LIMA WORLD LIBRARY

മാറാത്ത ശീലം – റോബിൻ പള്ളുരുത്തി

പലരോടായ് കുറ്റം
പറഞ്ഞവർക്കറിയില്ല ,
താൻ പറഞ്ഞ കഥയുടെ
യാഥാർത്ഥ്യമെന്തെന്ന്,

ഏതോ വിഷം തീണ്ടിയ
മനസ്സിൽ തളിരിട്ട,
ദുഷിച്ച ചിന്തകളത്രയും
വായ്മൊഴികളായ് ,
പുതിയ വാർത്തയായ്
ചെവികളിൽ വീഴുമ്പോൾ ,

കേട്ടവർ കൂട്ടമായ്
ആർത്തുചിരിപ്പൂ ,
ഒരുവൻ രഹസ്യമായ് ചെയ്ത,
അപരാധമെന്തോ അറിഞ്ഞപോലെ ..
മാന്യനാമൊരുവന്റെ മുഖമൂടിയെന്തോ
അഴിഞ്ഞപോലെ,

ദൂതകാലചരിത്രത്തിലും ,
നിജസ്ഥിതി വ്യത്യസ്തമല്ലെങ്കിലും,
പഴയ വീഞ്ഞിപ്പോൾ വിപണിയിൽ,
പുതിയ കുപ്പിയിലാണെന്നപോൽ,

പുതിയ കഥകൾ പെരുകുന്നു
മണ്ണിതിൽ നിത്യം,
സത്യത്തിൻ ന്യായത്തിൻ
കണ്ണുകെട്ടാൻ ,
അസത്യത്തെ തിളങ്ങുന്ന,
സത്യമാക്കീടുവാൻ .

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px