രാജ്യത്ത് കൗമാരക്കാര്‍ക്ക് ജനുവരി മൂന്ന് മുതല്‍ കോവിഡ് വാക്സീന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബൂസറ്റര്‍ഡോസ് ജനുവരി പത്തുമുതല്‍ മുന്‍ഗണനാക്രമത്തില്‍ നല്‍കും. ഒമിക്രോണ്‍ വ്യാപനത്തിന്റെ സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. 15 മുതല്‍ 18 വരെയുള്ള കൗമരക്കാരക്കാര്‍ക്കായിരിക്കും ജനുവരി മൂന്ന് മുതല്‍ കോവിഡ് വാക്സീന്‍ നല്‍കുക. സ്കൂളുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും പ്രവര്‍ത്തനം തുടങ്ങിയ പശ്ചാത്തലത്തില്‍ കൗമരക്കാര്‍ക്കുള്ള വാക്സീന്‍ വിതരണം ഏറെ ആത്മിവിശ്വാസം നല്‍കുന്നതാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരിക്കും മുന്‍കരുതല്‍ ഡോസ് എന്നനിലയില്‍ മൂന്നാംഡോസ് നല്‍കുക. കൂടാതെ 60 വയസിന് മുകളില്‍പ്രായമുള്ള മറ്റ് രോഗങ്ങളുള്ളവര്‍ക്കും ഡോക്്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജനുവരി പത്തുമുതല്‍ ബൂസറ്റര്‍ ഡോസ് നല്‍കും.
ഒമിക്രോണിനെതിരെ രാജ്യം ജാഗ്രതപാലിക്കേണ്ട സമയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. ജാഗ്രത തുടരണം. കോവിഡ് പ്രതിരോധമാര്‍ഗനിര്‍ദേശങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കണം. രാജ്യത്ത് 18ലക്ഷം ഐസലേഷന്‍ ബെഡുകളും അഞ്ച് ലക്ഷം ഓക്സിജന്‍ സപ്പോര്‍ട്ട് കിടക്കളും 1.4 ലക്ഷം ഐസിയു കിടക്കളും 90,000 കുട്ടികള്‍ക്കായുള്ള പ്രത്യേക കിടക്കകളുമുണ്ട്. 3000ലധികം പിഎസ്എ ഓക്സിജന്‍ പ്ലാന്റുകളുണ്ട്. നാലുലക്ഷം സിലിണ്ടറുകള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. അര്‍ഹരായവരില്‍ 61 ശതമാനം രണ്ടുഡോസ് വാക്സീനും സ്വീകരിച്ചു. 90 ശതമാനംപേര്‍ ഒരു ഡോസ് വാക്സീനെങ്കിലും ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.













