അബുദാബിയില്‍ പ്രവേശിക്കാനുള്ള നിബന്ധനകളില്‍ മാറ്റം വരുത്തി; വ്യാഴാഴ്‍ച മുതല്‍ പ്രാബല്യത്തിൽ

അബുദാബി: യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയില്‍ പ്രവേശിക്കാനുള്ള നിബന്ധനകളില്‍ മാറ്റം. ചൊവ്വാഴ്‍ചയാണ് ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് അധികൃതര്‍ പുറത്തിറക്കിയത്. രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിബന്ധനകളില്‍ മാറ്റം വരുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് പ്രതിരോധ വാക്സിനുകളെടുത്തിട്ടുള്ളവര്‍ മറ്റ് എമിറ്റേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുമ്പോള്‍ അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണം. വാക്സിനെടുത്തിട്ടില്ലാത്തവര്‍ 96 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലമാണ് ഹാജരാക്കേണ്ടത്. പുതിയ നിബന്ധനകള്‍ ഡിസംബര്‍ 30 […]
അനുവാദമില്ലാതെ ആരുടെയെങ്കിലും ചിത്രമെടുത്താൽ യു.എ.ഇയിൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ

യു.എ.ഇയിലെ പൊതുസ്ഥലങ്ങളിൽ അനുവാദമില്ലാതെ ആരുടെയെങ്കിലും ചിത്രമെടുത്താൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ. സൈബർ നിയമ ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആറ് മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്. നിയമഭേദഗതി ജനുവരി രണ്ട് മുതൽ പ്രാബല്യത്തിൽ വരും. വിവിധ സൈബർ കുറ്റങ്ങൾക്ക് ഒന്നര ലക്ഷം ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെയാണ് പിഴയിട്ടിരിക്കുന്നത്. ബാങ്കുകളുടെയും മാധ്യമങ്ങളുടെയും ആരോഗ്യ മേഖലയിലെയും ശാസ്ത്ര മേഖലയിലെും വിവരങ്ങൾ നശിപ്പിക്കുന്നതും കനത്ത ശിക്ഷക്കിടയാക്കും. ഡിജിറ്റൽ യുഗത്തിൽ പൗരൻമാരുടെ അവകാശ സംരക്ഷണവും ഇൻറർനെറ്റ് […]
സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു

കോഴിക്കോട്: സംഗീത സംവിധായതന്‍ കൈതപ്രം വിശ്വനാഥന്‍(58) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സഹോദരനാണ്. കണ്ണകി, തിളക്കം, ദൈവനാമത്തില്‍, ഉള്ളം, ഏകാന്തം, മധ്യവേനല്‍, നീലാംബരി, ഓര്‍മ്മ മാത്രം തുടങ്ങി ഇരുപതിലധികം ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു. കണ്ണകിയിലൂടെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടി. ദേശാടനം എന്ന സിനിമയില്‍ ജേഷ്ഠനെ സഹായിച്ചായിരുന്നു ചലച്ചിത്ര രംഗത്തേക്ക് എത്തിയത്. ജയരാജന്റെ കളിയാട്ടം എന്ന സിനിമയില്‍ […]
സംസ്ഥാന വ്യാപക റെയ്ഡിൽ 7,674 ഗുണ്ടകൾ അറസ്റ്റിൽ

കൊച്ചി: സംസ്ഥാനത്തെ ഗുണ്ടാ പ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി വിവിധ ജില്ലകളിൽ റെയ്ഡ് ഉൾപ്പെടെയുള്ള പോലീസ് നടപടികൾ പുരോഗമിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് 7,674 സാമൂഹിക വിരുദ്ധരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. വിവിധ സ്ഥലങ്ങളിലെ റെയ്ഡിൽ 3245 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ജാമ്യ വ്യവസ്ഥകൾ ലംഘിച്ച 53 പേരുടെ ജാമ്യം റദ്ദ് ചെയ്തു. കാപ്പ നിയമപ്രകാരം 175 പേർക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്. ഗുണ്ടകൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ നടപടികൾ തുടരാൻ പോലീസ് മേധാവി നിർദേശം നൽകി.
പുതിയ വൈദ്യുതി കണക്ഷന്‍ എടുക്കണോ ? ഇനി രണ്ടു രേഖകള്‍ മാത്രം മതി

