LIMA WORLD LIBRARY

ആദ്യമായി അന്ന് ഞാന്‍ കടല്‍ കണ്ടു; കലക്ടറാകണം; സ്പോണ്‍സറെ വേണം’

ഒരു ദിവസത്തിന്‍റെ പകുതി കോളജിലും ബാക്കി വീട്ടിലും. അതും വീല്‍ചെയറില്‍. ഇതാണ് ത്രേസ്യ നിമില എന്ന പെണ്‍കുട്ടിയുടെ ജീവിതം. എന്നാല്‍ മനസിലുള്ള ആഗ്രഹങ്ങള്‍ നടന്നപ്പോള്‍ അതും മോഡലായി തിളങ്ങിപ്പോഴുള്ള സന്തോഷം അത്ര സ്പെഷ്യലാണ് ത്രേസ്യയ്ക്ക്. മോഡലാകണമെന്നതിനുപരി ഇതുവരെ കടല്‍ കാണാതിരുന്ന തന്നെ പുറത്തിറക്കിയപ്പോഴുള്ള ആ ചിരി ഏറെ പ്രതീക്ഷകള്‍ നല്‍കുന്നു. മുന്നോട്ട് തനിക്ക് എന്താകണമെന്നും അതില്‍ എല്ലാവരുടെയും സഹായം വേണമെന്നും ത്രേസ്യ പറയുന്നു.

തേവര എസ്.എച്ച്. കോളജിലെ സോഷ്യോളജി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ഞാന്‍. മേക്കപ്പ് ചെയ്ത് ഫോട്ടോസും വിഡിയോയും എടുക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഒരു ദിവസം എന്‍റെ ടീച്ചര്‍ ആദില കബീര്‍ എനിക്കൊരു വിഡിയോ കാണിച്ച് തന്നു. അതില്‍ എന്നെ പോലൊരു കുട്ടി മോഡലിങ്ങ് ചെയ്യുന്നൊരു വിഡിയോ കണ്ടു. അങ്ങനെ ഞാന്‍ ടീച്ചറോട് എന്‍റെ ആഗ്രഹം പറഞ്ഞ് മെസേജയച്ചു. ടീച്ചര്‍ എന്‍റെ ഫോട്ടോ ഫോട്ടോഷൂട്ട് ചെയ്യുന്നവര്‍ക്ക് അയച്ചുകൊടുത്തു. അവര്‍ക്ക് ഫോട്ടോസ് കണ്ട് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് മോഡലാകാനുള്ള അവസരം വരുന്നത്. രാവിലെ ഏഴുമണിക്ക് ഷൂട്ട് തുടങ്ങിയിട്ട് വൈകീട്ട് ഏഴുമണിയായപ്പോഴേക്കും കഴിഞ്ഞു.  കഴിഞ്ഞ ഡിസംബറിനു മുന്‍പാണ് ഫോട്ടോഷൂട്ട് നടന്നത്. ബീച്ച് കാണാന്‍ എനിക്ക് ഇഷട്മാണ്. ഇതുവരെ ഞാന്‍ ബീച്ച് കണ്ടിട്ടില്ല. ആ ഒരു ആഗ്രഹം പറഞ്ഞപ്പോഴാണ് ഫോര്‍ട്ട്കൊച്ചിയില്‍വച്ച് ഷൂട്ട് ചെയ്യാമെന്ന തീരുമാനവും എടുത്തത്. അങ്ങനെ എനിക്ക് ബീച്ച് കാണാന്‍ പറ്റി. ആ ദിവസത്തില്‍ ഭയങ്കര ഹാപ്പിയായിരുന്നു. ഇനി ഇങ്ങനെ ഒരു ദിവസം ഉണ്ടാകുമോ എന്ന് അറിയില്ല. അത്രയ്ക്ക് സ്പെഷ്യലായിരുന്നു. ബീച്ചിലെ ഫോട്ടോഷൂട്ടിനെക്കുറിച്ച് ത്രേസ്യ പറഞ്ഞുനിര്‍ത്തി.

മോഡലിങ്ങ് തുടരാനും സിവില്‍സര്‍വീസ് എഴുതി കലക്ടറാകണമെന്നും ആഗ്രഹമുണ്ട്. അതിനായി സ്പോണ്‍സറെ കിട്ടിയാലേ മുന്നോട്ടു പോകൂവെന്ന് ത്രേസ്യ പറഞ്ഞു. ‘പ്രസംഗിക്കാനും ഇഷ്ടമാണ്. ഇത് കൂടുതല്‍ നേരം ചെയ്ത് റെക്കോര്‍ഡ് നേടാനും ശ്രമിക്കുന്നു. കോളജില്‍ നിന്നും വീട്ടില്‍ നിന്നുമെല്ലാം എല്ലാത്തിനും സപ്പോര്‍ട്ടാണ്. മനസിലെ ആഗ്രഹം സാധിച്ച സന്തോഷമാണ് ഫോട്ടോഷൂട്ടിലും കാണുന്നത്. ശാരീരിക ബുദ്ധിമുട്ട് മാത്രമേയുള്ളൂ. എന്തും ചെയ്യാന്‍ തനിക്ക് താല്‍പര്യമാണെന്ന് ത്രേസ്യ പറഞ്ഞു.

അടുത്തിടെയിറങ്ങിയ ഹൃദയം സിനിമയുടെയും വരാനിരിക്കുന്ന ബറോസ് സിനിമയുടെയും സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റ് ജസീന കടവിലാണ് ത്രേസ്യയെ  മേക്കപ്പ് ചെയ്തത്.  ജസീനയുടെ കാറ്റലിസ്റ്റ് സ്കോളേഴ്സ് മേക്കോവർ സീരീസിന്റെ ഭാഗമായി നടന്ന ഫോ‌ട്ടോഷൂ‌ട്ടിലാണ് ത്രേസ്യ പങ്കാളിയായത്. കടലിരമ്പുന്നത് കണ്ട് ത്രേസ്യയുടെ കണ്ണുകളും നിറയുന്നത് ഇന്ന് പുറത്ത് വന്ന് വിഡിയോയില്‍ കാണാം. പൊട്ടിപ്പൊളിഞ്ഞ ഭിത്തികള്‍ക്കിടെ നിറചിരിയോടെ ത്രേസ്യയിരിക്കുന്നു. നടന്നു നീങ്ങുന്ന സ്കൂള്‍കുട്ടികളെ നോക്കുമ്പോഴുള്ള അവളുടെ പ്രതീക്ഷയും പറയാതെ പറയുന്നു, ആ ചിരിയില്‍.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px