LIMA WORLD LIBRARY

മുണ്ടു പറിച്ചു തലയില്‍ കെട്ടാം! – കെ. ആർ. പ്രമോദ്

പാന്റ് ഒരു പാമ്പിനെപ്പോലെയാണ്. സാധാരണക്കാരിൽ ഒരു ഭയവും ഭക്തിയും ജനിപ്പിക്കും. നാട്ടുമ്പുറത്ത് പാന്റിട്ട അപരിചിതനെക്കണ്ടാൽ ആരും ഒന്നു നോക്കിപ്പോകും. ആരാണ് ഈ മാന്യൻ എന്നാവും നമ്മുടെ വിചാരം. പാന്റും ഷർട്ടും മാന്യതയുടെ ലക്ഷണമാണ്. മാന്യത വിലയ്ക്കു മേടിക്കാൻ സാധിക്കില്ലെങ്കിലും മാന്യതയുടെ അടയാളങ്ങൾ കടയിൽ വാങ്ങാൻ കിട്ടും. മികച്ച വേഷങ്ങൾ ചെറിയ വിലയ്ക്കു കിട്ടുന്ന സൂപ്പർമാർക്കറ്റുകൾ ഉണ്ട്. മുഖംമൂടികളും കണ്ണടകളും അവിടെ ലഭിക്കും മാതാപിതാക്കളെ മാറി വാങ്ങാൻ സാധിക്കുന്ന ഷോപ്പിംഗ് ഉത്സവങ്ങൾ പോലും ഇന്ന് പലയിടങ്ങളിലും ഉണ്ടത്രെ! പണം […]

മഴ തോർന്ന നേരം – സുജ ശശികുമാർ

രാത്രിമഴ പെയ്തൊന്നു തോർന്ന നേരം ഇലച്ചാർത്തിലൂടുറ്റി വീഴും മഴത്തുള്ളികൾ… വെള്ളി മണിമുത്ത് കിലുങ്ങുമ്പോൾ കിലുങ്ങി വീണു അതിന്നെന്റെ ഹൃദയത്തിൻ താളമായി ഒരു നൊമ്പരത്തിൻ രാഗമായ് പെയ്തിറങ്ങി… ഇന്നെന്റെ പൂവാടി പൂത്തു നിൽക്കെ പൂക്കൾ നനഞ്ഞു കൊഴിയുന്നു മഴയിലാകെ… കുളിരുകോരിച്ചൊരിഞ്ഞകത്തളത്തിൽ ഞാനും പുതപ്പൊന്നു മാറ്റാതെ കിടന്നിരുന്നു… പുറത്തുനിന്നേതോ പക്ഷിതൻ കരച്ചിൽ കേട്ടു പതുക്കെ ഞാനെത്തി നോക്കി ജനാലതൻ പഴുതിലൂടെ… കണ്ടു ഞാനരണ്ട വെളിച്ചത്തിൽ ഒരു തള്ളക്കിളിയാകെ നനഞ്ഞു നിൽപ്പു… അതിൻ മേനിയിൽനിന്നാകെ വെള്ളം ഇറ്റിറ്റു വീണു കൂട്ടിലുണ്ടായിരുന്ന കുഞ്ഞിക്കിളി […]

അന്നത്തെ അയൽവാസിയും ഇന്നത്തെ അയൽവാസിയും… – ഉല്ലാസ് ശ്രീധർ

നാലാം ക്ലാസിൽ പഠിക്കുന്ന ഒരു ദിവസം എനിക്ക് പള്ളിക്കൂടത്തിൽ പോകാനൊരു മടി… കൂട്ടുകാരോട് കഥ പറഞ്ഞു പള്ളിക്കൂടത്തിലേക്ക് നടക്കുമ്പോഴും എങ്ങനെ കള്ളം പറഞ്ഞ് തിരിച്ചു പോകാമെന്നതിനെ കുറിച്ചാണ് എന്റെ ചിന്ത മുഴുവനും… കാരണം…, അമ്മയുടെ അനുജത്തിയായ, എന്റെ വലിയ ചിറ്റയുടെ കല്യാണ വിരുന്നിന്റെ ഭാഗമായി വീട്ടിൽ കോഴിയിറച്ചിയും പായസവും വെക്കുന്നുണ്ട്… വൈകുന്നേരമാകുമ്പോൾ പായസം തീർന്നു പോകുമോ എന്ന വേവലാതിയുമായി നടന്നു നടന്ന് ഒന്നാമത്തെ ഗ്രൗണ്ടിനടുത്തെത്തിയതും എനിക്ക് പെട്ടെന്ന് വയറു വേദന തുടങ്ങി… സഹിക്കാൻ കഴിയാത്ത വേദനയോടെ ഞാൻ […]