പുതിയ വൈദ്യുതി കണക്ഷന്‍ ലഭിക്കാനായി അപേക്ഷയോടൊപ്പം ഇനി രണ്ടു രേഖകള്‍ മാത്രം സമര്‍പ്പിച്ചാല്‍ മതിയെന്ന് കെഎസ്ഇബി. പുതിയ സര്‍വീസ് കണക്ഷന്‍ നടപടി ക്രമങ്ങള്‍ ഏകീകരിക്കുന്നതിനും നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം. പുതിയ കണക്ഷനായി അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖ, വൈദ്യുതി കണക്ഷന്‍ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷകന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ എന്നിവയാണ് നല്‍കേണ്ടത്. തിരിച്ചറിയല്‍ രേഖകള്‍ ഇവയെല്ലാം തിരിച്ചറിയല്‍ രേഖയായി വോട്ടേഴ്‌സ് ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, ഗവ./ ഏജന്‍സി/ പബ്ലിക് […]
NJODI | Part -1 | Comedy | SUB Originals
Avare || Samuel Dhinakaran || Giftson Durai || Tamil Christmas Song 2021
B.Tech Dropout to a Hacker | Story of Rahul Sasi
കപട വേഷങ്ങൾ – എം.തങ്കച്ചൻ ജോസഫ്

എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടൊക്കെക്കാണ്മതുമഴിമതികൾ കാശും പണവും കൈനിറച്ചുള്ളോരുടെ കൈവെള്ളയിലാണല്ലോ നിയമങ്ങളും വളയ്ക്കും തിരിക്കും ഒടിക്കും നിയമങ്ങൾ വെള്ളാനക്കൂട്ടത്തിൻനാടിതെന്നും എള്ളോളം പരമാർത്ഥമില്ലാ, പൊളിവാക്കുകൾ തള്ളിത്തകർക്കുന്ന നേതാക്കളും. കള്ളത്തരങ്ങൾക്ക് കോപ്പുകൂട്ടുന്നോർക്കെന്നും സമരങ്ങളുപജീവനമാർഗ്ഗമല്ലോ നാലാളറിയാതെ കാര്യം നടക്കുമ്പോൾ സമരങ്ങൾ പെരുവഴിയിൽ മരിച്ചീടുന്നു. വെട്ടവുമില്ലാ, വെളിച്ചവുമില്ലാ, വരട്ടുവാദങ്ങളാൽ നട്ടംതിരിയുന്ന നാട്ടുകാരും കൂട്ടംപിരിഞ്ഞൊരീ കുഞ്ഞാടുകൾക്കെന്നും കൂട്ടുകൂടാത്തൊരു നീതിശാസ്ത്രം. ഭരണകൂടങ്ങൾക്ക് വിടുവേല ചെയ്യുന്നോർ കരുണ കാട്ടാത്തൊരു കാലങ്ങളും ഉദരംനിമിത്തം ബഹുകൃതവേഷങ്ങൾ ഉരഗങ്ങളെപ്പോലെ ആടിടുന്നു. വ്യാധിപെരുത്തൊരു ഗതിയില്ലാക്കാലത്ത് ആധി കൊളുത്തുന്ന ഭരണവർഗ്ഗങ്ങളും നീതിയില്ലാത്തൊരു കെട്ടകാലങ്ങളിൽ നീതിമാനെങ്ങനെ ജീവിച്ചിടും. […]
മോഷ്ടസൂക്തം – സുനിത ഗണേഷ്

ഞാൻ യേശുവിനെ പ്രണയിക്കുന്നു ഇത് എൻ്റെ കവിതയല്ല, കവിതയും അല്ല.. സ്നേഹ പ്രപഞ്ചത്തിൻ്റെ നിർമാതാവ്, ഒരു പഴയ മരപ്പണിക്കാരൻ്റെ കീശയിൽ നിന്നും മോഷ്ടിച്ചത്. ഞാൻ യേശുവിനെ പ്രണയിക്കുന്നു, ഇന്ന് ഉച്ചയ്ക്ക് അവനെന്നെ കടൽത്തിരകൾക്ക് മുകളിലൂടെ നടത്തിച്ചു… മഗ്ദലനയെ പോലെ അവനെന്നെ ചേർത്തു പിടിച്ചു… ഒരു ചുംബന വറ്റ് കൊണ്ട് എന്നിലെ അയ്യായിരം പേരെ ഊട്ടി… ഒറ്റ സ്പർശം കൊണ്ട് ഞൊണ്ടിയായ എന്നെ നൃത്തം ചെയ്യിച്ചു… ഒറ്റ നോട്ടം കൊണ്ട് ജലാശയത്തിലെ നീരിനെ മധുരമേറും വീഞ്ഞാക്കി.. ഒരു പുഞ്ചിരി […]
സബർമതി ഗീതം – ബിന്ദു. കെ.എം.

