ഒമിക്രോണ്‍ കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ വിദഗ്ധസംഘം കേരളത്തിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. കോവിഡ് കേസുകള്‍ ഉയര്‍ന്നതും വാക്സിനേഷന്‍ നിരക്ക് കുറഞ്ഞതുമായ പത്ത് സംസ്ഥാനങ്ങളിലേയ്ക്കാണ് വിദഗ്ധസംഘം എത്തുന്നത്. രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 415 ആയി. 115 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയില്‍ കേസുകള്‍ നൂറ് കടന്നു. കേരളം അടക്കം എട്ട് സംസ്ഥാനങ്ങളില്‍ ഇരുപതില്‍ കൂടുതല്‍ കേസുകളുണ്ട്. രോഗബാധിതരില്‍ 70 ശതമാനം പേര്‍ക്കും കാര്യമായ ലക്ഷണങ്ങളില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.













