യുക്രെയ്നുമായി ഒത്തുതീര്‍പ്പിലെത്താന്‍ കഴിഞ്ഞേക്കും; സൂചന നൽകി റഷ്യ

യുക്രെയ്നുമായി ഒത്തുതീര്‍പ്പിലെത്താന്‍ കഴിഞ്ഞേക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്റോവ് . ചില വിഷയങ്ങളില്‍ ഇതിനോടകം ധാരണയിലെത്തിയെന്ന് ഇദ്ദേഹം പറഞ്ഞു. യുക്രെയ്ന്റെ നിഷ്പക്ഷതയും നിരായുധീകരണവും മാത്രമല്ല ആവശ്യം. കിഴക്കന്‍ യുക്രെയ്നിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക ലക്ഷ്യമെന്നും ലാവ്റോവ് വ്യക്തമാക്കി.
മാസ്‌ക്കുകൾ ഒഴിവാക്കാനാകും; നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങി സര്‍ക്കാര്‍. സംസ്ഥാനത്തെ കോവിഡ് രോഗ വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇളവുകള്‍ അനുവദിക്കാന്‍ ആലോചിക്കുന്നത്. നിയന്ത്രണങ്ങള്‍ നീക്കുന്നതില്‍ പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിയതായി ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. ഘട്ടംഘട്ടമായി മാസ്‌ക് മാറ്റം ആകാമെന്നും വിദഗ്ധര്‍ പറയുന്നു. ഒരുമാസം കൂടി കഴിഞ്ഞാല്‍ ഇളവുകള്‍ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരേ കേസെടുക്കുന്നതും കുറച്ചിട്ടുണ്ട്.
പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 7

കോളേജിൽ ചെയർമാൻ തിരഞ്ഞെടുപ്പിന്റെ തിരക്ക് തുടങ്ങിയ ലക്ഷണമാണ്. ചെയർപേഴ്‌സണും, വൈസ് ചെയറും,ആർട്‌സ് സെക്രട്ടറിയുമൊക്കെയായി പലരും പേര് കൊടുത്തിട്ടുണ്ട്. ആർട്‌സ് സെക്രട്ടറിയായി ഒരു ജൂനിയർ വിദ്യാർത്ഥിയെ തിരഞ്ഞെടുക്കണമെന്നു തീരുമാനവും ഉണ്ടായി. ആരൊക്കെയോ അഭിപ്രായങ്ങൾ പറഞ്ഞു. അവസാനം ആ സ്ഥാനത്തേക്ക് നന്ദിനിയുടെ പേര് നിർദ്ദേശിച്ചെന്നറിഞ്ഞു. വിവരം അറിഞ്ഞപ്പോൾ നന്ദിനി അപ്പാടെ നിരസിച്ചു. ഒരു പുതുമുഖമായി കോളേജിൽ എത്തിയതെയുള്ളൂ. ഇത്ര വലിയ സ്ഥാനമൊക്കെ ഏറ്റെടുത്ത് ഉള്ള സമാധാനം കളയാനൊന്നും അവൾ തയ്യാറല്ലെന്നു പറഞ്ഞു. പക്ഷേ ലേഡീസ് ഹോസ്റ്റൽ മുഴുവൻ അത് അംഗീകരിച്ചു […]
നോവലെറ്റ് അധ്യായം – 7 – മിനി സുരേഷ്

അടുത്ത മാസം കല്യാണിയും അയാളോടൊപ്പം ട്രഷറിയിൽ കൂട്ടു പോയി.പക്ഷേ അവരെ കണ്ടു പിടിക്കാനായില്ല.പകരം പരിഭവങ്ങൾ ഫോണിൽ ഒഴുകിയെത്തി. ” ചേട്ടാ ഒരു മാസം കാത്തിരുന്ന് ചേട്ടനെ ഒന്നു കാണാൻ ഓടി വന്നതാ.അപ്പഴാ ചേച്ചിയേം എഴുന്നള്ളിച്ചോണ്ട് ..കഷ്ടംണ്ട് കേട്ടോ.ഇനി അടുത്ത മാസം മൂന്നാം തീയതിയല്ലേ കാണാൻ പറ്റൂ. ഇന്നിട്ട നീല ഷർട്ട് വേണ്ട കേട്ടോ.ചേട്ടനാ ക്രീം കളർ ഷർട്ടാ ചേരുന്നത്.” “ഇതിവിടം കൊണ്ടൊന്നും തീരുന്ന ലക്ഷണമില്ല” “നോക്കട്ടെടീ അടുത്ത മാസം അവരെ കണ്ടൊന്ന് ഉപദേശിച്ചു നോക്കാം.പിന്നേം ശല്യം തീരുന്നില്ലേൽ […]
ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം – 7 ചൂടാൻ മറന്ന ചന്ദനപുഷ്പങ്ങൾ | കാരൂർ സോമൻ

ചാരുംമൂടൻ കാർ പാർക്ക് ചെയ്തിട്ട് നേരെ പോയത് പ്രിൻസിപ്പാളിന്റെ മുറിയിലേക്കായിരുന്നു. അദ്ദേഹത്തെ കണ്ട മാത്രയിൽ പ്രിൻസിപ്പൽ ഒന്നുകൂടി വിയർക്കാൻ തുടങ്ങി. എന്തെന്നില്ലാത്ത പാരവശ്യം തോന്നി. മനസ്സാകെ ഞെരിപിരി കൊള്ളുകയാണ്. തൊഴുതുകൊണ്ട് ഇരിക്കാനാവശ്യപ്പെട്ടു. കസേരയിൽ ഇരുന്നു. “സാറിന് കുടിക്കാൻ എന്തെങ്കിലും?” “ഒന്നും വേണ്ട.” പ്രിൻസിപ്പൽ മേശപ്പുറത്തിരുന്ന ഗ്ലാസിലെ മുഴുവൻ വെള്ളവും ദാഹിച്ചു വലഞ്ഞവനെപ്പോലെ കുടിച്ചു തീർത്തു. എന്നിട്ടു ക്ഷീണിതനായിട്ടറിയിച്ചു. “എന്തു ചെയ്യാനാ സാറെ കുരുത്തംകെട്ട ചില പിള്ളാരെക്കൊണ്ടു മടുത്തു. എന്തെങ്കിലും ഉപദേശം കൊടുക്കാൻ ചെന്നാൽ ഞങ്ങളുടെ സ്വകാര്യതയിൽ പ്രിൻസിപ്പലിനെന്താ […]
Author Karoor Soman Books and Recognition
യുക്രെയിൻ സഹോദരങ്ങൾക്ക് അശ്രു തർപ്പണങ്ങൾ ! ( അധീശ്വരത്വത്തിലെ അർത്ഥരഹിത നിരാസങ്ങൾ.) – ജയൻ വർഗീസ്.

” ആരാണ് വെള്ളം കലക്കിയത്.? ” എന്ന ചെന്നായയുടെ ചോദ്യത്തിന് അർദ്ധ പ്രാണനായിട്ടാണ് ആട്ടിൻകുട്ടി മറുപടി പറഞ്ഞത്: “അടിയനല്ലാ .” ചെന്നായയുടെ ചോരക്കണ്ണുകളിൽ കത്തി നിന്ന അദമ്യമായ ആർത്തിയുടെ അർത്ഥമറിയാത്ത ആട്ടിൻകുട്ടി രക്ഷപ്പെടാമെന്നാണ് കരുതിയത്. “നീയല്ലങ്കിൽ നിന്റെ ‘അമ്മ. അത് മതി. അത് മാത്രം മതി നിന്നെ എനിക്ക് തിന്നാൻ.”. വെള്ളാമ്പൽ പൂവിനെ ഞെട്ടി വിറപ്പിച്ച, വെള്ളിലം കാടിനെ കരയിപ്പിച്ച , ആ ദുരന്തത്തിന്റെ സമകാലീനപരമ്പരകൾ നമുക്ക് ചുറ്റും ആവർത്തിക്കുമ്പോളും, മണലിൽ തല പൂഴ്‌ത്തുന്ന ഒട്ടകപക്ഷികളെപ്പോലെ നാംവ്യർഥമായി രക്ഷപെടാമെന്നു വ്യാമോഹിക്കുകയാണ്. അധിനിവേശം എന്ന വാക്കിന് ‘കീഴ്പ്പെടുത്തൽ ‘ എന്നുംകൂടി അർത്ഥം കൽപ്പിക്കാമെങ്കിൽ , ആധുനിക കാല ഘട്ടത്തിന്റെ അഭിശാപമായി ആളിപ്പടരുന്ന അധീശ്വരത്വംഇന്ന് യുദ്ധ ഭൂമികളിൽ മാത്രമല്ല, മനുഷ്യാവസ്ഥ മാറ്റുരക്കുന്ന ഏതൊരു വേദികളിലും നിത്യ സാന്നിദ്ധ്യമായിമാറിക്കഴിഞ്ഞു. അപരന്റെ അവകാശങ്ങളിൽ നിന്ന് അണുവിടയെങ്കിലും