സബ്സിഡി മണ്ണെണ്ണ നിലച്ചു; കടലിൽ പോകാനാവാതെ മൽസ്യത്തൊഴിലാളികൾ

മത്സ്യത്തൊഴിലാളികളുെട പെര്‍മിറ്റുളള വള്ളങ്ങള്‍ക്ക് സബ്സിഡി മണ്ണെണ്ണ വിതരണം ഒന്നരമാസത്തിലേറെയായി നിലച്ചു. സിവില്‍ സപ്ളൈസ് വഴിയുളള മണ്ണെണ്ണ നിലച്ചതോടെ പല വള്ളക്കാരും കടലില്‍പോക്ക് നിര്‍ത്തി. മത്സ്യഫെഡ് വഴി നടക്കുന്ന മണ്ണെണ്ണ വിതരണവും താളംതെറ്റിയതോടെ കടുത്ത പ്രതിസന്ധിയിലാണ് മത്സ്യബന്ധന മേഖല. ലീറ്ററിന് 25 രൂപ നിരക്കില്‍ മണ്ണെണ്ണ വിതരണം നടത്തുമെന്ന ബജറ്റ് പ്രഖ്യാപനവും പാഴ് വാക്കായി. പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിലെ പ്രഖ്യാപനം നടപ്പായില്ലെന്ന് മാത്രമല്ല, ഉള്ളത് കൂടി പോയ അവസ്ഥയിലാണ് മത്സ്യമേഖല. മണ്ണെണ്ണയൊഴിച്ച് സ്റ്റാര്‍ട്ടാക്കുന്നത് പതിവുപോലെ ആഴക്കടലിലേയ്ക്ക് പോകാനല്ല. […]
യുക്രെയ്നില്‍നിന്ന് 22,500 ഇന്ത്യക്കാർ മടങ്ങിയെത്തി: മന്ത്രി; ദൗത്യത്തെ പ്രശംസിച്ച് കോൺഗ്രസ്

യുക്രെയ്നില്‍നിന്ന് 22,500 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. സൂമിയിലെ രക്ഷാദൗത്യം സങ്കീര്‍ണമായിരുന്നുവെന്നും എസ്.ജയശങ്കര്‍ രാജ്യസഭയില്‍ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ രക്ഷാദൗത്യത്തെ കോണ്‍ഗ്രസ് പ്രശംസിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്നും സത്വര നടപടികളുണ്ടായെന്നു ആനന്ദ് ശർമ്മ പറഞ്ഞു. നവീൻ ശേഖരപ്പയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ എംബസി ശ്രമിക്കുന്നെന്നും മന്ത്രി സഭയെ അറിയിച്ചു. യുക്രെയ്ൻ യുദ്ധം ഊർജ മേഖലയിലും വിപണിയിലും സ്വാധീനമുണ്ടാക്കും. 18 രാജ്യങ്ങളിലെ 147 വിദേശ പൗരന്മാരെയും ഇന്ത്യ രക്ഷിച്ചെന്നും മന്ത്രി അറിയിച്ചു. യുക്രെയ്ൻ ഭരണകൂടത്തിന്റെ ഭാഗത്തുനുണ്ടായ പ്രസ്താവനകൾ ആശയക്കുഴപ്പമുണ്ടാക്കുന്നതായിരുന്നു. ആശങ്കപ്പെടേണ്ടെന്ന് യുക്രെയ്ൻ […]
ഹിജാബ് നിരോധനം ചോദ്യം ചെയ്തുളള ഹര്‍ജികള്‍ ഹൈക്കോടതി തളളി

ഹിജാബ് നിരോധനം ചോദ്യം ചെയ്തുളള ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതി തളളി. ഹിജാബ് ഇസ്്ലാമിന്റെ അവിഭാജ്യഘടകമല്ലെന്ന് കോടതി നിരീക്ഷിച്ചു. യൂണിഫോമിനെ വിദ്യാര്‍ഥികള്‍ക്ക് എതിര്‍ക്കാനാവില്ല. മൗലികാവകാശങ്ങളുടെ ന്യായമായ നിയന്ത്രണമാണ് യൂണിഫോം. കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിനെ അസാധുവാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അശ്വതിയുടെ നേതൃത്വത്തിലുള്ള വിശാല ബെഞ്ചാണ് വിധി പറഞ്ഞത്. ഉഡുപ്പി പി.യു കോളജില്‍ ഹിജാബ് ധരിച്ചുവന്നവരെ വിലക്കുക്കുകയും പ്രതിഷേധം ഉയരുകയും ചെയ്തതോടെയാണ് വിഷയം നിയമ പോരാട്ടങ്ങളിലേക്ക് എത്തിയത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ സുരക്ഷ […]
വീണ്ടും കോവിഡ് ഭീതി; 6 ദിനം കൊണ്ട് 6000 കിടക്കകൾ; ചൈനയിൽ ഉടനടി ആശുപത്രി

