ പശ്ചാത്തലത്തില്‍ കൗമരക്കാര്‍ക്കുള്ള വാക്സീന്‍ വിതരണം ഏറെ ആത്മിവിശ്വാസം നല്‍കുന്നതാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരിക്കും മുന്‍കരുതല്‍ ഡോസ് എന്നനിലയില്‍ മൂന്നാംഡോസ് നല്‍കുക. കൂടാതെ 60 […]
ആഴ്ചയില്‍ നാലു പ്രവൃത്തിദിനം, പുതിയ ശമ്പളഘടന; തൊഴില്‍ മേഖലയില്‍ വമ്പന്‍ പരിഷ്‌കാരത്തിനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: ശമ്പളം, സാമൂഹ്യസുരക്ഷ, തൊഴില്‍ സുരക്ഷ, വ്യവസായ ബന്ധം, തൊഴില്‍ സ്ഥിതിയും ആരോഗ്യവും തുടങ്ങിയ മേഖലയില്‍ സമൂല പരിഷ്‌കാരത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഈ മേഖലയില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തോടെ നാലു തൊഴില്‍ കോഡുകള്‍ സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നാലു പ്രവൃത്തി ദിവസങ്ങളാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട പരിഷ്‌കാരം. പുതിയ കോഡുകള്‍ നിലവില്‍ വന്നാല്‍ ജീവനക്കാരുടെ ശമ്പളം, ജോലി സമയം, പ്രവൃത്തിദിവസം തുടങ്ങിയവയില്‍ വലിയ മാറ്റം വരും. കരടുനിയമങ്ങള്‍ക്ക് കേന്ദ്രം അന്തിമരൂപം നല്‍കിയിട്ടുണ്ട്. തൊഴില്‍ […]
കുട്ടികൾക്കുള്ള കോവാക്സിന് അനുമതി നൽകി ഡിസിജിഐ; സജ്‍ജമായി രണ്ടെണ്ണം

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആശങ്ക പടർത്തുന്നതിനിടെ, ഇന്ത്യയിൽ കുട്ടികൾക്കുള്ള രണ്ടാമത്തെ കോവിഡ് വാക്സീനും അനുമതി. ഭാരത് ബയോടെക്കിന്റെ വാക്സീനായ കോവാക്സിനാണു ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അടിയന്തര ഉപയോഗാനുമതി നൽകിയത്. 12–18 പ്രായത്തിലുള്ളവർക്കാണു വാക്സീൻ നൽകുക. കോവാക്സിൻ ആദ്യ ഡോസെടുത്ത് 28 ദിവസത്തിനുശേഷമാണു രണ്ടാം ഡോസ് സ്വീകരിക്കേണ്ടത്. ഓഗസ്റ്റിൽ സൈഡസ് കാഡിലയുടെ മൂന്നു ഡോസ് വാക്സീനും ഉപയോഗാനുമതി ലഭിച്ചിരുന്നു. കുട്ടികൾക്കു കോവിഡ് വാക്സീൻ നൽകുന്നത് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് […]
സിസിലി ജോർജ് കുന്തിരിക്കത്തിന്റെ മണമുള്ള എഴുത്തുകാരി ..(അനുസ്മരണം).. – കാരൂർ സോമൻ, ലണ്ടൻ

എന്റെ ആത്മമിത്രമായിരുന്ന ശ്രീമതി.സിസിലിയുടെ മരണ വാർത്ത കേട്ടപ്പോൾ നിസ്സഹായനായി നിമിഷങ്ങൾ പകച്ചു നിന്നു. ഹ്ര്യദയം നുറുങ്ങിപ്പോകുന്നതുപോലെ തോന്നി. ഇത്രവേഗം ഓർമ്മകളുടെ ചിറകുകളിലേന്തി പറക്കുമെന്ന് കരുതിയില്ല. ആരോടും മധുരമായി പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കുന്ന സിസിലി ജോർജ് എല്ലാവര്ക്കും നൽകിയത് കുന്തിരിക്കത്തിന്റ മണമാണ്. ബ്രിട്ടനിലെ വായനക്കാർക്കിടയിൽ, സുകൃത്തുക്കളുടെയിടയിൽ സിസിലി ജോർജിന്റെ നറുമണം എന്നും തുമ്പി തുളുമ്പി കന്യാസുഗന്ധമായി ജീവിച്ചുകൊണ്ടിരിക്കും. ലണ്ടൻ ആശുപതിയിൽ എത്തിയതിന് ശേഷ൦ ചുരുക്കം വാക്കുകളിൽ എന്നോട് സംസാരിച്ചു.രോഗകിടക്കയിൽ വെച്ച് തന്നെ എനിക്ക് ലോക റെക്കോർഡ് കിട്ടിയപ്പോൾ അഭിനന്ദനങ്ങൾ […]
ജയിംസ് വെബ് വിക്ഷേപണം ഇന്ന്