നിഷേധിക്കപ്പെടുന്നതും, വ്യക്തിപരവും, സാമൂഹികവുമായ അവന്റെ നിലനിൽപ്പിനെ എത്ര നിസ്സാരമായിപ്പോലും ചോദ്യം ചെയ്യുന്നതും , അവന്റെ മേലുള്ളഅധിനിവേശമാകുന്നു. ആകർഷകങ്ങളായ പരസ്യ മാദ്ധ്യമങ്ങളിലൂടെ നമ്മുടെ മേൽ മാർക്കറ്റിങ്ങ് നടത്തുന്ന കോർപ്പറേറ്റുകൾ മുതൽ, റിലീജിയൽ കൂട്ടായ്‌മ എന്ന ആഗോള നെറ്റ് വർക്കിൽ നമ്മെ കുടുക്കിയിടുന്ന മതങ്ങളും , ഭൂമിയുടെഉപരിതലത്തിലൂടെ തലങ്ങും, വിലങ്ങും വരക്കപ്പെട്ട അതിർ രേഖകൾക്കുള്ളിൽ സങ്കല്പിക്കപ്പെട്ട രാഷ്ട്രപൗരത്വങ്ങൾ വരെ മനുഷ്യ വർഗ്ഗത്തിന്മേൽ അധീശരത്വത്തിന്റെ അശ്വമേധം നടത്തുന്ന സ്ഥാപനങ്ങളാകുന്നു. ജീവി വർഗ്ഗത്തിന്റെ അടിസ്ഥാന വികാരങ്ങളിലൊന്നായ ഭയം എന്ന നിസ്സഹായാവസ്ഥയുടെ വിളനിലങ്ങളിലാണ്ഈ എസ്റ്റാബ്ലിഷ്‌മെന്റുകൾ സമർത്ഥമായി തങ്ങളുടെ വിത്തെറിഞ്ഞ് വിള കൊയ്യുന്നത്. ആവശ്യങ്ങൾക്ക് മേലുള്ള സപ്ലെ എന്ന് വ്യവസായങ്ങളും, മരണാനന്തര ജീവിതത്തിന്റെ താക്കോലുകൾ എന്ന്മതങ്ങളും, ഭൗതിക ജീവിതത്തിന്റെ സുരക്ഷ എന്ന് രാഷ്ട്രങ്ങളും നമുക്ക് വിശദീകരണം നൽകുമ്പോൾ, നമ്മൾ പാവങ്ങൾ ഇവരുടെ അധിനിവേശത്തിനായി നമ്മുടെ നട്ടെല്ലുകൾ വളച്ചു കൊടുക്കുകയും, അവിടെ അവർസ്ഥാപിച്ചെടുക്കുന്ന അവകാശങ്ങളുടെ അടയാളമായി , നമ്മുടെ നെറ്റിയിൽ തങ്ങളുടെ അദൃശ്യ ലേബലുകൾഒട്ടിച്ചു കൊണ്ട് , സ്വന്തം പാളയങ്ങളിലെ എണ്ണങ്ങളുടെ കൂട്ടങ്ങളിലേക്കു നമ്മൾ ആട്ടിത്തെളിക്കപ്പെടുകയുംചെയ്യുന്നു. ഈ കൂട്ടങ്ങളെ ആവശ്യമെങ്കിൽ പരസ്‌പരം ഏറ്റു മുട്ടിക്കുകയും, കൊല്ലിക്കുകയും ചെയ്യുന്നതിലൂടെ വർഗ്ഗീകരണത്തിന്റെ വർണ്ണജലത്തിൽ വളരുന്ന മഷിത്തണ്ട് ചെടികളെപ്പോലെ നാം അവരുടെ സ്വന്തം നിറംനമ്മളിലൂടെ പുറത്തേക്കു പ്രസരിപ്പിക്കുന്നു. അധികാരം ഉറപ്പിക്കുന്നതിനുള്ള വോട്ടു ബാങ്കുകളെയും, ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള മാർക്കറ്റുകളായും , യജമാനന്മാർക്കു ഏറാൻ മൂളുന്ന അടിമകളായും നാംമാറുന്നു. മാതൃഭൂമി, മാതൃഭൂമി എന്ന ക്‌ളീഷേ പദങ്ങൾ ഉരുവിട്ട് കൊണ്ട് യുദ്ധ മുന്നണികൾ രൂപം കൊള്ളുന്നതും , എന്റെദൈവം , നിന്റെ ദൈവം എന്നാക്രോശിച്ചു കൊണ്ട് പരസ്പരം വാളെടുക്കുന്നതും ഇപ്രകാരം സംഭവിക്കുന്നു. യുദ്ധമുന്നണിയിലോ , വർഗ്ഗകലാപത്തിലോ ആയിരങ്ങളെ കൊന്നൊടുക്കി തിരിച്ചെത്തുന്നവനെ ധീരനും, വീരനുമായിപ്രഖ്യാപിച്ചു അവനെഅനുമോദിക്കുകയും , ആശംസിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് , ഇരുപത്തൊന്നാംനൂറ്റാണ്ടിലെ നമുക്ക് ചുറ്റുമുള്ളതെന്ന തിരിച്ചറിവിൽ എല്ലാ ഭൂഖണ്ഡങ്ങളിലെയും മനുഷ്യ സ്നേഹികൾലജ്ജിക്കുക! നില നിൽക്കുന്ന വ്യവസ്ഥിതിക്കെതിരെ ശബ്ദമുയർത്തുന്നവർ ഏതു കാലഘട്ടത്തിലുംപീഡിപ്പിക്കപ്പെട്ടിരുന്നതായിക്കാണാം. സമൂഹ ഗാത്രത്തിലെ മഹാ ഭൂരിപക്ഷത്തിന്റെയും വിശ്വാസ പ്രമാണങ്ങളെതുറന്നെതിർക്കുമ്പോൾ, സ്വാഭാവികമായും ഉരുത്തിരിയുന്ന ക്രോധത്തിൽ നിന്നാണിത് സംഭവിക്കുന്നത്. വ്യവസ്ഥിതിയുടെ മേൽ നിർദ്ദേശിക്കപ്പെട്ട തിരുത്തലുകൾ അംഗീകരിക്കപ്പെടാൻ സുദീർഘമായ ഒരു കാലഘട്ടംആവശ്യമായി വന്നേക്കാം. തിരുത്തലുകളുടെ ഗുണഫലങ്ങൾ ഏറ്റു വാങ്ങാൻ കഴിയുന്നത് വരുവാൻ പോകുന്നതലമുറകൾക്കു ആയിരിക്കും എന്നതിനാൽ അവർക്കു വേണ്ടിയുള്ള കരുതൽ എന്ന നിലയിലാണ്, ഇന്ന് നാംപീഡനങ്ങൾ ഏറ്റു വാങ്ങുന്നത്. മനുഷ്യ വർഗ്ഗം ഒരു വന്മരമായി നില നിൽക്കുകയാണെന്നും, നാമാകുന്ന പഴുത്തു കൊഴിയുന്ന ഇലകളാണ് , വിരിയുന്ന തളിരുകൾക്കു വളവും വെള്ളവുമായിത്തീർന്നു വംശ വൃക്ഷത്തെ പോറ്റി വളർത്താൻ പോകുന്നത്എന്നും നാം ഇപ്പഴേ തിരിച്ചറിയേണ്ടതുണ്ട്. വൻ കരകളെയും അവയിലെ വിഭവങ്ങളെയും കാൽകീഴിലാക്കാൻ ശ്രമിച്ചവർ എത്ര വേണമെങ്കിലുമുണ്ട്. അലക്സൻഡർ ,നെപ്പോളിയൻ,ഹിറ്റലർ, ഇപ്പോൾ പുട്ടിൻ…. പരമ്പര നീളുന്നു. കേവലമായ നൂറുവർഷങ്ങൾക്കിടയിൽ തങ്ങളുടെ മാന്ത്രിക പ്രകടനങ്ങൾക്ക് ശേഷം വെറും കൈയോടെ പലരും മടങ്ങിക്കഴിഞ്ഞു. അവർ വരച്ച അതിർ രേഖകൾ കാലം മായ്ച്ചു കഴിഞ്ഞു. ആർക്കും അതിർ വരക്കാൻ കഴിയാത്ത അത്ഭുതമായിഭൂമി ഇന്നും നിലനിൽക്കുന്നു. ആധുനിക യുദ്ധോപകരണങ്ങളുടെ പിൻബലത്തോടെ ഇന്നും കടലുകൾ കടന്നു ചെന്ന് ചിലർ അധിനിവേശംനടത്തുന്നു. പ്രത്യക്ഷമായ ഈ അധിനിവേശത്തിനും അപ്പുറത്താണ് , ബൗദ്ധിക- വ്യാവസായിക അധിനിവേശം. ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ ശുപാർശകളോടെ തെറ്റായ വസ്തുതകളെ ശരിയെന്ന് വരുത്തി തീർത്ത്വിറ്റഴിക്കുകയാണ്. ശീലങ്ങളുടെ അടിമകളായ സാധാരണ ജനം ഇവരുടെ ചൂണ്ടയിൽ കൊത്തി കുടുങ്ങുകയാണ്. സമൂഹത്തിലെ കള്ളന്മാരും, കൊള്ളക്കാരും കൈയാളുന്ന അച്ചടി-ഇലക്ട്രോണിക് മാദ്ധ്യമങ്ങൾ ഈഅധിനിവേശത്തിന് ആമ്മേൻ പാടുമ്പോൾ, ഒരിക്കൽ അടിപ്പെട്ടാൽ പിന്നെ അടിമ എന്ന നിലയിൽ ഇവരുടെവലയിൽ കുടുങ്ങുകയാണ് ജനകോടികൾ. ഓപ്പൺ മാർക്കറ്റ് , ആഗോളവൽക്കരണം മുതലായ ഓമനപ്പേരുകളിൽ പുതിയ അധിനിവേശംഅരങ്ങുതകർക്കുന്പോൾ , ഇതിനെ തിരിച്ചറിഞ്ഞ് തിരുത്തേണ്ട കലാ-സാംസ്ക്കാരിക-സിനിമാ പ്രവർത്തകർകണ്ണടച്ച് പാല് കുടിക്കുന്ന പൂച്ചകളെപ്പോലെ വ്യവസ്ഥിതിക്ക് പുറം ചൊറിഞ്ഞു കൊടുക്കുകയാണ്. ഫലമോ: വേദങ്ങളുടേയും, ഉപനിഷത്തുകളുടെയും സത്യ-ധർമ്മ അടിത്തറയിൽ സഹസ്രാബ്ദങ്ങൾ കൊണ്ട്പടുത്തുയർത്തിയ ഭാരതീയ സിദ്ധാന്തങ്ങൾ പോലുള്ള മഹത്തായ ആശയങ്ങൾക്ക് ജന്മം നൽകിയ ഇന്ത്യയിലെഭരണ കൂടങ്ങൾ പോലും അനീതിയെ ചോദ്യം ചെയ്യാനുള്ള ചങ്കൂറ്റം നഷ്ടപ്പെട്ട്, സ്വന്തം വായിൽ ആരോതിരുകിക്കൊടുത്ത മുഴുവൻ പഴം ഏറ്റു വാങ്ങി സ്വന്തം ആസനത്തിൽ മാത്രം അഷ്ടികൾ ഉറപ്പിച്ചുചടഞ്ഞിരിക്കുകയാണ്. കേരളത്തിലെ അടിപൊളിയൻ കരുതൽ കമ്യൂണിസ്റ്റ് സർക്കാരിലെ താതാത്വികഅവലോകനക്കാരാവട്ടെ, സത്യത്തിനു നേരെ കണ്ണടച്ചുണ്ടാക്കുന്ന ഇരുട്ടിൽ അമേരിക്കൻ സാമ്രാജ്യത്തിന്റെഇല്ലാത്ത കറുത്ത പൂച്ചയെ തപ്പുകയാണ്. പെന്തക്കോസ്തു സഹോദരന്മാരുടെ നല്ല കാലം. മണിക്കൂറും, മിനിറ്റും, സെക്കണ്ടും വച്ച് കണക്കു കൂട്ടിയിട്ടാണ്ലോകാവസാനത്തിനുള്ള ശുഭ മുഹൂർത്തം കണക്കു കൂട്ടിയെടുക്കുന്നത്. തന്നെ കുരിശിൽ തറച്ചവർക്ക് വേണ്ടി ‘ ഇവരോട് ക്ഷമിക്കേണമേ ‘ എന്ന് പ്രാർത്ഥിച്ചവനായ യേശുവിന്റെ ഈ കുഞ്ഞാടുകൾക്ക് പരസ്‌പ്പരംക്ഷമിക്കുവാനുള്ള ആർജ്ജവം എന്നേ നഷ്ടപ്പെട്ടത് കൊണ്ടായിരിക്കണം, തങ്ങളുടെ ലക്ഷ്വറി ഭവനങ്ങളും, ദശാംശനിക്ഷേപങ്ങളും ഒക്കെ ഉപേക്ഷിച്ച് റേഷൻ കടയിൽ മണ്ണെണ്ണ വരുമ്പോൾ കുപ്പിയുമായി റോഡിൽ ചാടുന്നനാട്ടുമ്പുറത്തു കാരനെപ്പോലെ ഏതോ കാഹള നാദം കാതോർത്ത് പെട്ടി നിറച്ചു കാത്ത് നിൽക്കുന്നത്. ആരും കാണാത്ത അങ്ങെവിടെയോ ഉണ്ടെന്ന് പറയുന്ന സങ്കൽപ്പ സ്വർഗ്ഗത്തിന് വഴിയൊരുക്കുവാനുള്ള പാഴ്ശ്രമവുമായിട്ടല്ലാ, യൂഫ്രട്ടീസും,ടൈഗ്രീസും, ഗംഗയും, വോൾഗയും ഒഴുകുന്ന ഈ ചുവന്ന മണ്ണിൽ സ്വയംനഷ്ടപ്പെട്ടു കൊണ്ടും അപരൻ എന്ന അയൽക്കാരനെ കരുതുന്ന മണ്ണിലെ മനോഹര സ്വർഗ്ഗംനിർമ്മിച്ചെടുക്കുന്നതിനുള്ള പ്രായോഗിക വെള്ളി വെളിച്ചവുമായിട്ടാണ് യേശു വന്നത് എന്ന നഗ്ന സത്യം ഈപുസ്തക വിശ്വാസികൾക്ക് ആര് പറഞ്ഞു കൊടുക്കും ? ഒരു ഹിറ്റ്ലർക്കോ, പുട്ടിനോ, മറ്റാർക്കെങ്കിലുമോതങ്ങളുടെ ആയുസ്സിന്റെ ശത വർഷ സമസ്യകൾക്കുള്ളിൽ കുറേ ചോര വീഴ്ത്താൻ സാധിച്ചേക്കാം. അവന്റെആയുസ്സും ആരുടെയോ ദാനമാണെന്ന് അവൻ പോലും അറിയാതെയാണ് ഈ ഹാലിളക്കങ്ങൾ ! ഈ അക്രമികൾക്കെതിരെ അവരുടെ കുഞ്ഞുങ്ങൾ പ്രതിരോധം തീർക്കുന്ന ഒരു കാലം വരും. അതിരുകളില്ലാത്തലോകത്തിലെ ലേബലുകളില്ലാത്ത മനുഷ്യന്റെ പുത്തൻ തലമുറകൾ വരും. സ്‌കൂളുകളിലെ പുസ്തക സഞ്ചികൾവലിച്ചെറിഞ്ഞ് അക്രമകാരികൾക്കെതിരേ അവർ മനുഷ്യ മതിലായി നിൽക്കും. അവരുടെ നെഞ്ചിൽ നിറയൊഴിച്ചുകൊണ്ടേ പിതാക്കന്മാർക്ക് മുന്നേറുവാൻ സാധിക്കുകയുള്ളു എന്ന നില വരുമ്പോൾ തോക്കുകൾ വലിച്ചെറിഞ്ഞ്അവർ തങ്ങളുടെ ഓമനകളെ വാരിപ്പുണരും. ആഗോള യുദ്ധ മുന്നണികളിൽ പിഞ്ചു നെഞ്ചുകളുടെ മനുഷ്യമതിലുകൾ തീർക്കുന്നതിനുള്ള നിരായുധ ബാല്യങ്ങൾ പിതാക്കന്മാരുടെ ആയുധങ്ങളെ കളിപ്പാട്ടങ്ങളാക്കും. പ്രളയ ജലത്തിന് മുകളിലൂടെ ഇളം ചുണ്ടിൽ വിശ്വ സാഹോദര്യത്തിന്റെ ഒലിവിലക്കൊമ്പുമായി പെട്ടകത്തിന്റെകിളിവാതിൽ ലക്ഷ്യമാക്കി പറന്നെത്തുന്ന സമാധാനത്തിന്റെ വെള്ളരി പ്രാവിനെ സ്വീകരിക്കാൻ നമുക്കുംകാത്തിരിക്കാം. ഈ ഭൂമിയുടെയും, അതിന്റെ സപ്പോർട്ടിംഗ് സാധ്യതകളായ പ്രപഞ്ചത്തിന്റെയും ഉടമസ്ഥൻനീയല്ലെന്ന് സ്വയമറിഞ്ഞു കൊണ്ടും, നിന്റെ അധിനിവേശങ്ങളെ അതിജീവിക്കാനുള്ള ആത്മസംവിധാങ്ങളോടെയാണ് അത് നിർമ്മിക്കപ്പെട്ടിട്ടുള്ളത് എന്ന് തിരിച്ചറിഞ്ഞു കൊണ്ടും, നിലത്തെ പൊടിയിൽനിന്ന് നിനക്കായി വേർതിരിച്ച നൂറ് വർഷങ്ങൾ സമ്മാനിച്ച പ്രപഞ്ചാത്മാവിനോട് നന്ദി പറഞ്ഞു കൊണ്ടും, അടുത്ത മണി മുഴങ്ങുന്നത് ആർക്ക് വേണ്ടി എന്ന ആകാംക്ഷയോടെ, കാതോർത്ത് കാത്തിരിക്കുകയാണ് നമ്മൾ, ബഹുമാന്യനായ മിസ്റ്റർ പുട്ടിനോടൊപ്പം !
മൃതിമണം മുറ്റിയ മൗണ്ട് വെസ്യുവിസ് – കാരൂര്‍ സോമന്‍, ലണ്ടൻ

കല്ലുപാകിയ വഴിത്താരകള്‍. നോക്കെത്താ ദൂരത്തോളം കെട്ടിട അവശിഷ്ടങ്ങള്‍. ഗതകാല സ്മരണകളുടെ ഘനീഭവിച്ച ഓര്‍മ്മകളുമായി പോംബെ. പ്രാചീന റോമന്‍ പട്ടണത്തിന്‍റെ നേര്‍ക്കാഴ്ച, ഭൂതകാലത്തേക്കുള്ള തിരിച്ചു പോക്ക് പോലെ അനുഭവപ്പെട്ടു. കാലത്തിന്‍റെ ക്ലോക്ക് പെട്ടെന്ന് നിലച്ചതു പോലെ. കാറ്റ് പോലും മൃദമന്ദമാരുതനാകാന്‍ ഭയക്കുന്നതു പോലെ… നേപ്പിള്‍സിലെ ആധുനിക നഗരത്തിനു സമീപം ആരെയും അത്ഭുതപ്പെടുത്തുന്ന വിധത്തില്‍ ഇന്നും മനുഷ്യരാശിയെ അത്ഭുതപ്പെടുത്തി കൊണ്ട് ഈ റോമന്‍ പട്ടണം നില കൊള്ളുന്നു. ഏതാണ്ട് രണ്ടായിരത്തിലധികം വര്‍ഷത്തെ പഴക്കവുമായി. അഗ്നിപര്‍വ്വതങ്ങള്‍ തീമഴ പെയ്തിട്ടും തകര്‍ത്തെറിയാനാവാത്ത വീര്യത്തിന്‍റെ […]
ഗാന്ധിഭവൻ സാഹിത്യ പുരസ്‍കാരം കാരൂർ സോമന്.

