LIMA WORLD LIBRARY

ലങ്കയെ അനായാസം തകര്‍ത്ത് ടീം ഇന്ത്യ; 238 റൺസ് ജയം; പരമ്പര

ബെംഗളൂരു ടെസ്റ്റില്‍ ശ്രീലങ്കയെ 238 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. 447 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക 208 റണ്‍സിന് പുറത്തായി. പരമ്പര 2–0ന് ഇന്ത്യ സ്വന്തമാക്കി. ലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്നെ സെഞ്ചുറി നേടി. ശ്രേയസ് അയ്യര്‍ മല്‍സരത്തിലെ താരവും ഋഷഭ് പന്ത് പരമ്പരയിലെ താരവുമായി. ബോളിങ്ങില്‍ ബുംറയും അശ്വിനും.. ബാറ്റിങ്ങില്‍ ശ്രേയസും ഋഷഭും.  ബംഗളൂരുവില്‍ രണ്ടരദിവസത്തിനകം അനായാസം  ഇന്ത്യന്‍ വിജയം.

ലങ്കന്‍ ചെറുത്തുനില്‍പ്പ് നായകന്‍ ദിമുത്  കരുണരത്നയില്‍ മാത്രം ഒതുങ്ങി. ഇന്ത്യയില്‍ സെഞ്ചുറി നേടുന്ന മൂന്നാം  ശ്രീലങ്കന്‍ ക്യാപ്റ്റന്‍. കരുണരത്ന – മെന്‍ഡിസ് 97 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ലങ്കയുടെ തോല്‍വിഭാരം കുറച്ചത്. പിന്നാലെ അശ്വിനും അക്സര്‍ പട്ടേലും ചേര്‍ന്ന് മധ്യനിരയെ  മടക്കി. ബോളിങ് ചേഞ്ചില്‍ ബുംറയെത്തിയതോടെ രണ്ടാം സെഷനില്‍ തന്നെ ഇന്ത്യയ്ക്ക് ജയം. ഒരു റണ്ണെടുത്ത് പുറത്തായ  സുരംഗ ലക്മലിന്റെ രാജ്യാന്തര കരിയറിനും ബെംഗളൂരുവില്‍ അവസാനമായി. പരമ്പര ജയത്തോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ശ്രീലങ്കയെ പിന്തള്ളി ഇന്ത്യ നാലാം സ്ഥാനത്തെത്തി.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px