ന്യൂയോർക്ക് ∙ ഹബ്ബിൾ സ്പേസ് ടെലിസ്കോപ്പിന്റെ പിൻഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ജയിംസ് വെബ് ടെലിസ്കോപ് ഇന്ന് വൈകിട്ട് 5.50ന് ഫ്രഞ്ച് ഗയാനയിലെ സ്പേസ് സെന്ററിൽ നിന്നു യാത്ര തിരിക്കും. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ അരിയാനെ 5 റോക്കറ്റാണ് ജയിംസ് വെബ്ബിനെ ഭ്രമണപഥത്തിലെത്തിക്കുന്നത്. ലോകത്ത് ഇതുവരെ നിർമിച്ചതിൽ ഏറ്റവും ശേഷിയേറിയ ടെലിസ്കോപ്പാണ് ജയിംസ് വെബ്. ഭ്രമണപഥത്തിലെത്താൻ ഒരു മാസമെടുക്കും. ജയിംസ് വെബ് ∙ഭാരം– 7000 കിലോ ∙ചെലവ്– 1000 കോടി യുഎസ് ഡോളർ ∙കാലാവധി– 10 വർഷം ∙പ്രധാന കണ്ണാടിയുടെ […]
കോവിഡ് വ്യാപനം: ചില ഇനം വീസയ്ക്ക് നേരിട്ടുള്ള അഭിമുഖം ഒഴിവാക്കി യുഎസ്

വാഷിങ്ടൻ ∙ കോവിഡ്–19 വീണ്ടും വ്യാപിക്കുന്നതിനാൽ എച്ച്–1ബി ഉൾപ്പെടെയുള്ള ചില ഇനം വീസകൾക്ക് 2022 ൽ നേരിട്ടുള്ള അഭിമുഖം ഒഴിവാക്കി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഉത്തരവിറക്കി. വിദഗ്ധർക്കുള്ള എച്ച്–1ബി വീസ, പരിശീലനത്തിനും പ്രത്യേക പഠനത്തിനുമുള്ള എച്ച്–3 വീസ, കമ്പനി മാറ്റത്തിനുള്ള എൽ വീസ, സവിശേഷ കഴിവുകളും നേട്ടങ്ങളുമുള്ള വ്യക്തികൾക്കുള്ള ഒ വീസ, കായികതാരങ്ങൾക്കും കലാകാരന്മാർക്കുമുള്ള പി വീസ, രാജ്യാന്തര സാംസ്കാരിക വിനിമയ പരിപാടിയിൽ പങ്കെടുക്കുന്നവർക്കുള്ള ക്യു വീസ എന്നിവയിലാണ് നേരിട്ടുള്ള അഭിമുഖം ഒഴിവാക്കിയത്. താൽക്കാലിക തൊഴിലാളികൾക്കുള്ള എച്ച്–2 […]
ഒമിക്രോണ്‍; കേന്ദ്ര സംഘം കേരളത്തിലേക്ക്: രാജ്യത്ത് ഒമിക്രോൺ രോഗികൾ ഉയരുന്നു

ഒമിക്രോണ്‍ കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ വിദഗ്ധസംഘം കേരളത്തിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. കോവിഡ് കേസുകള്‍ ഉയര്‍ന്നതും വാക്സിനേഷന്‍ നിരക്ക് കുറഞ്ഞതുമായ പത്ത് സംസ്ഥാനങ്ങളിലേയ്ക്കാണ് വിദഗ്ധസംഘം എത്തുന്നത്. രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 415 ആയി. 115 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയില്‍ കേസുകള്‍ നൂറ് കടന്നു. കേരളം അടക്കം എട്ട് സംസ്ഥാനങ്ങളില്‍ ഇരുപതില്‍ കൂടുതല്‍ കേസുകളുണ്ട്. രോഗബാധിതരില്‍ 70 ശതമാനം പേര്‍ക്കും കാര്യമായ ലക്ഷണങ്ങളില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഓണ്‍ലൈന്‍ പണമിടപാട്: ജനുവരി 1 മുതല്‍ RBI യുടെ പുതിയ ഉത്തരവ് പ്രകാരം