പത്തനാപുരം : ഗാന്ധിഭവന്റെ സാഹിത്യ അംഗീകാരമുദ്ര പുരസ്‍കാരം യൂ.ആർ.എഫ് ലോക റെക്കോർഡ് ജേതാവും പ്രമുഖ പ്രവാസി സാഹിത്യകാരനുമായ കാരൂർ സോമന് മുൻ കേന്ദ്രമന്ത്രിയും എം.പി യുമായ കൊടിക്കുന്നിൽ സുരേഷ് ഗാന്ധി ഭവന്റെ സാംസ്കാരിക വേദിയിൽ സമ്മാനിച്ച്. സ്കൂൾ പഠനകാലത്തു് ബാലരമയിൽ കവിതകൾ എഴുതിയും റേഡിയോ നാടകകങ്ങൾ വഴിയും സാഹിത്യരംഗത്തേക്ക് കടന്നു വന്ന കാരൂർ സോമൻ ഇന്ന് ലോകമെമ്പാടും എഴുതുന്ന സാഹിത്യ സംഭാവനകളെ മാനിച്ചാണ് ഗാന്ധിഭവൻ പുരസ്‌കാരം ലഭിച്ചത്. സമൂഹത്തിലെ മനോ – ശാരീരിക വൈകല്യം ബാധിച്ച സഹജീവികൾക്ക് സ്‌നേഹ […]
ജീവിതത്തിന്റെ സമസ്ത മേഖലകളിലും ജയിച്ചു നില്ക്കാൻ ആഗ്രഹിക്കുന്നവരും അതിനായി എന്ത് ഹീന പ്രവൃത്തിയും ചെയ്യാൻ മടിക്കാത്തവരുമാണ് – ജോസ് ക്ലെമന്റ്

ജീവിതത്തിന്റെ സമസ്ത മേഖലകളിലും ജയിച്ചു നില്ക്കാൻ ആഗ്രഹിക്കുന്നവരും അതിനായി എന്ത് ഹീന പ്രവൃത്തിയും ചെയ്യാൻ മടിക്കാത്തവരുമാണ് നമ്മിൽ ഭൂരിഭാഗം പേരും. അതിൽ സ്വന്തബന്ധങ്ങൾ പോലും നോക്കാറില്ല. ഇതാണോ യഥാർഥ ജീവിത വിജയം?തോറ്റ് തോല്പിച്ചു കൊണ്ട് വിജയികളാകണം. അമ്മയെ സ്നേഹം കൊണ്ടും അച്ഛനെ ബഹുമാനം കൊണ്ടും ഗുരുവിനെ ആദരവു കൊണ്ടും ദൈവത്തെ ഭക്തികൊണ്ടും ഭാര്യയെ സംരക്ഷണം കൊണ്ടും കുട്ടികളെ വാത്സല്യം കൊണ്ടും സുഹൃത്തുക്കളെ നന്മ കൊണ്ടും ശത്രുക്കളെ ക്ഷമ കൊണ്ടും തോല്‌പ്പിക്കണം. ഈ തോൽവി ഇവർക്കു മുന്നിലുള്ള മഹാവിജയമായിരിക്കും. […]
നന്മയുടെ അംശം നിലനിർത്തുക

തെറ്റുകളെല്ലാം കണ്ടുകെട്ടാനുള്ള ശ്രമത്തിനു പകരം തെറ്റുകളെ അതിജീവിക്കാനുള്ള പരിശീലനം നൽകിയാൽ തെറ്റ് ഒരു അപ്രധാന ഘടകമായി മാറും… നല്ലതിന്റെ കൂടെ മാത്രം ജീവിക്കുന്നതു കൊണ്ട് ആരും നല്ലവരാകണമെന്നില്ല. തിന്മകളുടെ ഇടയിൽ ജീവിച്ചിട്ടും നന്മയുടെ അംശം നഷ്ടപ്പെടാതെ നിലനിർത്തുന്നവരാണ് യഥാർഥ വിശുദ്ധർ… അഭിലഷണീയമല്ലാത്തവയെ ഉപേക്ഷിക്കാൻ പഠിക്കണം. അധികാരം കൊണ്ട് അടിച്ചേൽപിക്കുന്ന തീരുമാനങ്ങളെക്കാൾ സ്ഥിരത ആത്മനിയന്ത്രണം കൊണ്ടു ശീലിക്കപ്പെടുന്ന കാര്യങ്ങൾക്കുണ്ടാകും… അനുവാദത്തോടെ ചെയ്യാൻ പറ്റാത്തതെല്ലാം പലരും ഒളിച്ചിരുന്നു ചെയ്യും. ‘മുഖംമൂടിയുള്ളവരുടെ’ ആധിക്യമാണ് മൂല്യങ്ങളുടെ പരാജയം…
🙏🏼 പ്രചോദന കഥകൾ 🙏🏼 – ജീവിതഭാഗ്യം