ബ്രിട്ടിഷ് രാജസിംഹാസനത്തിൽ 70 വർഷം; എലിസബത്ത്, നിത്യരാജ്ഞി!

ലണ്ടൻ ∙ ഏറ്റവും കൂടുതൽ കാലം ബ്രിട്ടിഷ് രാജസിംഹാനത്തിലിരുന്ന വ്യക്തിയെന്ന റെക്കോർഡ് സ്വന്തമായുള്ള എലിസബത്ത് രാജ്‍ഞി ഇന്ന് മറ്റൊരു നാഴികക്കല്ലു കൂടി പിന്നിടുന്നു – രാജപദവിയുടെ സപ്തതി. 1952 ഫെബ്രുവരി ആറിന് രാജ്ഞിയായ എലിസബത്തിന് ഇപ്പോൾ 95 വയസ്സുണ്ട്. പിതാവ് ജോർജ് ആറാമന്റെ ചരമദിനം കൂടിയായതിനാൽ ഇന്ന് 70–ാം വാർഷികാഘോഷങ്ങളില്ല. ജൂണിൽ 4 ദിവസം നീളുന്ന പൊതു ആഘോഷച്ചടങ്ങുകളുണ്ടാകും. 63 വർഷം രാജ്ഞിയായിരുന്ന വിക്ടോറിയയുടെ റെക്കോർഡ് 7 വർഷം മുൻപ് എലിസബത്ത് മറികടന്നു. പല യൂറോപ്യൻ നാടുകളിലെയും […]

ഒരു നിമിഷം എല്ലാം തകർന്നു; അദാനിക്കും അംബാനിക്കും പിന്നിലായി സക്കർബർഗ്

ഓഹരി വിപണിയില്‍ ഒരൊറ്റ ദിവസത്തെ ഇടിവിൽ ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിനുണ്ടായത് വൻ നഷ്ടമാണ്. ഇതേത്തുടര്‍ന്ന് രണ്ട് ഇന്ത്യന്‍ ബിസിനസ് രാജാക്കന്മാര്‍ ലോകത്തെ ധനികരുടെ പട്ടികയില്‍ സക്കർബര്‍ഗിനെ മറികടക്കുകയും ചെയ്തു. മണികണ്ട്രോള്‍ ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയും സക്കര്‍ബര്‍ഗിനെക്കാള്‍ മെച്ചപ്പെട്ട റാങ്കിങ്ങിലെത്തി. നിലവില്‍ സക്കര്‍ബര്‍ഗിന് ഏകദേശം 8,500 കോടി ഡോളറാണ് ആസ്തിയെന്ന് ഫോര്‍ബ്‌സ് പറയുന്നു. മറ്റൊരു രസകരമായ വസ്തുത ധനികരുടെ പട്ടികയില്‍ അംബാനിയേക്കാള്‍ ഒരു […]

ആദ്യമായി അന്ന് ഞാന്‍ കടല്‍ കണ്ടു; കലക്ടറാകണം; സ്പോണ്‍സറെ വേണം’

ഒരു ദിവസത്തിന്‍റെ പകുതി കോളജിലും ബാക്കി വീട്ടിലും. അതും വീല്‍ചെയറില്‍. ഇതാണ് ത്രേസ്യ നിമില എന്ന പെണ്‍കുട്ടിയുടെ ജീവിതം. എന്നാല്‍ മനസിലുള്ള ആഗ്രഹങ്ങള്‍ നടന്നപ്പോള്‍ അതും മോഡലായി തിളങ്ങിപ്പോഴുള്ള സന്തോഷം അത്ര സ്പെഷ്യലാണ് ത്രേസ്യയ്ക്ക്. മോഡലാകണമെന്നതിനുപരി ഇതുവരെ കടല്‍ കാണാതിരുന്ന തന്നെ പുറത്തിറക്കിയപ്പോഴുള്ള ആ ചിരി ഏറെ പ്രതീക്ഷകള്‍ നല്‍കുന്നു. മുന്നോട്ട് തനിക്ക് എന്താകണമെന്നും അതില്‍ എല്ലാവരുടെയും സഹായം വേണമെന്നും ത്രേസ്യ പറയുന്നു. തേവര എസ്.എച്ച്. കോളജിലെ സോഷ്യോളജി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ഞാന്‍. മേക്കപ്പ് ചെയ്ത് […]

