LIMA WORLD LIBRARY

ഒമിക്രോൺ: യുപിയില്‍ രാത്രി കര്‍ഫ്യു; കൂടുതൽ നിയന്ത്രണങ്ങൾ

ഒമിക്രോണ്‍ ഭീഷണിയുടെ സാഹചര്യത്തില്‍ യുപിയില്‍ രാത്രി കര്‍ഫ്യു ഉള്‍പ്പെടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ന്   (ശനിയാഴ്ച ) മുതലാണ് നിയന്ത്രണം. രാത്രി 11 മുതല്‍ 5വരെയാണ് കര്‍ഫ്യു. പൊതുപരിപാടികള്‍ക്കും വിവാഹങ്ങള്‍ക്കും പരമാവധി 200 പേരെ മാത്രമേ അനുവദിക്കൂ. കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിച്ചാകണം പരിപാടികള്‍. മാസ്ക് ധരിക്കാത്തവര്‍ക്ക് സാധനങ്ങള്‍ നല്‍കരുതെന്ന് കടയുടമകളോട് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്. വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാരുടെ കോവിഡ് പരിശോധന ഉറപ്പാക്കണം. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px