LIMA WORLD LIBRARY

യാത്രക്കിടെ പതിവില്ലാത്ത ശബ്ദം; ബസ് ഓടിയത് ഒരു ചക്രമില്ലാതെ; സംഭവിച്ചത്..

പിന്നിലെ ഒരു ചക്രമില്ലാതെ കെ.എസ്.ആര്‍‌.ടി.സി ബസ് സര്‍വീസ് നടത്തിയ  സംഭവത്തില്‍ 7 ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. മലപ്പുറം നിലമ്പൂര്‍ ഡിപ്പോയിലെ ജീവനക്കാര്‍ക്കെതിരെയാണ് നടപടി. എന്നാല്‍ വീഴ്ചക്ക് കാരണക്കാരായ ചില ഉദ്യോഗസ്ഥരെ ഒഴിവാക്കുകയും ചിലരെ കുറ്റക്കാരാക്കാനും ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി യൂണിയനുകള്‍ രംഗത്തെത്തിയിട്ടുണ്ട്

കഴിഞ്ഞ ഒക്ടോബര്‍ 7ന് നിലമ്പൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസിന്‍റെ ഇടത് പിന്‍ഭാഗത്തെ ഒരു ചക്രം ഇല്ലാതെയാണ്  സര്‍വീസ് ആരംഭിച്ചത്. യാത്രക്കിടെ പതിവില്ലാത്ത ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് ഒരു ചക്രമില്ലെന്ന് അറിയുന്നത്. ഇതോടെ മഞ്ചേരിയില്‍ യാത്ര അവസാനിപ്പിച്ചു. ഈ ബസിന്‍റെ ഒരു ചക്രം അഴിച്ചെടുത്ത് മറ്റൊരു സൂപ്പര്‍ ഫാസ്റ്റില്‍ ഘടിപ്പിച്ചതാണ് പ്രശ്നമായത്. ഈ വിവരം ലോഗ് ഷീറ്റില്‍ രേഖപ്പെടുത്തിയുമില്ല. സര്‍വീസ് ആരംഭിക്കും മുന്‍പെ ടയറുകളും ഇന്ധനവും ഡ്രൈവര്‍ പരിശോധിക്കണമെന്ന നിബന്ധനയും പാലിച്ചില്ല. കണ്ടക്ടറും ശ്രദ്ധിച്ചില്ല. നിലമ്പൂര്‍ ഡിപ്പോയിലെ മെക്കാനിക്കുകളായ കെ.പി. സുകുമാരന്‍, കെ. അനൂപ്, കെ.ടി.അബ്ദുല്‍ ഗഫൂര്‍, ഇ. രഞ്ജിത്ത്, കുമാര്‍, എ.പി. ടിപ്പു മുഹസിന്‍, ടയര്‍ ഇന്‍സ്പെക്ടര്‍ എന്‍. അബ്ദുല്‍ അസീസ്, വെഹിക്കിള്‍ സൂപ്പര്‍വൈസറുടെ ചുമതലയുളള കെ. സുബ്രഹ്മണ്യന്‍ തുടങ്ങിയവരേയാണ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിജിലന്‍സ് സസ്പെന്‍ഷന്‍ഡ് ചെയ്തത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px