വീട്ടുപറമ്പിൽനിന്ന് സ്വർണനിധി കണ്ടെത്തി

കോട്ടയ്ക്കൽ∙ വീട്ടുപറമ്പിൽനിന്ന് സ്വർണനിധി കണ്ടെത്തി. പൊൻമള മണ്ണഴി തെക്കേമുറി പുഷ്പരാജിന്റെ വീട്ടുവളപ്പിൽ തെങ്ങിന് തടം തുറക്കുന്നതിനിടെയാണ് തൊഴിലുറപ്പ് തൊഴിലാളികൾ നാണയങ്ങളുടെയും മറ്റും രൂപത്തിലുള്ള നിധി കണ്ടെടുത്തത്. തുടർന്ന് ഗൃഹനാഥനെ ഏൽപ്പിച്ചു. പുരാവസ്തു വകുപ്പ് ഏറ്റെടുത്ത നിധി ജില്ലാ ട്രഷറിയിലേക്കു മാറ്റി. ഇതുസംബന്ധിച്ച് പുരാവസ്തു വകുപ്പ് കൂടുതൽ അന്വേഷണം നടത്തും. പൊലീസും സ്ഥലത്തെത്തിയിരുന്നു.

ഇന്ത്യയുടെ സ്വന്തം വാനമ്പാടി ഭാരതരത്നം ലതാ മങ്കേഷ്കർ വിടവാങ്ങി

മുംബൈ: അനശ്വരമായ സ്വരമാധുര്യം കൊണ്ട് ഒരു ജനതയുടെ മുഴുവൻ മനം നിറച്ച സംഗീത ഇതിഹാസം- ഇന്ത്യയുടെ സ്വന്തം വാനമ്പാടി ഭാരതരത്നം ലതാ മങ്കേഷ്കർ(92) വിടവാങ്ങി. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. പ്രണയവും വിരഹവും ആനന്ദവും അങ്ങനെ ഇന്ത്യക്കാരുടെ വികാരവിക്ഷോഭങ്ങളെയും അനുഭൂതികളേയും ആ സ്വരം പ്രതിനിധാനം ചെയ്തു. ‘രഹേ നാ രഹേ ഹം മഹ്കാ കരേംഗേ ബൻകെ കലി ബൻ കെ സബാ…’……(ജീവിച്ചിരുന്നാലും ഇല്ലെങ്കിലും ഒരു പൂച്ചെണ്ടായും പൂന്തെന്നലായും ഞാൻ സുഗന്ധം പൊഴിച്ചുകൊണ്ടിരിക്കും). പണ്ടെന്നോ […]

അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്; ഇന്ത്യയുടെ അഞ്ചാം ലോകകപ്പ് കിരീടം

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചു. അഞ്ചാം തവണയാണ് ഇന്ത്യ കൗമാരകിരീടം ചൂടിയത്. അനായാസമായ ചേസിലൂടെ കപ്പടിച്ച് ഇന്ത്യയുടെ വണ്ടര്‍ ബോയ്സ് കലിപ്പ് തീര്‍ത്തു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രാജ് ബാവയുടെയും രവി കുമാറിന്റെയും മുന്നില്‍ കീഴടങ്ങുന്നതാണ് ഫൈനലില്‍ കണ്ടത്. രാബ് ബാവ അഞ്ചും രവി കുമാര്‍ നാല് വിക്കറ്റും വീഴ്ത്തി. 44.5 ഓവറില്‍ 189ന് ഇംഗ്ലണ്ട് പുറത്തായി. കിരീടം ലക്ഷ്യമാക്കി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഇന്നിങ്സിലെ രണ്ടാം […]