ഹിജാബ് നിരോധനം ചോദ്യം ചെയ്തുളള ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതി തളളി. ഹിജാബ് ഇസ്്ലാമിന്റെ അവിഭാജ്യഘടകമല്ലെന്ന് കോടതി നിരീക്ഷിച്ചു. യൂണിഫോമിനെ വിദ്യാര്‍ഥികള്‍ക്ക് എതിര്‍ക്കാനാവില്ല. മൗലികാവകാശങ്ങളുടെ ന്യായമായ നിയന്ത്രണമാണ് യൂണിഫോം. കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിനെ അസാധുവാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അശ്വതിയുടെ നേതൃത്വത്തിലുള്ള വിശാല ബെഞ്ചാണ് വിധി പറഞ്ഞത്. ഉഡുപ്പി പി.യു കോളജില്‍ ഹിജാബ് ധരിച്ചുവന്നവരെ വിലക്കുക്കുകയും പ്രതിഷേധം ഉയരുകയും ചെയ്തതോടെയാണ് വിഷയം നിയമ പോരാട്ടങ്ങളിലേക്ക് എത്തിയത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ബെംഗളുരു, മൈസുരു, ബെലഗാവി എന്നിവടങ്ങളില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.













