അബുദാബി: യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയില്‍ പ്രവേശിക്കാനുള്ള നിബന്ധനകളില്‍ മാറ്റം. ചൊവ്വാഴ്‍ചയാണ് ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് അധികൃതര്‍ പുറത്തിറക്കിയത്. രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിബന്ധനകളില്‍ മാറ്റം വരുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
കൊവിഡ് പ്രതിരോധ വാക്സിനുകളെടുത്തിട്ടുള്ളവര്‍ മറ്റ് എമിറ്റേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുമ്പോള്‍ അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണം. വാക്സിനെടുത്തിട്ടില്ലാത്തവര്‍ 96 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലമാണ് ഹാജരാക്കേണ്ടത്. പുതിയ നിബന്ധനകള്‍ ഡിസംബര്‍ 30 ചൊവ്വാഴ്‍ച മുതല്‍ പ്രാബല്യത്തില്‍ വരും.