പുരാതനകാലത്തെ സിസിലിയിലെ ഏറ്റവും സമ്പന്നമായ രാജ്യമായിരുന്നു സീറക്കൂസ്. ബി.സി.405 മുതല്‍ 367 വരെ സീറക്കൂസ് ഭരിച്ചിരുന്നത് ഡയനീഷ്യസ് എന്ന രാജാവായിരുന്നു. സമ്പത്ത് ധാരാളം ഉണ്ടായിരുന്നതുകൊണ്ട് ആര്‍ഭാടപൂര്‍ണമായ ഒരു ജീവിതമാണ് ഡയനീഷ്യസ് നയിച്ചിരുന്നത്. എങ്കിലും, ഏതു നിമിഷവും അസ്തമിക്കാവുന്നതാണ് തന്റെ രാജ്യവും രാജാധികാരവും എന്ന ബോധ്യം ഡയനീഷ്യസിന് എപ്പോഴുമുണ്ടായിരുന്നു. ഡയനീഷ്യസിന്റെ ആത്മസുഹൃത്തുക്കളിലൊരാളായിരുന്നു ഡമോക്ലിസ് . എങ്കിലും ഡയനീഷ്യസിന്റെ സമ്പത്തും അധികാരവുമൊക്കെ ഡമോക്ലിസിനെ എപ്പോഴും അസൂയാലുവാക്കിയിരുന്നു. ”അങ്ങ് എത്ര ഭാഗ്യവാനാണ്,” ഡമോക്ലിസ് ഇടയ്ക്കിടെ രാജാവിനോടു പറയും. ”ആഗ്രഹിക്കത്തക്കതെന്തും എപ്പോഴും അങ്ങേക്കുണ്ട്. […]
അക്ഷരയെഴുത്തച്ഛൻ – അഡ്വ. അനൂപ് കുറ്റൂർ

അക്ഷരപൂജയാലാദിയെഴുത്തച്ഛൻ അക്ഷര കേളിയുരുവിട്ടപ്പോൾ അക്ഷരക്കൂട്ടങ്ങളക്ഷൗഹിണികളായി ആദിചുവടു വെച്ചാടീടുന്നു. അമ്പത്തൊന്നക്ഷരമാഴിയായാളുന്നു ആദിമ യാഗം തുടങ്ങീടുവാൻ ആഗ്നേയൻ തന്റെ യഗ്നി തെളിച്ചിട്ട് അഗ്നിഹോത്രം ജ്വലിപ്പിച്ചീടാൻ. ആദി മഹേശന്റെ പാഠങ്ങളൊരോന്നേ ആദിസുമങ്ങളായിത്തീരുന്നു അഭ്യാസ മാർഗ്ഗങ്ങളാവർത്തിച്ചങ്ങിതാ ആദി വചനങ്ങളെഴുതി വച്ചു. അക്ഷര കന്യകയാടുന്ന താളത്തിൽ ആദിതാളങ്ങളടുക്കി വച്ചു അംഗകളരിയിൽ ചൊല്ലിയതൊക്കവേ അംഗകളികളോടൊരുക്കീടുന്നു. ആദിയുഷസ്സിന്റെ ചേദനയാലങ്ങു ത്രയാക്ഷരങ്ങളൊന്നിച്ചൊന്നായി ആദി വേഗത്തിൽ പിരിഞ്ഞും ലയിച്ചും അംഗ കരണങ്ങളാടീടുന്നു. ആദിമഹസ്സിന്റെ തൃഷ്ണകളൊരോന്നേ അണ്ഡകടാഹങ്ങളായിടുന്നു ആദിമകാണ്ഡങ്ങൾ ധർമ്മപീഠങ്ങളായി ആദിതാളത്തിൽ മിടിച്ചീടുന്നു. അക്ഷര രഥമേറിയർക്കനെഴുന്നള്ളി അക്ഷരാർത്ഥമറിവേകീടുവാൻ അഗ്നിഗോള കിരണമുതിർത്തങ്ങു ആദിനിഗമങ്ങളണിയണിയായി. […]
സന്ദർശനം അനുഭവങ്ങളിലൂടെ – ബിന്ദു. മലപ്പുറം – കാഴ്ച വിദൂരത്തേക്ക് പോയിക്കൊണ്ടിരിക്കുമ്പോൾ ത്യാഗത്തിൻറേയും

നിശബ്ദ സഹനത്തിന്റേയും വിശ്വാസത്തിന്റേയും വിനയത്തിന്റേയും അറിവിന്റേയും മൂർത്തരൂപങ്ങളായ അനേകം അന്ധരായവരുടേയും അമ്മമാരുടെയും ഒരു ദു:ഖവുമില്ലാത്ത മുഖങ്ങൾ കാണാൻ സാധിച്ചത് അരീക്കോട് കീഴുപറമ്പിൽ പ്രവർത്തിക്കുന്ന അന്ധരുടെ അഗതിമന്ദിരം സന്ദർശിച്ചപ്പോഴാണ് . അവരുടെ കൂടെ പാട്ടും കഥകളും അനുഭവങ്ങളും പങ്കുവച്ചപ്പോൾ കാഴ്ചയുടെ അനുഭവങ്ങൾ സമ്മാനിക്കാനായപ്പോൾ ഒന്നും കാണാനാവാത്ത വരുടെ കൂടെ കഴിയുന്ന തൃശ്ശൂർ നിവാസിയായ ആര്യാ അന്തർജ്ജനം തന്റെ കാഴ്ച നഷ്ടപെടാനിടയായ സന്ദർഭം വിശദീകരിച്ചു. ആറാം ക്ലാസിലെ വാർഷിക പരീക്ഷയുടെ ചോദ്യപ്പേപ്പർ വായിക്കാൻ സാധിക്കാതെ മങ്ങിയ അക്ഷരങ്ങളും കണ്ണുകളും തുടരെ […]
ചിത്ര പ്രദർശനം



