പ്രിയപ്പെട്ട പെൺകുട്ടികളേ…,
നിങ്ങൾ വല്ലപ്പോഴും പത്രം വായിക്കുക…
വല്ലപ്പോഴും വാർത്താ ചാനലുകൾ കാണുക…
ഇന്നലെയും ഒരു കാമുകിയെ കാമുകൻ ലോഡ്ജിൽ കൊണ്ടു പോയി കഴുത്ത് ഞെരിച്ചു കൊന്നു…
പകലറിയാതെ,
രാത്രിയറിയാതെ,
മുഴുവൻ സമയവും മൊബൈൽ ഫോണിൽ തല കുഴിച്ചിട്ട് കാമുകനുമായി ചാറ്റ് ചെയ്ത് ജീവിച്ചാൽ ചതികൾ കണ്ടറിയാനോ കേട്ടറിയാനോ കഴിയില്ല…
വല്ലപ്പോഴും വാർത്തകൾ വായിക്കുക…
ഏതെങ്കിലുമൊരു കോന്തൻ ചിരിച്ചു കാണിക്കുമ്പോൾ അവനാണ് ലോകത്തിലെ ഏറ്റവും വലിയ
വിശ്വസ്തനും
മര്യാദക്കാരനും
സ്നേഹസമ്പന്നനും
എന്ന് ചിന്തിക്കാതിരിക്കുക…
ഉടുവസ്ത്രത്തിൽ തീ പിടിച്ച് ശരീരം വെന്തുരുകുമ്പോഴും തന്റെ നഗ്നത കാണാതിരിക്കാൻ ശ്രമിച്ചിരുന്ന പെണ്ണുങ്ങൾ ജീവിച്ചിരുന്ന ഒരു സംസ്കാരം ഈ നാടിന് ഉണ്ടായിരുന്നു…
ആ നാട്ടിലാണ് പ്രണയം ‘നടിച്ചെത്തുന്ന’ കാമുകന്റെ മൊബൈൽ കാമറക്ക് മുന്നിൽ യാതൊരു ഉളുപ്പുമില്ലാതെ നഗ്നത പകർത്താൻ നിന്നു കൊടുത്തിട്ട് പിന്നീട് കയറിൽ തൂങ്ങിയാടേണ്ടി വരുന്നത്…
ഈ വനിതാ ദിനത്തിൽ മലയാളി പെണ്ണുങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ…
വഞ്ചനയുള്ള പുഞ്ചിരിയുമായി വരുന്ന തെമ്മാടി കാമുകന്റെ മുന്നിൽ പണയം വെക്കാനുള്ളതല്ല നിങ്ങളുടെ ശരീരവും അഭിമാനവും ജീവിതവും…
അതിന്…,
വല്ലപ്പോഴെങ്കിലും ചതിക്കപ്പെടുന്ന സ്ത്രീകളുടെ വാർത്തകൾ കാണുകയും വായിക്കുകയും ചെയ്യുക…
കൊണ്ടറിയുന്നതിന് മുമ്പ് കണ്ടറിയാൻ ശ്രമിക്കുക…
കരുതലും കരുത്തുമായി സമസ്ത മേഖലകളിലും വനിതകൾക്കും വിജയിക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ
“‘വനിതാ ദിനാശംസകൾ”‘ നേരുന്നു…………………………………………..