കോവിഡ് കേസുകൾ പൊടുന്നതെ വർദ്ധിച്ച സാഹചര്യത്തിൽ സജ്ജീകരണങ്ങൾ ശക്തമാക്കി ചൈന. ജിലിൻ എന്ന നഗരത്തിൽ താൽക്കാലികമായി ആശുപത്രി പണിഞ്ഞ് തുടങ്ങി. 6 ദിവസം കൊണ്ട് 6000 കിടക്കകളാണ് ഒരുക്കുന്നത്.ചൈനയിലെ വാർത്താ ഏജൻസിയാണ് വാർത്തയും വിഡിയോയും പുറത്ത് വിട്ടിരിക്കുന്നത്. വടക്കുകിഴക്കൻ ചൈനയിലെ ജിലിനിൽ ആശുപത്രി പണിയുന്നതിന്റെ വിഡിയോ ആണിത്. മാർച്ച് 12–നകം തന്നെ 3 ആശുപത്രികൾ പണികഴിപ്പിച്ചിരുന്നു. നഗരത്തിൽ മാത്രം ആയിരത്തിലേറെപ്പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇത്. വ്യാപനതോത് കുറയ്ക്കാനായി കൂടുതലാളുകളെ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. സിപിങ്, ദുന്‍ഹുവ തുടങ്ങിയ […]
മാര്‍ച്ച് 16 മുതല്‍ പന്ത്രണ്ട് വയസ്സിനും പതിനാല് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിനേഷൻ

മാര്‍ച്ച് 16 മുതല്‍ പന്ത്രണ്ട് വയസ്സിനും പതിനാല് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മണ്ഡവ്യ അറിയിച്ചു. ഇതോടൊപ്പം അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ മുതിര്‍ന്ന പൗരന്‍മാര്‍ക്കും കൊവിഡ് ബൂസ്റ്റര്‍ ഡോസും സ്വീകരിക്കാം. നേരത്തെ ഗുരുതര രോഗങ്ങള്‍ക്കുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കായിരുന്നു വാക്സിനേഷന് അനുമതി. രാജ്യത്തെ വിവിധ ആരോഗ്യ-ശാസ്ത്ര സ്ഥാപനങ്ങളുമായി നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷം. 12-14 പ്രായവിഭാഗത്തിലുള്ളവർക്ക് (2008, 2009, 2010 വർഷങ്ങളിൽ ജനിച്ചവർ) COVID19 വാക്സിനേഷൻ ആരംഭിക്കാൻ തീരുമാനിച്ചു. […]
ലങ്കയെ അനായാസം തകര്‍ത്ത് ടീം ഇന്ത്യ; 238 റൺസ് ജയം; പരമ്പര

ബെംഗളൂരു ടെസ്റ്റില്‍ ശ്രീലങ്കയെ 238 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. 447 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക 208 റണ്‍സിന് പുറത്തായി. പരമ്പര 2–0ന് ഇന്ത്യ സ്വന്തമാക്കി. ലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്നെ സെഞ്ചുറി നേടി. ശ്രേയസ് അയ്യര്‍ മല്‍സരത്തിലെ താരവും ഋഷഭ് പന്ത് പരമ്പരയിലെ താരവുമായി. ബോളിങ്ങില്‍ ബുംറയും അശ്വിനും.. ബാറ്റിങ്ങില്‍ ശ്രേയസും ഋഷഭും. ബംഗളൂരുവില്‍ രണ്ടരദിവസത്തിനകം അനായാസം ഇന്ത്യന്‍ വിജയം. ലങ്കന്‍ ചെറുത്തുനില്‍പ്പ് നായകന്‍ ദിമുത് കരുണരത്നയില്‍ മാത്രം ഒതുങ്ങി. ഇന്ത്യയില്‍ സെഞ്ചുറി നേടുന്ന മൂന്നാം ശ്രീലങ്കന്‍ […]
എന്തുപറഞ്ഞാലും കെ റയിൽ നടപ്പാക്കും: മുഖ്യമന്ത്രി; ഡാറ്റാ തിരിമറിയെന്ന് പ്രതിപക്ഷം

പ്രതിപക്ഷം എന്ത് ആരോപണം ഉന്നയിച്ചാലും സില്‍വര്‍ലൈന്‍ നടപ്പാക്കുമെന്ന് നിയമസഭയില്‍ വ്യക്തമാക്കി സര്‍ക്കാര്‍. സാധ്യതാ പഠന റിപ്പോര്‍ട്ടുകളിലും ഡീറ്റെയില്‍ഡ് പ്രജക്ട് റിപ്പോര്‍ട്ടിലും വ്യത്യസ്ത കണക്കുകളും വിവരങ്ങളും നല്‍കി സര്‍ക്കാര്‍ ഡേറ്റാ തിരിമറി നടത്തിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. ഈ സര്‍ക്കാരിന്റെ ആദ്യ അടിയന്തര പ്രമേയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ചടുലമായ രാഷ്ട്രീയ നീക്കം എന്നനിലയിലാണ് അടിയന്തരപ്രമേയം സഭ നിറുത്തിവെച്ചു ചര്‍ച്ചചെയ്യാം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചത്. പദ്ധതിക്കെതിരെ പറയാന്‍ ഒന്നുമില്ലാതെ പാപ്പരായ പ്രതിപക്ഷം […]