ആര്‍ബിഐയുടെ പുതിയ ഉത്തരവ് നിങ്ങളെ വിഷമിപ്പിച്ചേക്കാം. പക്ഷേ, ഇത് നിങ്ങളുടെ സുരക്ഷിതത്വത്തിനാണെന്ന് റിസര്‍വ് ബാങ്ക് പറയുന്നു. ഓണ്‍ലൈന്‍ പേയ്‌മെന്റ് ചെയ്യുമ്പോള്‍ എപ്പോഴും കാര്‍ഡ് വിശദാശംങ്ങള്‍ നല്‍കണമെന്നതാണ് വലിയ വിഷമം. ഇത് ഓണ്‍ലൈന്‍ ബിസിനസിനെ ബാധിച്ചേക്കാമെന്നും സൂചനയുണ്ട്. എന്തായാലും, ഇപ്പോഴത്തെ ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ കൈകാര്യം ചെയ്യുന്ന രീതിയെ ആര്‍ബിഐയുടെ പുതിയ ഉത്തരവ് പാടെ മാറ്റും. പേയ്മെന്റ് ഗേറ്റ്വേകള്‍ക്കും ഓണ്‍ലൈന്‍ വ്യാപാരികള്‍ക്കുമായി റിസര്‍വ് ബാങ്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു കഴിഞ്ഞു. അത് ഉപഭോക്താക്കളുടെ കാര്‍ഡ് വിശദാംശങ്ങള്‍ സംഭരിക്കുന്നതില്‍ നിന്ന് […]
കാട്ടില്‍ എവിടെയും കടുവയെ കാണാനില്ല, കാല്‍പ്പാടുകള്‍ ഇല്ല, ക്യാമറയില്‍ ചിത്രങ്ങളില്ല

മാനന്തവാടി: നാളുകളായി കുറുക്കന്‍മൂലയേയും പരിസരപ്രദേശങ്ങളെയും വിറപ്പിക്കുന്ന കടുവയ്ക്കായുള്ള തിരച്ചില്‍ വെള്ളിയാഴ്ചയും വിഫലം. തോല്‌പെട്ടി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ദേവട്ടത്തെ ഉള്‍വനങ്ങളില്‍ സര്‍വ സന്നാഹം ഉപയോഗിച്ച് തിരഞ്ഞെങ്കിലും കടുവയുടെ സാന്നിധ്യംപോലും സ്ഥിരീകരിക്കാനായില്ല. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഉള്‍ക്കാട്ടിലേക്ക് പാതയൊരുക്കിയിരുന്നു. വെള്ളിയാഴ്ച മയക്കുവെടി സംഘങ്ങള്‍, കുങ്കിയാനകള്‍ എന്നിവയുമായി ഉള്‍ക്കാടിളക്കി തിരഞ്ഞെങ്കിലും കാര്യമുണ്ടായില്ല. മന്ദംകൊല്ലി, ഈശ്വരക്കൊല്ലി കാടുകളിലായിരുന്നു തിരച്ചില്‍. രാവിലെ തുടങ്ങിയ തിരച്ചില്‍ വൈകീട്ടുവരെ തുടര്‍ന്നു. വനത്തില്‍ കടുവ സഞ്ചരിച്ച വഴിയില്‍ കഴുത്തിലെ മുറിവില്‍ നിന്ന് ഇറ്റിയ ചോരയും […]
ഒമിക്രോൺ: യുപിയില്‍ രാത്രി കര്‍ഫ്യു; കൂടുതൽ നിയന്ത്രണങ്ങൾ

ഒമിക്രോണ്‍ ഭീഷണിയുടെ സാഹചര്യത്തില്‍ യുപിയില്‍ രാത്രി കര്‍ഫ്യു ഉള്‍പ്പെടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ന് (ശനിയാഴ്ച ) മുതലാണ് നിയന്ത്രണം. രാത്രി 11 മുതല്‍ 5വരെയാണ് കര്‍ഫ്യു. പൊതുപരിപാടികള്‍ക്കും വിവാഹങ്ങള്‍ക്കും പരമാവധി 200 പേരെ മാത്രമേ അനുവദിക്കൂ. കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിച്ചാകണം പരിപാടികള്‍. മാസ്ക് ധരിക്കാത്തവര്‍ക്ക് സാധനങ്ങള്‍ നല്‍കരുതെന്ന് കടയുടമകളോട് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്. വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാരുടെ കോവിഡ് പരിശോധന ഉറപ്പാക്കണം. റെയില്‍വേ സ്റ്റേഷനുകളിലും ബസ് […]



