LIMA WORLD LIBRARY

മാറാത്ത ശീലം – റോബിൻ പള്ളുരുത്തി

പലരോടായ് കുറ്റം പറഞ്ഞവർക്കറിയില്ല , താൻ പറഞ്ഞ കഥയുടെ യാഥാർത്ഥ്യമെന്തെന്ന്, ഏതോ വിഷം തീണ്ടിയ മനസ്സിൽ തളിരിട്ട, ദുഷിച്ച ചിന്തകളത്രയും വായ്മൊഴികളായ് , പുതിയ വാർത്തയായ് ചെവികളിൽ വീഴുമ്പോൾ , കേട്ടവർ കൂട്ടമായ് ആർത്തുചിരിപ്പൂ , ഒരുവൻ രഹസ്യമായ് ചെയ്ത, അപരാധമെന്തോ അറിഞ്ഞപോലെ .. മാന്യനാമൊരുവന്റെ മുഖമൂടിയെന്തോ അഴിഞ്ഞപോലെ, ദൂതകാലചരിത്രത്തിലും , നിജസ്ഥിതി വ്യത്യസ്തമല്ലെങ്കിലും, പഴയ വീഞ്ഞിപ്പോൾ വിപണിയിൽ, പുതിയ കുപ്പിയിലാണെന്നപോൽ, പുതിയ കഥകൾ പെരുകുന്നു മണ്ണിതിൽ നിത്യം, സത്യത്തിൻ ന്യായത്തിൻ കണ്ണുകെട്ടാൻ , അസത്യത്തെ തിളങ്ങുന്ന, […]

യുക്രെയ്ൻ: യുദ്ധഭീതിയിൽ കിഴക്കൻ യൂറോപ്പ്; സേനയെ സജ്ജമാക്കി നാറ്റോയും യുഎസും

ബ്രസൽസ് ∙ റഷ്യ യുക്രെയ്ൻ ആക്രമിക്കുമെന്ന ആശങ്ക ശക്തമായതോടെ കിഴക്കൻ യൂറോപ്പിലേക്ക് കൂടുതൽ സൈന്യത്തെ വിന്യസിക്കുമെന്നു പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) അറിയിച്ചു. കൂടുതൽ യുദ്ധക്കപ്പലുകളും പോർവിമാനങ്ങളും അയയ്ക്കും. ആക്രമണനീക്കമില്ലെന്നു വ്യക്തമാക്കിയ റഷ്യ, നാറ്റോയുടേതു സംഘർഷം വർധിപ്പിക്കുന്ന നടപടിയാണെന്നു കുറ്റപ്പെടുത്തി. യുക്രെയ്നിലെ എംബസി ഉദ്യോഗസ്ഥരുടെ കുടുംബങ്ങളോടു രാജ്യം വിടാൻ യുഎസ് നിർദേശിച്ചിരുന്നു. ഏതാനും എംബസി ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും പിൻവലിക്കുകയാണെന്നു യുകെയും വ്യക്തമാക്കി. യുക്രെയ്ൻ അതിർത്തിയിൽ ആഴ്ചകളായി ഒരു ലക്ഷത്തോളം റഷ്യൻ സൈനികരാണു […]

നാടുകടത്തലിനെതിരെ അസാൻജിന് അപ്പീൽ നൽകാം

ലണ്ടൻ ∙ തന്നെ യുഎസിനു കൈമാറാനുള്ള ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനു ബ്രിട്ടിഷ് സുപ്രീം കോടതി അനുമതി നൽകി. യുഎസ് സൈനിക, നയതന്ത്ര രഹസ്യരേഖകൾ പുറത്തുവിട്ടതിനു ചാരവൃത്തി ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കു വിചാരണ നേരിടുന്ന അസാൻജിനെ കൈമാറാൻ ലണ്ടൻ ഹൈക്കോടതി കഴിഞ്ഞ മാസമാണ് ഉത്തരവിട്ടത്. English Summary: WikiLeaks Founder Julian Assange Wins Permission To Appeal US Extradition Decision

