LIMA WORLD LIBRARY

വീണ്ടും കോവിഡ് ഭീതി; 6 ദിനം കൊണ്ട് 6000 കിടക്കകൾ; ചൈനയിൽ ഉടനടി ആശുപത്രി

കോവിഡ് കേസുകൾ പൊടുന്നതെ വർദ്ധിച്ച സാഹചര്യത്തിൽ സജ്ജീകരണങ്ങൾ ശക്തമാക്കി ചൈന. ജിലിൻ എന്ന നഗരത്തിൽ താൽക്കാലികമായി ആശുപത്രി പണിഞ്ഞ് തുടങ്ങി. 6 ദിവസം കൊണ്ട് 6000 കിടക്കകളാണ് ഒരുക്കുന്നത്.ചൈനയിലെ വാർത്താ ഏജൻസിയാണ് വാർത്തയും വിഡിയോയും പുറത്ത് വിട്ടിരിക്കുന്നത്.

വടക്കുകിഴക്കൻ ചൈനയിലെ ജിലിനിൽ ആശുപത്രി പണിയുന്നതിന്റെ വിഡിയോ ആണിത്. മാർച്ച് 12–നകം തന്നെ 3 ആശുപത്രികൾ പണികഴിപ്പിച്ചിരുന്നു. നഗരത്തിൽ മാത്രം ആയിരത്തിലേറെപ്പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇത്. വ്യാപനതോത് കുറയ്ക്കാനായി കൂടുതലാളുകളെ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. സിപിങ്, ദുന്‍ഹുവ തുടങ്ങിയ നഗരങ്ങളിൽ പൂർണമായും അടച്ചിടലും ഏർപ്പെടുത്തി. ഷാങ്ഹായിയിൽ സ്കൂളുകളും റെസ്റ്റോറന്റുകളും, ഷോപ്പിങ് മാളുകളും കച്ചവട സ്ഥാപനങ്ങളുമെല്ലാം താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px