റഷ്യന്‍ എണ്ണ ഇറക്കുമതി നിരോധിച്ച് അമേരിക്ക. പ്രസിഡന്റ് ജോ ബൈഡനാണ് പ്രഖ്യാപനം നടത്തിയത്. യുക്രെയ്ന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. രാജ്യത്ത് ഇന്ധനവില ഉയരാതിരിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് ബൈഡന്‍ പറഞ്ഞു. തീരുമാനമെടുത്തത് സഖ്യരാജ്യങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷമെന്നും ബൈഡൻ വ്യക്തമാക്കി.
അതേസമയം, യുക്രെയ്ന്‍ യുദ്ധം ഇന്ധനവിലയെ ബാധിക്കുമെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. യുദ്ധം മൂലം ഇന്ധന ക്ഷാമമുണ്ടാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കും. വിലയുടെ കാര്യത്തില്‍ പൊതുജന താല്‍പര്യം മുന്‍നിര്‍ത്തിയുള്ള നടപടിയുണ്ടാകും. ഇന്ധനവിലയെ തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത് ശരിയല്ല. പെട്രോളിന്‍റെയും ഡീസിലിന്റെയും വില തീരുമാനിക്കുന്നത് എണ്ണക്കമ്പനികളാണെന്നും മന്ത്രി പറഞ്ഞു.