പാതിരാത്രിയിലും സിറ്റിങ്; കപ്പലിന്റെ യാത്ര തടഞ്ഞ് ഹൈക്കോടതി: അപൂർവം

കൊച്ചി തുറമുഖത്തുള്ള ചരക്കുകപ്പലിന്റെ യാത്ര തടഞ്ഞ് ഹൈക്കോടതി. ആദ്യമായി രാത്രിയില്‍ കേരള ഹൈക്കോടതി സിറ്റിങ് നടത്തിയത്. കപ്പലിന് വെള്ളം നല്‍കിയ കൊച്ചിയിലെ കമ്പനിക്ക് ഉടന്‍ രണ്ടരക്കോടി രൂപ നല്‍കണമെന്ന് ഉത്തരവായി. ഇല്ലെങ്കില്‍ രണ്ടാഴ്ചയ്ക്കകം എംവി ഓഷ്യന്‍ റേസ്  കപ്പല്‍ ഹര്‍ജിക്കാരന് ലേലം ചെയ്യാം. ഇന്ന് പുലര്‍ച്ചെയുള്ള യാത്ര തടഞ്ഞ് ഉത്തരവിട്ടത് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ്.

യാത്രക്കിടെ പതിവില്ലാത്ത ശബ്ദം; ബസ് ഓടിയത് ഒരു ചക്രമില്ലാതെ; സംഭവിച്ചത്..

പിന്നിലെ ഒരു ചക്രമില്ലാതെ കെ.എസ്.ആര്‍‌.ടി.സി ബസ് സര്‍വീസ് നടത്തിയ  സംഭവത്തില്‍ 7 ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. മലപ്പുറം നിലമ്പൂര്‍ ഡിപ്പോയിലെ ജീവനക്കാര്‍ക്കെതിരെയാണ് നടപടി. എന്നാല്‍ വീഴ്ചക്ക് കാരണക്കാരായ ചില ഉദ്യോഗസ്ഥരെ ഒഴിവാക്കുകയും ചിലരെ കുറ്റക്കാരാക്കാനും ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി യൂണിയനുകള്‍ രംഗത്തെത്തിയിട്ടുണ്ട് കഴിഞ്ഞ ഒക്ടോബര്‍ 7ന് നിലമ്പൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസിന്‍റെ ഇടത് പിന്‍ഭാഗത്തെ ഒരു ചക്രം ഇല്ലാതെയാണ്  സര്‍വീസ് ആരംഭിച്ചത്. യാത്രക്കിടെ പതിവില്ലാത്ത ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് ഒരു ചക്രമില്ലെന്ന് അറിയുന്നത്. ഇതോടെ മഞ്ചേരിയില്‍ […]

വിദ്യാഭ്യാസ സ്ഥാപങ്ങളിൽ ഹാജർ നില 40 ശതമാനത്തിൽ കുറവെങ്കിൽ രണ്ടാഴ്ച അടച്ചിടും

സ്കൂളുകളിലും കോളേജുകളിലും തുടർച്ചയായി മൂന്ന് ദിവസത്തെ വിദ്യാർത്ഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം ക്ലസ്റ്റർ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ  അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ജില്ലകളിലെ കോവിഡ് വ്യാപനം കണക്കാക്കുന്നതിന്  സ്വീകരിച്ച എ.ബി.സി വർഗീകരണം നാളെ മുതൽ പ്രാബല്യത്തിൽ വരും. സെറിബ്രൽ പാൾസി, ഓട്ടിസം രോഗങ്ങൾ ഉള്ള കുട്ടികളുടെ മാതാപിതാക്കളിൽ ഒരാളെ വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാൻ  അനുമതി നൽകും. സംസ്‌ഥാനത്ത്  കോവിഡ് […]

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് ഐജി സി.നാഗരാജു ഉള്‍പ്പെടെ പത്തുപേര്‍ക്ക് പൊലീസ് മെഡല്‍ ഉണ്ട്. അര്‍ഹരായവര്‍:  DySP: മുഹമ്മദ് കബീര്‍ റാവുത്തര്‍, വേണുഗോപാലന്‍, ബി.കൃഷ്ണകുമാര്‍, ഡപ്യൂട്ടി കമന്‍ഡാന്‍റ് ശ്യാം സുന്ദര്‍, എസ്.പി.ജയശങ്കര്‍ രമേശ് ചന്ദ്രന്‍, എ.സി.പി: ജി.എം കൃഷ്ണന്‍കുട്ടി, എസ്.ഐ: സാജന്‍ കെ.ജോര്‍ജ്, എ.എസ്.ഐ: ശശികുമാര്‍ ലക്ഷ്മണന്‍, സിപിഒ:  ഷീബ കൃഷ്ണന്‍കുട്ടി