മാനവരാശിയ്ക്കായ് സത്യസന്ദേശത്തിൻ മധുരം പകർന്നൊരു മഹാത്മാവേ! സത്യമാർഗ്ഗങ്ങളാം പുണ്യ ഗ്രന്ഥങ്ങൾ തൻ സർഗ്ഗ ചൈതന്യം പകർന്ന നാഥാ കത്തിയ വാറിലെ പോർബന്തറോ നിൻ പുണ്യ ജൻമത്താൽ പവിത്രമായി ത്യാഗസ്വരൂപനാം ബാപ്പുജി തന്നുടെ നീതിസാരങ്ങളെങ്ങും മുഴങ്ങിടുന്നു ! നാടിന്റെ നൻമയ്ക്കായ് സർവ്വം ത്യജിച്ചും സത്യമാം പാതയിൽ മുമ്പേ ഗമിച്ചും രഘുരാമ ഗീതസങ്കീർത്തനം പാടിയും ഈശോ രണപാദത്തിൽ മുട്ടിപ്പായും ജീവിതം സത്യ വേദപുസ്തകമാക്കിയ ത്യാഗ പുരുഷനാം മഹാത്മാവേ… സബർമതീ തീരമണഞ്ഞാ മഹാത്മാവിന്നു ബാഷ്പാ oബു പൂക്കളർപ്പിയ്ക്കുന്നു ഞാൻ .
അനാഥൻ – ഷാഫിക്കവിതകൾ

രതിസാഗരത്തിന്റെ വേലിയേറ്റങ്ങളിൽ തീരത്തടിയുന്ന മുത്താണനാഥൻ ഹൃദയങ്ങളിൽനിന്നു കാതങ്ങളകലെയായ് ആർത്തുപടരുന്ന കാടാണനാഥൻ അപമാനമേറ്റം കരുത്തായ് വളർത്തിയ കരിവീട്ടിയാണവൻ കാറ്റിലുലയാത്തവൻ അമ്മതന്നുമ്മയും താരാട്ടിനീണവും ജന്മംമുതൽക്കിന്നും കിട്ടാത്തമാനവൻ സങ്കടങ്ങൾതീർത്ത പാത്രങ്ങളിൽനിന്നു കണ്ണുനീരുപ്പിനാലന്നം രുചിച്ചവൻ ജന്മജന്മാന്തര ബന്ധങ്ങളാലുള്ള സ്വർഗ്ഗവാതിൽപ്പടി കൊട്ടിയടച്ചവൻ അതിജീവനത്തിന്റെയാശാകിരണങ്ങൾ കയ്യെത്തിയൊറ്റയ്ക്കു സമ്പാദ്യമാക്കിയോൻ സ്വപ്നങ്ങളെ വേട്ടയാടിത്തളരുമ്പോൾ കൈപിടിക്കാനാരും കൂടെയില്ലാത്തവൻ ഓണവും വിഷുവും വിശേഷങ്ങളൊക്കെയും ബന്ധങ്ങളില്ലാതെ ഏകനായുണ്ടവൻ അമ്മത്തലോടലിനേറെക്കൊതിച്ചവൻ അച്ഛനെത്തേടിയൊരു കാറ്റായലഞ്ഞവൻ പെങ്ങളില്ലായ്മയിലേറ്റം തപിച്ചവൻ കൂടപ്പിറപ്പിനായ് കൊതിയോടിരുന്നവൻ മേൽവിലാസങ്ങളലങ്കരിക്കുന്നൊരു വേദിയിലാരോരുമില്ലാത്തൊരൊറ്റയാൻ ഒറ്റപ്പെടലിന്റെയുഷ്‌ണത്തുരുത്തിലും ഇത്തിളുപോലെന്നും പറ്റിപ്പിടിച്ചവൻ വേരറ്റുപോയൊരാ കർമ്മകാണ്ഡത്തിന്റെ ഏടുകൾ തേടിയേറേയലഞ്ഞവൻ പ്രതിസന്ധി മാരിയായ് […]
പക്ഷിപാതാളം – സിസിലി ജോർജ് (നോവൽ ആരംഭിക്കുന്നു) | അദ്ധ്യായം 1

മുള്ളുവേലി അതിരുതീർത്ത മൂന്നേക്കർ തെങ്ങിൻ തോട്ടത്തിനു മദ്ധ്യേ പരന്നുകിടക്കുന്ന ‘വൈദ്യഗ്രഹം’. തിളയ് ക്കുന്ന തൈലത്തിന്റെ മണം അന്തരീക്ഷത്തിലെപ്പൊഴും നിറഞ്ഞു നിൽക്കും. ഇന്നു മൂക്കു തുളച്ചു കയറുന്ന ഹൃദ്യമായ പരിമളം വീശി പരന്നുനിന്ന അന്തരീക്ഷമാണ്. മൂപ്പെത്തി അരിപ്പയിൽ അരിച്ചു മാറ്റുന്ന ‘ക്ഷീരബല’യുടെ നൂറ്റിയൊന്നു ദിവസവും പുറത്തു നിൽക്കുന്നവർക്ക് ലഭിക്കുന്ന ‘കൽക്കത്തിന്റെ’ പങ്കു കാത്തു പാത്തുണ്ണിയും, കാളിക്കുട്ടിയും, ലക്ഷ്മിയും മറിയകുട്ടിയമ്മാമയും വാക്കു തർക്കത്തിലാണ്. മരുന്ന് ശാലയുടെ പുറം ഭിത്തി ചാരി അപ്പൂട്ടിയും ഈ വഴക്കിന് ആക്കം കൂട്ടുന്നുണ്ട്. അന്തരീക്ഷം […]



