LIMA WORLD LIBRARY

അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്; ഇന്ത്യയുടെ അഞ്ചാം ലോകകപ്പ് കിരീടം

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചു. അഞ്ചാം തവണയാണ് ഇന്ത്യ കൗമാരകിരീടം ചൂടിയത്. അനായാസമായ ചേസിലൂടെ കപ്പടിച്ച് ഇന്ത്യയുടെ വണ്ടര്‍ ബോയ്സ് കലിപ്പ് തീര്‍ത്തു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രാജ് ബാവയുടെയും രവി കുമാറിന്റെയും മുന്നില്‍ കീഴടങ്ങുന്നതാണ് ഫൈനലില്‍ കണ്ടത്. രാബ് ബാവ അഞ്ചും രവി കുമാര്‍ നാല് വിക്കറ്റും വീഴ്ത്തി.

44.5 ഓവറില്‍ 189ന് ഇംഗ്ലണ്ട് പുറത്തായി. കിരീടം ലക്ഷ്യമാക്കി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഇന്നിങ്സിലെ രണ്ടാം പന്തില്‍ ഓപ്പണര്‍ അംഗ്ക്രിഷ് രഘുവംശിയെ നഷ്ടമായെങ്കിലും വൈസ് ക്യാപ്റ്റന്‍ ഷെയ്ക്ക് റഷീദിന്റെയും നിഷാന്ത് സിന്ധുവിന്റെയും അര്‍ധ സെഞ്ചുറികള്‍ ഇന്ത്യന്‍ ജയം അനായാസമാക്കി. മുഹമ്മദ് കെയ്ഫ്, വിരാട് കോലി, ഉന്‍മുക്ത് ചന്ദ്, പൃഥ്വി ഷാ എന്നിവര്‍ക്ക് ശേഷം കൗമാരകിരീടം ചൂടുന്ന അഞ്ചാം ക്യാപ്റ്റനായി യഷ് ദുള്‍.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px