യുക്രെയ്നില്‍നിന്ന് 22,500 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. സൂമിയിലെ രക്ഷാദൗത്യം സങ്കീര്‍ണമായിരുന്നുവെന്നും എസ്.ജയശങ്കര്‍ രാജ്യസഭയില്‍ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ രക്ഷാദൗത്യത്തെ കോണ്‍ഗ്രസ് പ്രശംസിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്നും സത്വര നടപടികളുണ്ടായെന്നു ആനന്ദ് ശർമ്മ പറഞ്ഞു.
നവീൻ ശേഖരപ്പയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ എംബസി ശ്രമിക്കുന്നെന്നും മന്ത്രി സഭയെ അറിയിച്ചു. യുക്രെയ്ൻ യുദ്ധം ഊർജ മേഖലയിലും വിപണിയിലും സ്വാധീനമുണ്ടാക്കും. 18 രാജ്യങ്ങളിലെ 147 വിദേശ പൗരന്മാരെയും ഇന്ത്യ രക്ഷിച്ചെന്നും മന്ത്രി അറിയിച്ചു. യുക്രെയ്ൻ ഭരണകൂടത്തിന്റെ ഭാഗത്തുനുണ്ടായ പ്രസ്താവനകൾ ആശയക്കുഴപ്പമുണ്ടാക്കുന്നതായിരുന്നു. ആശങ്കപ്പെടേണ്ടെന്ന് യുക്രെയ്ൻ പ്രസിഡന്റ് പറഞ്ഞത് വിദ്യാർഥികൾ മുഖവിലയ്ക്കെടുത്തു. വിദ്യാർഥികളുടെ തുടർപഠനത്തിന് സർക്കാർ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.













