ബ്രസൽസ് ∙ വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ ശിക്ഷാനടപടികളെടുക്കാൻ സംവിധാനം നിർദേശിക്കുമെന്ന് യൂറോപ്യൻ യൂണിയൻ (ഇയു) ഫോറിൻ പോളിസി ചീഫ് ജോസെപ് ബോറെൽ. ഇത്തരം സ്ഥാപനങ്ങളുടെ സ്വത്തുക്കൾ മരവിപ്പിക്കൽ, ഇവ പ്രതിനിധാനം ചെയ്യുന്ന രാജ്യങ്ങളിലേക്കുള്ള ഗതാഗതം വിലക്കൽ തുടങ്ങിയ നടപടികളാണ് ആലോചിക്കുന്നത്. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇയു നീക്കം. റഷ്യ ടുഡെ, സ്പുട്നിക് തുടങ്ങിയ റഷ്യൻ മാധ്യമങ്ങൾ യുദ്ധത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകുന്നെന്നും ബോറെൽ ആരോപിച്ചു.
English Summary: EU to propose sanctions regime against disinformation













