LIMA WORLD LIBRARY

സബർമതി ഗീതം – ബിന്ദു. കെ.എം.

മാനവരാശിയ്ക്കായ് സത്യസന്ദേശത്തിൻ
മധുരം പകർന്നൊരു മഹാത്മാവേ!

സത്യമാർഗ്ഗങ്ങളാം പുണ്യ ഗ്രന്ഥങ്ങൾ തൻ
സർഗ്ഗ ചൈതന്യം പകർന്ന നാഥാ

കത്തിയ വാറിലെ പോർബന്തറോ നിൻ
പുണ്യ ജൻമത്താൽ പവിത്രമായി

ത്യാഗസ്വരൂപനാം ബാപ്പുജി തന്നുടെ
നീതിസാരങ്ങളെങ്ങും മുഴങ്ങിടുന്നു !

നാടിന്റെ നൻമയ്ക്കായ് സർവ്വം ത്യജിച്ചും
സത്യമാം പാതയിൽ മുമ്പേ ഗമിച്ചും

രഘുരാമ ഗീതസങ്കീർത്തനം പാടിയും
ഈശോ രണപാദത്തിൽ മുട്ടിപ്പായും

ജീവിതം സത്യ വേദപുസ്തകമാക്കിയ
ത്യാഗ പുരുഷനാം മഹാത്മാവേ…

സബർമതീ തീരമണഞ്ഞാ മഹാത്മാവിന്നു
ബാഷ്പാ oബു പൂക്കളർപ്പിയ്ക്കുന്നു ഞാൻ .

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px