“ലിംഗ പദവി ,തുല്യത ,എന്ന മുദ്രാവാക്യത്തിലാണ് ഇത്തവണത്തെ അന്താരാഷ്ട്ര വനിതാദിനാഘോഷം .
1908 മാർച്ച് 8 ന് അമേരിക്കയിലെ ന്യൂയോർക്ക് പട്ടണത്തിലെ തുന്നൽ സൂചി നിർമ്മാണത്തൊഴിലാളികളായ ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ചു ,കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കാനും ,വോട്ടവകാശം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉയർത്തി ഐതിഹാസികമായ പ്രതിഷേധം നടത്തി തെരുവിലിറങ്ങി .ഈ പ്രതിഷേധത്തെ പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചപ്പോൾ നിരവധി സ്ത്രീകൾ മർദ്ദനങ്ങൾക്ക് ഇരയായി .അതിനെയെല്ലാം ചെറുത്തു പരാജയപ്പെടുത്തിയ സ്ത്രീമുന്നേറ്റം ലോക ശ്രദ്ധ പിടിച്ചുപറ്റി .
1910ൽ കോപ്പൻഹേഗണിൽ നടന്ന രണ്ടാം സോഷ്യലിസ്റ്റ് വിമൻസ് കോൺഫറൻസിലാണ് മാർച്ച് 8,പ്രതിഷേധ സമരത്തിന്റെ സ്മരണ നിലനിർത്താൻ ഈ ദിനം സാർവ്വദേശീയ വനിതാദിനമായി ആചരിക്കാനുള്ള ആഹ്വാനം ഉയർന്നത് .
സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കാനുള്ള ചെറുതും ,വലുതുമായ ഒട്ടേറെ പോരാട്ടങ്ങൾക്ക് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട് .
1975 ലാണ് ഐക്യരാഷ്ട്ര സഭ മാർച്ച് 8 അന്താരാഷ്ട്ര വനിത ദിനമായി പ്രഖ്യാപിച്ചത് .
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ (AIDWA) അന്താരാഷ്ട്ര വനിതാദിനാഘോഷം സംഘടിപ്പിച്ചത്
“വിദ്യാഭ്യാസവും തൊഴിലും നമ്മുടെ അവകാശം .
തുല്യതയ്ക്കായി പോരാടുക .
മതനിരപേക്ഷ ഇന്ത്യ വീണ്ടെടുക്കുക .
എന്നീ മുദ്രാവാക്യം
ഉയർത്തിയാണ് .
സ്ത്രീ ലിംഗപരമായ തൊഴിൽ വിവേചനം
——————————-
വിവിധ തുറകളിൽ വിവിധ തരത്തിലുള്ള ഉത്തരവാദിത്വങ്ങൾ സ്ത്രീ ഒരേ സമയം ഏറ്റെടുത്തു നടപ്പിലാക്കുമ്പോൾ പാരമ്പരാഗത മൂല്യങ്ങൾ അവളെ നിയന്ത്രിക്കുന്നു .വീടിന് പുറത്ത് വിവിധ മേഖലകളിൽ സ്‌തുത്യർഹമായി ജോലി ചെയ്യുന്ന സ്ത്രീകൾ തങ്ങളുടെ കുടുംബത്തിൽ നിർവചിക്കപ്പെട്ടിട്ടുള്ള ജോലികൾ കൂടി മടി കൂടാതെ നിർവഹിക്കുന്നുവെന്നത് പരസ്യമായി അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത യാഥാർഥ്യമാണ് .
കേരളത്തിൽ സ്ത്രീ ശക്തി കലാജാഥ .
കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്ത്രീ ശക്തി കലാജാഥ .
സ്ത്രീധനത്തിനും സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിനുമെതിരെ കുടുംബശ്രീ സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരളം പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് സ്ത്രീ ശക്തി കലാജാഥ .
സ്ത്രീധനത്തിനെതിരായ സന്ദേശം സമൂഹത്തിന്റെ അടിത്തട്ടുവരെയെത്തിക്കുക എന്ന ലക്ഷ്യവുമായാണ്
ജാഥപര്യടനം .
കോഴിക്കോട് ,കൊച്ചി ,തിരുവനന്തപുരം മേഖല ജാഥകളിലായി 168
കലാകാരന്മാർ അണിനിരക്കും .
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ
മാർച്ച് 9മുതൽ 18വരെ ദിവസം 5വേദികളിലായി 700 ഇടങ്ങളിൽ കലാപരിപാടികൾ അവതരിപ്പിക്കും .
സ്ത്രീകൾക്ക് മാന്യതയും ഉന്നതപദവിയും കൽപ്പിക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യം .സാക്ഷരത ,ജനകീയാസൂത്രണം ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 50%സംവരണം സ്ത്രീകൾക്ക് ,കുടുംബശ്രീ ,ഹരിതസേന ,തുടങ്ങിയ ആശയങ്ങൾ നമ്മുടെ നാടിനെ വ്യത്യസ്തമാക്കി .
എന്നാൽ ഈ നേട്ടങ്ങൾക്കിടയിലും ഇതിന് വിരുദ്ധമായ സംഭവങ്ങൾ വിരളമല്ല .
ഒറ്റപ്പെട്ട വികൃത മനസ്സുകളെ നിയമം കൈകാര്യം ചെയ്യട്ടെ .
ജാതി -മത ,വർണ്ണ ,വർഗ ,രാഷ്ട്രീയ ,ഭേദമന്യേ സ്ത്രീയെന്ന സ്വത്വബോധത്തിൽ ഒരുമിക്കണം .
അതിനുള്ള ആർജ്ജവമുള്ള ഒരുമയുടെ ശബ്ദമാകണം പകുതി ആകാശത്തിനും പാതി ഭൂമിക്കും അവകാശികളായ സ്ത്രീ സമൂഹം .
ഈ വനിതാദിനവും
മതനിരപേക്ഷതയ്ക്കു വേണ്ടിയും ,തുല്യതയ്ക്കു വേണ്ടിയും നമ്മൾ വലിയ പോരാട്ടത്തിലേക്ക് പോകണമെന്ന തിരിച്ചറിവാണ് നൽകുന്നത് .
അതിന് ഊർജ്ജം പകരുന്നതാകട്ടെ
ഇത്തവണത്തെ
വനിതദിനം .












